ദുബൈയിലെ മോട്ടോര്‍ ജയില്‍

Posted By:

മണല്‍ ലോറികളും മറ്റും പിടിച്ചെടുത്ത് ചുറ്റും കൂട്ടിയിട്ടിരിക്കുന്നത് നമ്മുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു സ്ഥിരം കാഴ്ചയാണ്. കുറെയെല്ലാം നശിച്ചുപോകുകയും മറ്റുള്ളവ ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യുന്നതാണ് പതിവ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ദുബൈ പൊലീസ് കുറെക്കൂടി കാര്യക്ഷമമായ ഒരു മാര്‍ഗം കണ്ടെത്തി. വാഹനങ്ങള്‍ക്ക് മാത്രമായി ഒരു ജയിലങ്ങ് പണിഞ്ഞു!

എണ്ണപ്പണം കൊണ്ട് തല തിരിഞ്ഞുപോയ ദുബൈയിലെ പയ്യന്‍സ് അസാധ്യമായ വേഗതയില്‍ വാഹനങ്ങളോടിക്കുകയും അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് അവരുടെ ഒരു അവകാശം പോലെയാണ് കണക്കാക്കപ്പെടുന്നത്. ഇത്തരക്കാരുടെ വാഹനങ്ങളാണ് പിടിച്ചെടുത്ത് ജയിലിലടച്ച കാറുകളില്‍ വലിയൊരു വിഭാഗവും.

8500 വാഹനങ്ങള്‍

8500 വാഹനങ്ങള്‍

ഏതാണ്ട് 8500 വാഹനങ്ങള്‍ ഈ ജയിലിലുണ്ട്.

Dubai Motor Jail

റെയ്ഞ്ച് റോവറുകളും ജി ക്ലാസുകളും തുടങ്ങി കൊയെഗ്നിസെഗ്, വെയ്‌റോണ്‍, എന്‍സോ ഫെരാരി എന്നിങ്ങമനെ നീളുന്ന കാറുകളുടെ ഒരു വന്‍ നിരതന്നെ ഇക്കൂട്ടത്തില്‍ കാണാം. അടുക്കും ചിട്ടയും വൃത്തിയുമില്ലാത്ത ഒരു കിടിലന്‍ ഓട്ടോ ഷോ തന്നെയാണ് മോട്ടോര്‍ ജയിലിനുള്ളിലുള്ളത്.

Dubai Motor Jail

ട്രാഫിക് നിയമങ്ങള്‍ നിരന്തരമായി തെറ്റിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ജയില്‍ ജീവപര്യന്തം തടവ് നല്‍കുന്നു ഇവിടെ. നിയമ പ്രശ്‌നങ്ങളൊഴിഞ്ഞവ ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യാറുണ്ട്.

Dubai Motor Jail

മോഷ്ടിച്ച കാറുകളും, തെറ്റായ രീതിയില്‍ സ്വന്തമാക്കിയ കാറുകളുമെല്ലാം പിടിച്ചെടുത്ത് ഇവിടെ വിശ്രമ സ്ഥാനം ഒരുക്കുന്നു പൊലീസ്. ചെറിയ കുറ്റങ്ങളാണെങ്കില്‍ ഒരു നിശ്ചിത കാലാവധിക്കു ശേഷം വാഹനം ഉടമയ്ക്ക് തിരിച്ചു നല്‍കും. എന്നാല്‍ ചെറിയ കുറ്റങ്ങള്‍ നിരന്തരം ചെയ്യുന്ന ചിലരുടെ വണ്ടികള്‍ക്ക് കാലാകാലം ഈ ജയിലില്‍ താമസിക്കാനുള്ള അനുവാദം നല്‍കാറുണ്ട്.

Dubai Motor Jail

ട്രാഫിക് പൊലീസ് ഇടുന്ന വന്‍ പിഴകള്‍ അടയ്ക്കാന്‍ പാങ്ങില്ലാതെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

കൂടുതല്‍... #auto facts #news #വാര്‍ത്ത
English summary
An jail that exclusively built for motor vehicles.
Story first published: Sunday, October 6, 2013, 8:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark