ഹരികെയ്ന്‍ എന്ന 'സീറോ ടേണിംഗ് റേഡിയസ്' കൊടുങ്കാറ്റ്

ലോകത്ത് ഇന്നേവരെ അവതരിച്ചിട്ടുള്ളവയില്‍ വെച്ച് ഏറ്റവും ആക്രാമകമായ ഫോര്‍വീല്‍ എസ്‌യുവി ഏതെന്ന ചോദ്യത്തിന് ക്രൈസ്‌ലര്‍ ജീപ്പ് ഹരികെയ്ന്‍ എന്ന് ഉത്തരം നല്‍കുന്നവരുണ്ട്. ഈ വാഹനം ഓടിച്ചുനോക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുള്ളതായി തോന്നുന്നില്ല. കാരണം, 2005ല്‍ ഒരു കണ്‍സെപ്റ്റായി ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഹരികെയ്ന്‍ ഇന്നുവരെ പ്രൊഡക്ഷന്‍ മോഡലായി പുറത്തുവന്നിട്ടില്ല. എന്നിരിക്കിലും ഹരികെയ്‌നിനെ ഏറ്റവും മികച്ച എസ്‌യുവിയെന്ന് വിശേഷിപ്പിക്കാന്‍ ആളുകള്‍ ധൈര്യപ്പെടുന്നു!

'സീറോ ടേണിംഗ് റേഡിയസ്' ഉള്ള വാഹനം എന്ന നിലയിലാണ് ഹരികെയ്‌നിനെ മിക്കവരും അറിയുന്നത്. ഒരു പ്രത്യേക ബിന്ദുവില്‍ ഭാരം കേന്ദ്രീകരിച്ച് 180 ഡിഗ്രി തിരിയാന്‍ ശേഷിയുണ്ടായിരിക്കുമ്പോളാണ് ഒരു വാഹനം സീറോ റേഡിയസ് ആകുന്നത്. ഇത് എന്റെ അവിദഗ്ധമായ വിശദീകരണമാണ്. കൂടുതല്‍ ശാസ്ത്രീയമായ വിശദീകരണം ആവശ്യമുള്ളവര്‍ മറ്റ് വഴികള്‍ നോക്കേണ്ടതാണ് :)

പേരില്‍ത്തന്നെയുള്ള കൊടുങ്കാറ്റ് വിപണിയില്‍ സൃഷ്ടിക്കാന്‍ ഹരികെയ്‌നിന് സാധിക്കുമെന്ന് ഡിട്രോയ്റ്റില്‍ വാഹനത്തെ കണ്ട ഓട്ടോമൊബൈല്‍ വിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടു. പക്ഷെ, എന്തുകൊണ്ടോ വാഹനം വിപണിയില്‍ കൊണ്ടുവരാന്‍ ജീപ്പ് ഇനിയും തയ്യാറായിട്ടില്ല. ഹരികെയിനിനെക്കുറിച്ച് കൂടുതലറിയാം താഴെ.

എന്‍ജിന്‍

എന്‍ജിന്‍

നാല് മീറ്ററിന് ചുവടെയാണ് ജീപ്പ് ഹരികെയ്‌നിന്റെ നീളം. 5.7 ലിറ്റര്‍ ശേഷിയുള്ള രണ്ട് എന്‍ജിനുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു. 14.3 ഇഞ്ചാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

കുതിരശക്തി

കുതിരശക്തി

670 കുതിരകളുടെ കരുത്താണ് രണ്ട് എന്‍ജിനുകളും ചേര്‍ന്ന് പകരുക. മൊത്തം 1003 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.

ഫോര്‍ വീല്‍ സിസ്റ്റം

ഫോര്‍ വീല്‍ സിസ്റ്റം

ഹരികെയ്‌നിന്റെ ഡ്രൈവ് രണ്ടുതരം ഫോര്‍വീല്‍ മോഡുകളില്‍ വരുന്നു. ഒരെണ്ണം പരമ്പരാഗതമായ ശൈലിയിലുള്ള ഫോര്‍ വീല്‍ സിസ്റ്റമാണ്. മുന്‍വീലിന്റെ തിരിച്ചിലിന് എതിര്‍ദിശയില്‍ പിന്‍വീല്‍തിരിയുന്നു ഈ ഡ്രൈവ് മോഡില്‍. ഇത് ചക്രങ്ങളുടെ തിരിച്ചില്‍ വൃത്തം കുറയ്ക്കുന്നു. മറ്റൊരു ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം എല്ലാ ചക്രങ്ങളും ഒരേ ദിശയിലേക്ക് തിരിക്കുന്നതാണ്.

Jeep Hurricane Concept

കാര്‍ബണ്‍ ഫൈബറിലാണ് വാഹനത്തിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്.

ഡിസൈന്‍

ഡിസൈന്‍

ജീപ്പിന്റെ വിഖ്യാതമായ ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ഹരികെയ്‌നിന്റെ നിര്‍മിതി. രണ്ട് സീറ്റുകളുണ്ട്. ഡോറില്ല.

Most Read Articles

Malayalam
English summary
Jeep Hurricane Concept is considered as one of the most wild SUV concepts in the automobile history. Here are the details of the Hurricane concept in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X