കിയയുടെ നീറോ ഫ്രാങ്ഫര്‍ടിലേക്ക്

Posted By:

നിസ്സാന്‍ ജ്യൂക്ക് എസ്‌യുവിയെ നേരിടാന്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ കിയ സജ്ജമായിരിക്കുകയാണ്. നേരത്തെ തന്നെ കിയയുടെ നിറോ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടിരുന്നു. അന്ന് പേരടക്കമുള്ള പൂര്‍ണമായ വിവരങ്ങളും ചിത്രങ്ങളും പുറത്തെത്തിയിരുന്നില്ല. ഇപ്പോള്‍ ഈ വിവരങ്ങളെല്ലാം ഔദ്യോഗികമായിത്തന്നെ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി.

ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ കിയ പ്രദര്‍ശിപ്പിക്കുന്ന മോഡലുകളില്‍ ഏറ്റവും വലിയ ആകര്‍ഷണം ഈ മോഡലായിരിക്കും. സെപ്തംബര്‍ 10ന് തുടങ്ങുന്ന മോട്ടോര്‍ ഷോയില്‍ പങ്കെടുക്കാന്‍ പോകുന്ന ഈ മോഡലിനെ നമുക്ക് ആദ്യമേ പരിചയപ്പെട്ടും വെക്കാം.

Kia Niro Concept Crossover

യൂറോപ്യന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള നിര്‍മിതിയാകയാല്‍ സംഗതി നമ്മുടെ 'വികസ്വര സാമ്പത്തിക' ഭാവനയെ ഞെട്ടിക്കാന്‍ ഈ കണ്‍സെപ്റ്റിന് സാധിക്കുന്നു. യൂറോപ്പില്‍ തന്നെയാണ് വാഹനത്തിന്റെ ഡിസൈന്‍ ജോലികള്‍ മിക്കതും പൂര്‍ത്തീകരിച്ചത്.

Kia Niro Concept Crossover

ഫ്രാങ്ഫര്‍ടില്‍ തന്നെ സ്ഥിതി ചെയ്യുന്ന കിയയുടെ ഡിസൈനിംഗ് സെന്ററില്‍ നിരവധി ശില്‍പികള്‍ പണിയെടുത്താണ് നിറോ കണ്‍സെപ്റ്റ് രൂപപ്പെടുത്തിയത്. ഈ സെന്ററിന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഫ്രാഹ്ഫര്‍ട് ഓട്ടോ ഷോ നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

Kia Niro Concept Crossover

കിയയുടെ മുഖ്യ ഡിസൈനറായ ഗ്രിഗറി ഗ്യുല്ലോമെയുടെ നേതൃത്വത്തിലുള്ള ഒരു ടീം നിറോ കണ്‍സെപ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചു.

Kia Niro Concept Crossover

കോംപാക്ട് കാറുകളില്‍ സാധാരണ ഉപയോഗിക്കാറില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ഈ സെപ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കിയ പറയുന്നു.

Kia Niro Concept Crossover

ഭാവിയുടെ ശില്‍പത്തെ പ്രവചിക്കുന്നതായിരിക്കണം കണ്‍സെപ്റ്റിന്റെ ഡിസൈന്‍ ശൈലിയെന്നതായിരുന്നു കിയ അതിന്റെ ഡിസൈനര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

English summary
The South Korean automaker will reveal its Kia Niro Concept car at the 65th Frankfurt Auto Show, which is on September 10th.
Story first published: Tuesday, September 3, 2013, 10:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark