കോപ്പിയടിക്കുന്ന കാര്‍കിറ്റിനെതിരെ ലംബോര്‍ഗിനി

Posted By:

ചൈനയിലെ ചില പ്രമുഖ കമ്പനികള്‍ പോലും വിദേശ ബ്രാന്‍ഡുകളുടെ ഡിസൈന്‍ അതേപടി കോപ്പിയടിക്കുന്ന പ്രവണത കാണിക്കാറുള്ളത് ഡ്രൈവ്സ്പാര്‍ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചിലരില്‍ ചില തെറ്റുധാരണകള്‍ വളര്‍ത്തിയിട്ടുണ്ട് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ചൈന മാത്രമേ കോപ്പിയടിക്കൂ എന്നതാണ് ആ തെറ്റുധാരണ. പ്രസ്തുത ധാരണയെ തിരുത്തുക എന്ന പരിശുദ്ധമായ ഉദ്ദേശ്യമാണ് ഈ കഥ അടിച്ചുകൂട്ടിയതിനു പിന്നില്‍.

അമേരിക്കയിലാണ് കോപ്പിയടിക്കാരുടെ മാര്‍പ്പാപ്പയായ കാര്‍കിറ്റ് (CarKit INC) എന്ന കമ്പനി സ്ഥിതി ചെയ്യുന്നത്. കാര്‍കിറ്റിലെ ജാക്കി ജോണ്‍സന്‍ എന്നയാള്‍ ഒരു കാഞ്ഞ പുള്ളിയാണ്. ലംബോര്‍ഗിനിയെ അതേപടി കോപ്പിയടിച്ച് നിരത്തിലിറക്കാന്‍ പാകത്തിലുള്ള സന്നാഹങ്ങള്‍ ഒരുക്കിത്തരും ഇങ്ങോര്‍. പോക്കറ്റില്‍ ആവശ്യത്തിന് പണം നിറച്ച് ചെന്നാല്‍ മാത്രം മതി. യുഎസ്സിലെ അലബാമയിലാണ് കാര്‍കിറ്റ് സ്ഥിതി ചെയ്യുന്നത്.

ടൊയോട്ട എംആര്‍2, പോഷെ ബോക്സ്റ്റര്‍, ഡോഡ്ജ് നിയോണ്‍ എന്നിങ്ങനെയുള്ള പഴയ കാറുകളിലാണ് ജാക്കി ജോണ്‍സന്‍ പണിയുന്നത്. ഇവയെ ലംബോര്‍ഗിനിയാക്കി മാറ്റുന്ന പ്രക്രിയ താഴെ വിവരിക്കുന്നുണ്ട്.

എന്നാല്‍, ഈ പണി അധികകാലം തുടരാന്‍ കഴിയില്ല എന്നാണ് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍ പറയുന്നത്. അലബാമയിലെ ഒരു കോടതിയില്‍ ലംബോര്‍ഗിനി ഇതുസംബന്ധിച്ച് ഹരജി നല്‍കിക്കഴിഞ്ഞു. തങ്ങളുടെ ഗല്ലാര്‍ഡോ, മഴ്സിലാഗോ എന്നീ കാറുകളെ അതേപടി അനുകരിക്കുകയാണ് കാര്‍കിറ്റ് ചെയ്യുന്നതെന്നാണ് ലംബോര്‍ഗിനിയുടെ വാദം. എന്നാല്‍, ജാക്കി ജോണ്‍സന്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുന്നത് കേള്‍ക്കാന്‍ രസമുണ്ട്. താന്‍ ഒരു 'തമാശയ്ക്ക്' ചെയ്യുന്നതാണിതെല്ലാം എന്നാണ് അദ്ദേഹം പറയുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജാക്കിയുടെ തമാശ

ജാക്കിയുടെ തമാശ

ഇത് കാര്‍കിറ്റ് പണിത ഒരു ലംബോര്‍ഗിനി മോഡലാണ്. ജാക്കി ജോണ്‍സന്‍റെ തമാശകളിലൊന്ന്.

Lamborghini Sues CarKit INC For Lambo Replica Kits

ഫൈബര്‍ ഗ്ലാസിലാണ് ജാക്കിയുടെ ലംബോര്‍ഗിനി മോള്‍ഡ് നിര്‍മിക്കപ്പെടുന്നത്.

Lamborghini Sues CarKit INC For Lambo Replica Kits

ലംബോര്‍ഗിനി ഡിയാബ്ലോ സൂപ്പര്‍കാര്‍ മോഡലിനെ ജാക്കി കോപ്പിയടിച്ചപ്പോള്‍. 1000 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെയാണ് ഡിയാബ്ലോ കിറ്റിന് വില. ഡിയാബ്ലോയുടെ ഒറിജിനലിന് 240000 ഡോളറിനും 250000 ഡോളറിനും ഇടയില്‍ വിലയുണ്ട്.

Lamborghini Sues CarKit INC For Lambo Replica Kits

കാര്‍കിറ്റ് ലംബോര്‍ഗിനിയുടെ ബോഡി കിറ്റ് നിര്‍മിച്ച് തരിക മാത്രമേ ചെയ്യൂ. അത് അസംബ്ള്‍ ചെയ്തെടുക്കാന്‍ വേറെ വിദഗ്ധരെ സമീപിക്കേണ്ടതുണ്ട്.

Lamborghini Sues CarKit INC For Lambo Replica Kits

നാലോ അഞ്ചോ ആഴ്ചകള്‍ കൊണ്ട് ബോഡി കിറ്റുകള്‍ ഫിക്സ് ചെയ്തുതരാന്‍ കഴിവുള്ള ഗഡികള്‍ സ്ഥലത്തുണ്ട്.

Lamborghini Sues CarKit INC For Lambo Replica Kits

ലംബോര്‍ഗിനി മഴ്സിലാഗോ ബോഡി കിറ്റ് പിടിപ്പിച്ച വാഹനം.

Lamborghini Sues CarKit INC For Lambo Replica Kits

ലംബോര്‍ഗിനി ഡിയാബ്ലോ റോഡ്സ്റ്ററിന്‍റെ പകര്‍പ്പ്

English summary
Jackie Johnson from Car Kit INC which is based in Alabama, United States transforms your car into a Lamborghini with their Lambo kits.
Story first published: Wednesday, June 26, 2013, 16:02 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark