ആദ്യത്തെ അറേബ്യന്‍ ആഡംബര സ്പോര്‍ട്സ് കാര്‍

'ഞങ്ങള്‍ സമ്പത്ത് സയന്‍സിലും അറിവിലും നിക്ഷേപിക്കുമ്പോള്‍ കിഴക്കുള്ളവര്‍ മതത്തിലും വിവരക്കേടിലും നിക്ഷേപിക്കുന്നു' എന്നത് പടിഞ്ഞാറന്‍ നാട്ടുകാരുടെ ഒരു അഹങ്കാരമാണ്. ഇത് പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റാത്ത ഒന്നാണ്. എങ്കിലും മാറ്റങ്ങള്‍ ഉണ്ടാകാതിരിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഉദാഹരണത്തിന്, ഇത്രയും കാലം വിദേശ കാര്‍ ഇറക്കുമതികളെ മുഖ്യമായി ആശ്രയിച്ചിരുന്ന അറേബ്യന്‍ രാഷ്ട്രങ്ങള്‍ സ്വന്തമായി കാര്‍ നിര്‍മിക്കാന്‍ തുടങ്ങിയത് തന്നെയെടുക്കാം. ബെയ്റൂട്ടിലെ ഡബ്ല്യു മോട്ടോഴ്സ് വെറുമൊരു കാറല്ല നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്പോര്‍ട്സ് കാറുകളിലൊന്നു തന്നെയാണ് അവര്‍ ഉണ്ടാക്കിയത്.

സ്പോര്‍ട്സ് കാറിന്‍റെ വില കൂടുന്തോറും കൂടുതല്‍ സ്പോര്‍ട്സ് കാറാകും എന്ന ധാരണയുണ്ടെങ്കില്‍ അത് അബദ്ധമാണ്. എന്നാല്‍ എന്ത് സാധനം നിര്‍മിക്കുമ്പോളും അത് വിലപ്പിടിപ്പുള്ളതായിരിക്കണം എന്നത് ഒരു അറേബ്യന്‍ നയമാണ്.

ലൈകാന്‍ ഹൈപ്പര്‍‍സ്പോര്‍ട്സ് എന്നാണ് കാറിന്‍റെ പേര്.

ലൈകാന്‍ ഹൈപ്പര്‍‍സ്പോര്‍ട്സ് എന്നാണ് കാറിന്‍റെ പേര്.

കാറിന് വിലയേറ്റാന്‍ ആവശ്യമായ സകലതും വാഹനത്തിന്‍റെ അകത്തും പുറത്തുമായി ഘടിപ്പിച്ചിട്ടുണ്ട് ഡബ്ല്യൂ മോട്ടോഴ്സ്. എല്‍ഇടി ലൈറ്റുകള്‍ ഡയമണ്ട് കോട്ടിംഗ് നല്‍കിയവയാണ്. ഉള്ളിലെ തുകല്‍ സീറ്റുകളാകട്ടെ സ്വര്‍ണനൂലുകള്‍ കൊണ്ട് തുന്നിയിരിക്കുന്നു.

എന്‍ജിന്‍

എന്‍ജിന്‍

750 കുതിരശക്തി പകരുന്ന എന്‍ജിനാണ് ലൈകാനിനുള്ളത്. 1000 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ നല്‍കും.

വേഗത

വേഗത

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ വെറും 2.8 സെക്കന്‍ഡ് മതിയിവന്. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 395 കിലോമീറ്റര്‍.

അറേബ്യനല്ല?

അറേബ്യനല്ല?

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കാര്‍ പൂര്‍ണമായും അറേബ്യനല്ല! വാഹനത്തിന്‍റെ ബോഡിയും ചാസിയും നിര്‍മിച്ചിരിക്കുന്നത് ജര്‍മനിയിലാണെന്നാണ് പറയുന്നത്. അസംബ്ള്‍ ചെയ്തത് ഇറ്റലിയിലും.

ഡിസൈന്‍

ഡിസൈന്‍

മേഗ്‍ന സ്റ്റീയര്‍ ഇറ്റാലിയ, റഫ് ഓട്ടോമൊബൈല്‍, സ്റ്റുഡിയോടോറിനോ, വിയോട്ടി, ഐഡി4മോഷന്‍ എന്നീ വമ്പന്‍മാര്‍ ചേര്‍ന്നാണ് ലൈകാനിനെ ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുത്തത്. ഡബ്യു മോട്ടോഴ്സിന്‍റെ ചെയര്‍മാനായ റാല്‍ഫ് ഡബ്ബാസാണ് ഈ കാറിന്‍റെ ഡിസൈനര്‍. ആസ്റ്റണ്‍ മാര്‍ടിന്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വിഖ്യാത ഡിസൈനുകള്‍ക്ക് പ്രധാന ഉത്തരവാദികളില്‍ ഒരാളാണ് ഇദ്ദേഹം.

വില.

വില.

34 ലക്ഷം ഡോളറാണ് ലൈകാനിന് വില. ഇന്ത്യന്‍ രൂപയിലിത് 18,65,58000 ആണ്. 19 കോടിയുടെ ചുറ്റുപാടില്‍.

വിലയേറിയ സ്പോര്‍ട്സ് കാര്‍?

വിലയേറിയ സ്പോര്‍ട്സ് കാര്‍?

എന്നാല്‍ ലൈകാനിനെ ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോര്‍ട്സ് കാര്‍ മോഡലാക്കുവാന്‍ സാധ്യതയുള്ള ഒരു കാര്യം പറയേണ്ടതുണ്ട്. ഏത് തരം രത്നങ്ങള്‍ കാറില്‍ പതിക്കണമെന്ന് തീരുമാനിക്കാന്‍ ഉടമയ്ക്ക് കഴിയും. ഈ മോഡലിന് 72 ലക്ഷം ഡോളര്‍ വിലവരും.

'അപൂര്‍വത'

'അപൂര്‍വത'

ഇത്തരം കാറുകള്‍ ഉണ്ടാക്കുമ്പോള്‍ അതിന്‍റെ നിര്‍മാതാക്കള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് 'അപൂര്‍വത' എന്നത്. ഈ കാര്‍ ധാരാളം പേര്‍ റോഡില്‍ ഓട്ടുന്നത് കാണാന്‍ ഡബ്യൂ മോട്ടോഴ്സ് ആഗ്രഹിക്കുന്നില്ല. വെറും 7 മോഡലുകള്‍ മാത്രമേ ലൈകാനിന് ഉണ്ടാകൂ.

മത്സരം :)

മത്സരം :)

പരിമിതമായ പതിപ്പുകളുള്ള ഇമ്മാതിരി കാറുകളുടെ കാര്യത്തില്‍ മത്സരം എന്നതിന് വലിയ പ്രാധാന്യമൊന്നും ഇല്ല. എങ്കിലും ഒരു രസത്തിന് വേണ്ടി ചിലരെ സൂചിപ്പിക്കാതെ വയ്യ. 24 ലക്ഷം ഡോളര്‍ വിലയുള്ള ബുഗാട്ടി വെയ്റോണ്‍ സ്പോര്‍ടാണ് ഒരു കക്ഷി. ഈയിടെ പുറത്തിറങ്ങിയ ലാഫെരാരിക്ക് വില 1.5 മുല്യണ്‍ ഡോളറാണ്. മറ്റൊരു പ്രത്യേക പതിപ്പായ മക്‍ലാറന്‍ പി1ന് വില 1.3 മില്യണ്‍ ഡോളറും. കൂട്ടത്തില്‍ ഏറ്റവും വിലപ്പിടിപ്പുള്ളത് മറ്റൊരാള്‍ക്കാണ്. ലംബോര്‍ഗിനി വെനിനോ എന്ന പ്രത്യേക പതിപ്പിന്. വില: 4.6 മില്യണ്‍ ഡോളര്‍

Most Read Articles

Malayalam
English summary
Lykan HyperSport 2013 is the first ever supercar in the Arabian region. Here are the specs and details of Lykan HyperSport 2013.
Story first published: Monday, May 13, 2013, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X