മഹീന്ദ്രയുടെ ചെറു എസ്‍യുവി ടെസ്റ്റ് ചെയ്യുന്നു

Posted By:

ഇന്ത്യയുടെ എസ്‍യുവി രാജാവായ മഹീന്ദ്രയുടെ സ്കോര്‍പിയോ എസ്‍യുവിയുടെ വില്‍പനയെ റിനോ ഡസ്റ്റര്‍ മറികടന്ന വാര്‍ത്തകള്‍ നിങ്ങള്‍ കണ്ടിരിക്കും. ശരാശരി 4500 യൂണിറ്റ് മാസവില്‍പനയുള്ള മഹീന്ദ്ര സ്കോര്‍പിയോയെ 6000 യൂണിറ്റ് വില്‍പന നേടിയാണ് റിനോ ഡസ്റ്റര്‍ മറികടന്നത്.

മഹീന്ദ്രയുടേതിനോട് താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത വിധം ചുരുങ്ങിയ വില്‍പനാ സംവിധാനങ്ങളാണ് റിനോയ്ക്കുള്ളത്. നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന വില്‍പന ശൃംഘലകള്‍ ഉപയോഗിച്ചാണ് റിനോ ഈ നെട്ടത്തിലെത്തിയത് എന്നത് ശ്രദ്ധേയമാണ്. ഡസ്റ്ററിനെ ഫലപ്രദമായി നേരിടാന്‍ ഒരു വാഹനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മഹീന്ദ്രയിപ്പോള്‍. പ്രസ്തുത വാഹനത്തെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ പലയിടങ്ങളിലായി കണ്ടെത്തിയതിന്‍റെ ചിത്രങ്ങള്‍ താഴെ കാണാം.

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ എസ്‍യുവിയാണ് റിനോ ഡസ്റ്ററിനെ നേരിട്ടെതിര്‍ക്കേണ്ട വാഹനം. എന്നാല്‍ ഈ വണ്ടിക്ക് അതിനുള്ള താക്കത്തില്ല എന്നതാണ് സത്യം. ഇവിടെയാണ് മഹീന്ദ്രയുടെ പുതിയ ഉദ്യമത്തിന്‍റെ സാധ്യത കിടക്കുന്നത്.

ക്രോസ്സോവര്‍ സ്റ്റൈലിംഗ്

ക്രോസ്സോവര്‍ സ്റ്റൈലിംഗ്

ക്വണ്‍ടോയെക്കാള്‍ വിലക്കുറവില്‍ ഒരു കോംപാക്ട് എസ്‍യുവി നിരത്തിലിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ക്വണ്‍ടോയുടെ ഡിസൈനില്‍ ചിലര്‍ക്കുള്ള അതൃപ്തിയും പുതിയ നീക്കത്തിന്‍റെ കാരണങ്ങളിലൊന്നാണ്. സൈലോയുടെ പിന്‍ഭാഗം കണ്ടിച്ചതാണ് ക്വണ്‍ടോ എന്ന പൊതു സംസാരത്തെ നേരിടാന്‍ ക്രോസ്സോവര്‍ സ്റ്റൈലിംഗിലുള്ള ഒരു വാഹനം ആവശ്യമാണ്.

ഇച്ചിരി പാടായിരിക്കും!

ഇച്ചിരി പാടായിരിക്കും!

കോംപാക്ട് എസ്‍യുവി സെഗ്മെന്‍റില്‍ മത്സരം ഇനിയും മുറുകുമെന്നുറപ്പാണ്. ഫോഡ് ഇക്കോസ്പോര്‍ടാണ് ഇനി വരാനിക്കുന്ന കക്ഷി. ഡസ്റ്ററും ഇക്കോസ്പോര്‍ട്ടും കൊമ്പു കോര്‍ക്കുന്ന സെഗ്മെന്‍റില്‍ മഹീന്ദ്രയ്ക്ക് കാര്യങ്ങള്‍ ഇച്ചിരി പാടായിരിക്കും.

101 S

101 S

101 S എന്ന കോഡ് നാമത്തിലാണ് മഹീന്ദ്രയുടെ പുതിയ വാഹനം വികസിപ്പിച്ചെടുക്കുന്ന ജോലികള്‍ നടക്കുന്നത്.

അധികം വൈകില്ല

അധികം വൈകില്ല

വാഹനം എന്ന് വിപണിയിലെത്തുമെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമല്ല. അധികം വൈകില്ലെന്നു മാത്രം പറയാം.

English summary
Mahindra new mini SUV is found Testing around the city of Chennai. Here are the images.
Story first published: Thursday, May 9, 2013, 23:24 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark