സുസൂക്കി വാഗണ്‍ ആർ സ്റ്റിംഗ്രേ ഇന്ത്യന്‍ ലോഞ്ച് ഉടന്‍!

Posted By:

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറുകളിലൊന്നാണ് വാഗണ്‍ ആര്‍ ഹാച്ച്ബാക്ക്. സ്ഥലസൗകര്യം, നഗരത്തിരക്കുകളിലെ കൈകാര്യക്ഷമത തുടങ്ങിയ നിരവധി സവിശേഷതകള്‍ വാഹനത്തെ ജനപ്രിയമാക്കുന്നു. ഈ വാഹനത്തിന് സമാനമായ ഡിസൈനില്‍ സുസൂക്കി ജപ്പാനില്‍ വിറ്റഴിക്കുന്ന വാഹനമാണ് സ്റ്റിംഗ്രേ.

വാഗണ്‍ ആറിനെക്കാള്‍ സ്‌പോര്‍ടി ഡിസൈനിലാണ് സ്റ്റിംഗ്രേ വരുന്നത്. 600 സിസി എന്‍ജിന്‍ ഘടിപ്പിച്ച ഈ വാഹനം ജപ്പാനിലെ നഗരങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ച കാറാണ്. പുതിയ വിശേഷം, ഈ വാഹനം ഇന്ത്യയിലേക്ക് അടുത്തു തന്നെ വരും എന്നതാണ്.

ഔദ്യോഗിക ഫോട്ടോഷൂട്ട് ഇന്ത്യയില്‍

ഔദ്യോഗിക ഫോട്ടോഷൂട്ട് ഇന്ത്യയില്‍

നേരത്തെ തന്നെ ഈ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഔദ്യോഗിക ഫോട്ടോഷൂട്ട് ഇന്ത്യയില്‍ നടക്കുന്നത് ചില ചാരപ്പടമെടുപ്പുകാര്‍ കണ്ടുപിടിച്ചിരിക്കുന്നു. ലോഞ്ച് തിയ്യതി വളരെ അടുത്തെത്തി എന്നതിന് ഇതൊരു വലിയ തെളിവായി എടുക്കാവുന്നതാണ്.

വാഗണ്‍ ആറിന് സമാനം?

വാഗണ്‍ ആറിന് സമാനം?

വാഗണ്‍ ആറിന് സമാനമായ ഡിസൈനിലാണ് വാഹനം വരുന്നതെങ്കിലും രണ്ട് വണ്ടികളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. താരതമ്യേന ഇടുങ്ങിയ കണ്ണുകളാണ് സ്റ്റിംഗ്രേക്കുള്ളതെന്നു കാണാം. ഗ്രില്ലിലും വ്യത്യാസമുണ്ട്. റിയര്‍ ബംപറിന്റെ ഡിസൈനും വ്യത്യസ്തമാണ്.

ഇന്റീരിയർ

ഇന്റീരിയർ

ഇന്റീരിയറില്‍ വാഗണ്‍ ആറിനെക്കാള്‍ പ്രീമിയം നിലവാരത്തിലുള്ള സവിശേഷതകള്‍ ഇടം പിടിച്ചേക്കും.

കെ സീരീസ് എന്‍ജിന്‍

കെ സീരീസ് എന്‍ജിന്‍

ഇന്ത്യയില്‍ 1 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും വണ്ടി വരിക എന്ന് പ്രതീക്ഷിക്കാം. 67 കുതിരകളുടെ കരുത്തും 90 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നുണ്ട്.

ലോഞ്ച്

ലോഞ്ച്

വാഹനം പ്രത്യേകമായി ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തില്‍ സന്ദേഹം നിലനില്‍ക്കുന്നുണ്ട്. മാരുതി വാഗണ്‍ ആറിന്റെ മറ്റൊരു വേരിയന്റായോ പുതിയ പതിപ്പെന്ന നിലയിലോ ഒക്കെ സ്റ്റിംഗ്രേക്ക് വിപണിയിലെത്താന്‍ കഴിയും. എന്തായാലും കാത്തിരുന്നു കാണാം.

English summary
The Stingray, a sportier version of the Wagon R which is on sale in its home country, Japan will come to India.
Story first published: Tuesday, July 23, 2013, 17:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark