എ-ക്ലാസ് ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തു

'ന്യൂ ജനറേഷന്‍ സ്പന്ദനം' എന്ന് സ്വയം വിശേഷണത്തോടെയാണ് എ-ക്ലാസ് ഹാച്ച്ബാക്ക് മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് ലോഞ്ച് ചെയ്യപ്പെട്ടത്. യുവാക്കളെ ഏറെ ആകര്‍ഷിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്ന ഈ മോഡലിന് 21.93 ലക്ഷം രൂപയാണ് വില. ഇന്ത്യയുടെ ഏറ്റവും ഇന്ധനക്ഷമമായ ആഡംബരക്കാറാണ് എ-ക്ലാസ് ഡീസല്‍ പതിപ്പെന്ന അവകാശവാദം കമ്പനി ഉയര്‍ത്തുന്നുണ്ട്. ഫുള്‍ ടാങ്ക് ഡീസലില്‍ 1000 കിലോമീറ്റര്‍ ദൂരം പോകാന്‍ കഴിയുമെന്ന് മെഴ്സിഡിസ് പറയുന്നു.

ഇന്ത്യയില്‍ ലഭ്യമായ മെഴ്സിഡിസ് കാറുകളില്‍ ഏറ്റവും വിലക്കുറവുള്ള കാറാണിത്. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള സദസ്സിനെ സാക്ഷിയാക്കിയാണ് ലോഞ്ച് നടന്നത്. ഞങ്ങളുടെ പ്രതിനിധി അശ്വനി തിവാരി നല്‍കുന്ന വിവരങ്ങളും ചിത്രങ്ങളും ചുവടെ.

A180 സ്റ്റൈല്‍, A180 സ്പോർട്

A180 സ്റ്റൈല്‍, A180 സ്പോർട്

രണ്ട് വേരിയന്‍റുകളിലാണ് എ ക്ലാസ് ലഭ്യമാകുക. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വേരിയന്‍റുകളാണിവ. A180 സ്റ്റൈല്‍ ആണ് ഡീസല്‍ പതിപ്പ്. A180 സ്പോർട് എന്ന പേരില്‍ പെട്രോള്‍ പതിപ്പ് വരുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനിലാണ് കാറുകള്‍ ലഭ്യമാകുക. മാന്വല്‍ പതിപ്പ് ലഭ്യമല്ല.

എന്‍ജിന്‍

എന്‍ജിന്‍

4,292 എംഎം നീളവും 1,780 എംഎം വീതിയും 1,433 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. ഡീസല്‍ എന്‍ജിന്‍ പകരുന്നത് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ്. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15.50 കിലോമീറ്റര്‍ മൈലേജ് നല്‍കും. മെഴ്സിഡിസ് സി ക്ലാസില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനുകളാണ് ട്യൂണിംഗ് വ്യതിയാനം വരുത്തി ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

എതിരാളികള്‍

എതിരാളികള്‍

സമാനമായ സെഗ്മെന്‍റില്‍ നിലവില്‍ എതിരാളികള്‍ ആരും തന്നെയില്ല. എന്നാല്‍ ഈയവസ്ഥ അധികകാലം തുടരില്ല. ബിഎംഡബ്ല്യു വണ്‍ സീരീസ് ലോഞ്ച് അടുത്തു തന്നെയുണ്ടാകും.

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

സ്റ്റാര്‍ട്-സ്റ്റോപ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, അറ്റന്‍ഷന്‍ അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്, ബൈ സിനണ്‍ ഹെഡ്ലാമ്പ്സ്, 7 എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, അഡാപ്റ്റീവ് ബ്രേക് ലൈറ്റ്സ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.

കുതിരശക്തി

കുതിരശക്തി

1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ 122 കുതിരകളുടെ കരുത്ത് പകരുന്നതാണ്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പകരുക 1.9 കുതിരകളുടെ കരുത്താണ്.

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

വലിയ തോതിലുള്ള പ്രശംസകള്‍ എ ക്ലാസിന്‍റെ എക്സ്റ്റീരിയര്‍ ഡിസൈനിന് ലഭിച്ചിട്ടുണ്ട്. 2012ല്‍ 'ജര്‍മനിയിലെ ഏറ്റവും മനോഹരമായ കാര്‍' എന്ന ബഹുമതി എ ക്ലാസിന് ലഭിക്കുകയുണ്ടായി.

ബൂട്ട്

ബൂട്ട്

341 ലിറ്ററാണ് ബൂട്ട് ശേഷി.

ഇന്‍റീരിയര്‍

ഇന്‍റീരിയര്‍

ഇന്‍റീരിയര്‍ ഡിസൈന്‍ എസ്എല്‍എസ് എഎംജിയോട് വലിയ അളവില്‍ കടപ്പെട്ടിരിക്കുന്നു. ഇത് യുവാക്കളെ കാര്യമായി ആകര്‍ഷിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

Mercedes Benz A Class Launched

ഡീസല്‍ എന്‍ജിന് മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിയും. പെട്രോള്‍ എന്‍ജിനാകട്ടെ മണിക്കൂറില്‍ 202 കിലോമീറ്റര്‍ വേഗതയില്‍ പോകാം.

വന്‍വിജയം

വന്‍വിജയം

ആഗോളതലത്തില്‍ വന്‍വിജയം നേടിയ കാറാണ് മെഴ്സിഡിസ് എ ക്ലാസ്. ലോഞ്ചിന് ശേഷം ഏതാണ്ട് 90,000 ബുക്കിംഗ് നേടുവാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

സാമ്പത്തിക വിഭാഗം

സാമ്പത്തിക വിഭാഗം

മെഴ്സിഡിസ് ബെന്‍സിന്‍റെ മറ്റ് സെഗ്മെന്‍റ് വാഹനങ്ങളുടെ സ്പെയര്‍ പാര്‍ടിസിനെക്കാള്‍ താരതമ്യേന വിലക്കുറവുണ്ടാകും എ ക്ലാസിന്‍റേതിനെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. എ ക്ലാസ് ഉന്നം വെക്കുന്ന സാമ്പത്തിക വിഭാഗം ഏതെന്ന് മനസ്സിലാക്കുവാന്‍ കമ്പനിയുടെ ഈ നിലപാട് സഹായകമാണ്.

നിര്‍മാണച്ചെലവ്

നിര്‍മാണച്ചെലവ്

ഇന്ത്യയില്‍ ഇന്നുള്ള മറ്റ് മെഴ്സിഡിസ് വാഹനങ്ങള്‍ പലതിന്‍റെയും ഘടകഭാഗങ്ങള്‍ എ ക്ലാസ് സ്വീകരിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്‍റെ നിര്‍മാണച്ചെലവ് കുറയ്ക്കുന്ന ഘടകമാണ്.

വില

വില

പെട്രോള്‍ മോഡലിന് 21.93 ലക്ഷം രൂപയാണ് വില. ഡീസലിന് 22.73 ലക്ഷം രൂപ വില വരും. ഇത് മുംബൈ എക്സ്ഷോറൂം വിലനിലവാരമാണ്.

Most Read Articles

Malayalam
English summary
Mercedes Benz has launched the much awaited hatchback model, A Class in India.
Story first published: Thursday, May 30, 2013, 14:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X