മോട്ടോര്‍‍സ്പോര്‍ട്സ് - സിഗരറ്റ് പ്രണയത്തിന് ഒരു ചരമഗീതം

വില്‍പനക്കാര്‍ തന്നെ പരസ്യം നിരോധിക്കുക എന്ന പ്രതിഭാസം ചില ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ നടക്കാറുണ്ട്. സിഗരറ്റ്, മദ്യം എന്നിവയുടെ കച്ചവടത്തിലൂടെ വന്‍ നികുതിലാഭം നേടുന്ന ലോക ഭരണകൂടങ്ങള്‍ അവയുടെ പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതിനെക്കാള്‍ തങ്ങള്‍ ചെയ്യുന്ന തെമ്മാടിത്തം മൂടിവെക്കുക എന്നത് മാത്രമാണ് രാഷ്ട്രങ്ങള്‍ ഈ പരസ്യ നിരോധനം വഴി ലക്ഷ്യമിടുന്നത്.

പരസ്യനിരോധനം വഴി കുടുങ്ങിപ്പോയത് മോട്ടോര്‍‍സ്പോര്‍ട്സ് കമ്പനികളാണ്. കാലങ്ങളായി മോട്ടോര്‍‍സ്പോര്‍ട്സും സിഗരറ്റ് കമ്പനികളുമായി പരസ്യപരമായൊരു ബന്ധം നിലനില്‍ക്കുന്നുണ്ട്. ലോകത്തെ പ്രമുഖ റേസിംഗ് ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നത് സിഗരറ്റ് കമ്പനികളാണ്. എന്നാല്‍ വിവിധ രാഷ്ട്രങ്ങള്‍ സിഗരറ്റ് പരസ്യം നിരോധിച്ചതോടെ ഇവരുടെ നേരിട്ടുള്ള ഇടപെടലിന് വിലക്കുകള്‍ വീണിരിക്കുകയാണ്. സിഗരറ്റ് പരസ്യങ്ങള്‍ക്കൊരു ചരമഗീതമാണ് ചുവടെ.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

നിരവധി ടൊബാക്കോ കമ്പനികള്‍ റേസിംഗ് ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. 1960കളില്‍ ഫോര്‍മുല വണ്‍ റേസിംഗ് തുടങ്ങുന്ന കാലം മുതല്‍ സിഗരറ്റ് ബ്രാന്‍ഡുകളാണ് പ്രധാന സ്പോണ്‍സര്‍മാര്‍. സിഗരറ്റ് കമ്പനികളുമായി ബന്ധം പുലര്‍ത്തുന്ന ചില ഫോര്‍മുല വണ്‍ റേസിംഗ് ടീമുകളെ പരിചയപ്പെടാം:

ഫെരാരി - മാള്‍ബറോ

ലോട്ടസ് - ഗോള്‍ഡ് ലീഫ്

മക്‍ലാറന്‍ - വെസ്റ്റ്

ഹോണ്ട - ബ്രിട്ടിഷ് അമേരിക്കന്‍ ടൊബാക്കോ

വില്യംസ് എഫ് വണ്‍ - കാമല്‍, റോത്‍മാന്‍സ്

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

ചില രാഷ്ട്രങ്ങള്‍ പുകയില പരസ്യങ്ങള്‍ നിരോധിച്ചതോടെ റേസിംഗിലെ പുകയില ചരിത്രത്തിന് അവസാനമായിരിക്കുകയാണ്.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

റേസിംഗ് പരിപാടികളില്‍ പുകയില പരസ്യം പാടില്ലെന്ന് ആവശ്യപ്പെട്ട ആദ്യരാഷ്ട്രം ജര്‍മനിയാണ്. മോട്ടോര്‍‍സ്പോര്‍ട്സില്‍ പുകയില നിരോധിച്ച ആദ്യത്തെ രാഷ്ട്രം ജര്‍മനിയായിരിക്കുമോ? 1976ലാണ് ഈ സംഭവം.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

എല്ലാ മാധ്യമങ്ങളിലും പുകയില പരസ്യങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മോട്ടോര്‍‍സ്പോര്‍ട്സിന് ഇതില്‍ ഇളവൊന്നുമില്ല.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

നടപ്പ് നൂറ്റാണ്ടില്‍ മോട്ടോര്‍‍സ്പോര്‍ട്സ് ലോകത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. ഇത് പ്രമാണിച്ച് സിഗരറ്റ് പരസ്യങ്ങളും കൂടുതല്‍ വ്യാപിക്കേണ്ടതായിരുന്നു. ലോകരാഷ്ട്രങ്ങള്‍ പാലിച്ച ജാഗ്രത ഈ പരക്കലിനെ തടഞ്ഞു.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

ഫെരാരി മാത്രമാണ് പുകയില പരസ്യം തുടര്‍ന്നും ഉപയോഗിക്കുക. ഇത് വളരെ തന്ത്രപരമായ രീതിയിലാണ്. കാറിന്‍റെ ഡിസൈന്‍ മാള്‍ബറോ ശൈലിയിലാണ്. കൂടാതെ വാഹനത്തില്‍ Ferrari എന്നെഴുതുന്നതിന് മാള്‍ബറോയുടെ അക്ഷരങ്ങളുടെ ശൈലി ഉപയോഗിക്കും.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

റോത്‍മാന്‍സ് ലോഗോ പേറുന്ന ഹോണ്ട ഗ്രാന്‍ഡ് പ്രീ മോട്ടോര്സൈക്കിള്‍ ഓടിക്കുന്നത് വെയ്ന്‍ മിഖായേല്‍ ഗാര്‍ഡ്‍നറാണ്. 1987ലെ 500 സിസി മോട്ടോര്‍സൈക്കിള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് വിജയിയാണ് കക്ഷി.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

മാള്‍ബറോ സ്പോണ്‍സര്‍ ചെയ്ത കാറിലാണ് എക്കാലത്തെയും മികച്ച ഡ്രൈവര്‍മാരിലൊരാളായ ടൊമി മകിനെന്‍ പായുന്നത്.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പാനസോണിക് (ടൊയോട്ട എഫ് വണ്‍), കോപാക്, എച്ച്‍പി (വില്യംസ് എഫ് വണ്‍), വോഡഫോണ്‍ (മക്‍ലാറന്‍) ബ്രാന്‍ഡുകള്‍ ഫോര്‍മുല വണ്‍ സ്പോണ്‍സര്‍മാരായി രംഗത്തുണ്ട്.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

ഈയടുത്തകാലത്തായി എനര്‍ജി ഡ്രിങ്ക് കമ്പനികള്‍ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയിട്ടുണ്ട്. റെഡ് ബുള്ളിന് സ്വന്തമായി ഒരു റേസിംഗ് ടീം തന്നെയുണ്ട്.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

മോണ്‍സ്റ്റര്‍ എനര്‍ജി ഡ്രിങ്ക് ഹൂണിംഗ് റേസിംഗ് ഡിവിഷന്‍റെ (നേരത്തെ ടീമിന്‍റെ പേര് മോണ്‍സ്റ്റര്‍ വേള്‍ഡ് റേസിംഗ് എന്നായിരുന്നു) കെന്‍ ബ്ലോക്കിനെ സ്പോണ്‍സര്‍ ചെയ്യുന്നു.

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

പുകയിലച്ചൂരുള്ള റേസ് ട്രാക്കുകള്‍

എന്തായാലും റേസ് ട്രാക്കുകളിലെ പുകയില ഇതിഹാസം ഇവിടെ അവസാനിക്കുന്നു. പക്ഷെ, റേസ് ട്രാക്കുകള്‍ ഇനിയും ഉണര്‍ന്നിരിക്കും; പുകയിലയുടെ സഹായമില്ലാതെ തന്നെ!

Most Read Articles

Malayalam
English summary
Motorsports Cigarette companies were in a long running relation since the Formula 1 racing started in 60's.
Story first published: Wednesday, February 27, 2013, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X