പോഷെ 911 ടര്‍ബോ അവതരിച്ചു

Posted By:

ക്ലാസിക് മോഡലായ പോഷെ 911-ന്‍റെ 2014 പതിപ്പ്, പോഷെ 911 ടര്‍ബോ അവതരിച്ചു. വരാനിരിക്കുന്ന ഫ്രാങ്ക‍ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഈ വാഹനം ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോഷെയുടെ വിഖ്യാത ഡിസൈനറായ അലക്സാണ്ടര്‍ പോഷെയാണ് ഈ വാഹനം രൂപകല്‍പന ചെയ്തത്.

പോഷെയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 911 പുതുപ്പതിപ്പ് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഈ വര്‍ഷം അവസാനം, കൃത്യമായി സെപ്തംബര്‍ 10നാണ് ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ ഷോ തുടങ്ങുന്നത്.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

നിലവിലുള്ള എന്‍ജിന്‍ തന്നെയാണ് 911 ടര്‍ബോയില്‍ ഉപയോഗിക്കുന്നതെങ്കിലും കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

രണ്ട് വേരിയന്‍റുകളിലാണ് ഇവന്‍ വിപണിയിലെത്തുക. ടര്‍ബോ എന്നും ടര്‍ബോ എസ് എന്നും.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

ട്യൂണിംഗ് വഴി എന്‍ജിന്‍ കൂടുതല്‍ കരുത്തുറ്റതായിട്ടുണ്ട്.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

മുന്‍ പതിപ്പിനെക്കാള്‍ വാഹനത്തിന്‍റെ ഭാര അനുപാതങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. കെര്‍ബ് വെയ്റ്റ് 1570 കിലോഗ്രാം.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

പോഷെ ടര്‍ബോയുടെ വില $149,250. ടര്‍ബോ എസ്സിന് വില $182,050.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

ഡയറക്ട് ഫ്യുവല്‍ ഇന്‍ക്ഷനുള്ള ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് 3.8 ലിറ്റര്‍ എന്‍ജിന്‍. 7 സ്പീഡ് ഡ്യുവല്‍ സ്പീഡ് ഗിയര്‍ബോക്സ്.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

513 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 3.2 സെക്കന്‍ഡ് നേരമേ വേണ്ടൂ.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

ടര്‍ബോ എസ് പതിപ്പിന് 552 കുതിരകളുടെ കരുത്തുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 3.1 സെക്കന്‍ഡ് മാത്രമേ വേണ്ടൂ ഈ എന്‍ജിന്.

പോഷെ 911 ടര്‍ബോ

പോഷെ 911 ടര്‍ബോ

രണ്ട് മോഡലുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 317 കിലോമീറ്റര്‍.

English summary
The 2014 model year Porsche 911 Turbo will be get its global launch at the Frankfurt Motor Show.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark