റിനോ ഡസ്റ്റര്‍ സ്കോര്‍പിയോയെ കടത്തിവെട്ടി

Posted By:
Renault Duster
ഇന്ത്യയുടെ എസ്‍യുവി വിപണിയില്‍ മഹീന്ദ്ര വാഹനങ്ങള്‍ക്കുണ്ടായിരുന്ന അപ്രമാദിത്യത്തിന് ഇതാദ്യമായി ഇടിവ് തട്ടി. രാജ്യത്ത് ഏറ്റവും വില്‍ക്കപ്പെടുന്ന എസ്‍യുവി എന്ന ബഹുമതി മഹീന്ദ്ര സ്കോര്‍പിയോയില്‍ നിന്ന് റിനോ ഡസ്റ്റര്‍ കോംപാക്ട് എസ്‍യുവി ഏറ്റെടുത്തു.

ഡസ്റ്റര്‍ എസ്‍യുവി വിപണിയിലെത്തിയതിനു ശേഷം തുടര്‍ന്നിരുന്ന അസാമാന്യമായ പ്രകടനം ശ്രദ്ധിച്ചിട്ടുള്ള ആരും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചുകാണും. വളരെ കുറച്ചുസമയം കൊണ്ടാണ് ഡസ്റ്റര്‍ എസ്‍യുവി ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.

റിനോ ഇന്ത്യയുടെ നിലവിലെ വില്‍പനയുടെ 80 ശതമാനവും ഡസ്റ്റര്‍ എസ്‍യുവി വഴിയാണെത്തുന്നത്. നഗരങ്ങളില്‍ ലഭിച്ച വന്‍ തോതിലുള്ള വരവേല്‍പാണ് ഡസ്റ്ററിനെ ഇപ്പോള്‍ മുമ്പോട്ട് നയിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ റിനോയ്ക്ക് വില്‍പനാ ശൃംഘലകള്‍ ഇല്ലെന്നത് മഹീന്ദ്ര പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

6,300 റിനോ ഡസ്റ്റര്‍ എസ്‍യുവികളാണ് ഇന്ത്യന്‍ വിപണിയില്‍ ഏപ്രിലില്‍ വിറ്റഴിച്ചത്. മഹീന്ദ്ര സ്കോര്‍പിയോ 4,700 യൂണിറ്റാണ് കഴിഞ്ഞ മാസം വിറ്റത്.

നേരത്തെ തന്നെ മഹീന്ദ്ര സ്കോര്‍പിയോടു വില്‍പനയ്ക്ക് അടുത്തെത്തിയിരുന്നു ഡസ്റ്റര്‍ വില്‍പന. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്‍ തോതിലുള്ള മുന്നേറ്റമാണ് ഡസ്റ്റര്‍ നടത്തിയിരിക്കുന്നത്.

English summary
Renault Duster has become India's highest selling SUV by surpassing Mahindra Scorpio sales.
Story first published: Monday, May 6, 2013, 16:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark