എർട്ടിഗയുടെ വിലയിൽ 9 സീറ്റർ എസ്‌യുവി, പത്രാസ് ഒട്ടും കുറവില്ലാത്തെ മഹീന്ദ്ര വാങ്ങിക്കൂട്ടി ഇന്ത്യക്കാർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവിയായി മഹീന്ദ്ര സ്കോർപിയോ അരങ്ങുവാഴാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിന് മുകളിലായി. പണ്ടത്തെ ഐക്കണിക് ടാറ്റ സഫാരിയുടെ വിപണി പിടിച്ചെടുക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയ തട്ടുപൊളിപ്പൻ മോഡലായിരുന്നുവിത്. എന്തായാലും വന്ന കാര്യം സാധിച്ചെടുത്തുവെന്ന് മാത്രമല്ല, ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളിൽ ഒന്നായി സ്കോർപിയോ തുടരുകയുമാണ്. മിക്കമാസങ്ങളിലും ഇന്ത്യയിലെ ടോപ്പ് 10 സെല്ലിംഗ് കാറുകളുടെ പട്ടികയിൽ ഈ പേര് കാണാനാവും. ഇന്ന് ക്ലാസിക്, N എന്നിങ്ങനെ രണ്ട് മോഡലുകളിലായി വിറ്റഴിക്കുന്ന മോഡലുകൾ സ്വന്തമാക്കാൻ ഓരോ മാസവും ഷോറൂമുകളിൽ എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്.

2026 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും എതിരാളികളില്ലാതെ കുതിക്കുകയാണ് ആശാൻ. പോയ 28 ദിവസത്തിൽ മഹീന്ദ്ര സ്കോർപിയോ വാങ്ങിപ്പോയത് 14,665 ആളുകളാണ്. കഴിഞ്ഞ വർഷം ഇതേസമയം നിരത്തിലെത്തിയ 13,618 യൂണിറ്റുകളേക്കാൾ അധികമാണിത്. അതായത് വാർഷിക വിൽപ്പന കണക്കുകളിൽ 8 ശതമാനത്തിൻ്റെ വളർച്ച കൈവരിക്കാനും മിടുക്കന് സാധിച്ചുവെന്ന് സാരം.

Mahindra Scorpio Sales Increased By 8 Per Cent In February 2026

കഴിഞ്ഞ മാസത്തെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകളുടെ പട്ടികയിൽ സ്കോർപിയോ ഒമ്പതാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. മഹീന്ദ്രയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും ഇതുതന്നെയാണ്. അടിക്കടി എസ്‌യുവിയിൽ നിരവധി വേരിയന്റുകൾ അവതരിപ്പിക്കുന്നതും ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതുമെല്ലാം ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്. ഒപ്പം ഒന്നാന്തരം സേഫ്റ്റിയും നല്ല വിലയും കൂടിയാവുമ്പോൾ സ്കോർപിയോയ്ക്ക് പകരക്കാരനില്ലെന്ന് പറയാം.

പുതുതലമുറ ആവർത്തനമായ N പതിപ്പിന് പുറമെ പഴയ മോഡലായ ക്ലാസിക്കിൻ്റേയും വിൽപ്പന തുടരാൻ തീരുമാനിച്ചതും കച്ചോടം കൂടാനുള്ള പ്രധാന കാരണമാണ്. അതായത് എർട്ടിഗയുടെ വിലയിൽ 9 സീറ്റർ എസ്‌യുവി മുതലാളിയാവാൻ ലഭിക്കുന്ന അവസരമാണിതെന്ന് സാരം. മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 3.49 ലക്ഷം മുതൽ 24.34 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ക്ലാസിക്കിന് 12.98 ലക്ഷം രൂപ മുതൽ 16.71 ലക്ഷം രൂപ വരെയാണ് കൈയിൽ നിന്നും മുടക്കേണ്ടി വരുന്നത്.

Mahindra Scorpio Sales Increased By 8 Per Cent In February 2026

2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണനത്തിന് എത്തുന്നത്. പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്. അതേസമയം ഡീസൽ 175 bhp കരുത്തിൽ 400 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്.

ഇനി സ്കോർപിയോ ക്ലാസിക്കിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നില്ല കേട്ടോ.

Mahindra Scorpio Sales Increased By 8 Per Cent In February 2026

കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് സ്കോർപിയോയുടെ ന്യൂജെൻ മോഡലായ N ആവർത്തനമാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ഡ്യുവൽ സോൺ എസി, 12 സ്പീക്കറുകൾ, ആറ് എയർബാഗുകൾ, 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) തുടങ്ങിയ സവിശേഷതകളെല്ലാം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, March 7, 2026, 6:00 [IST]
English summary
Mahindra scorpio sales increased by 8 per cent in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X