റിനോ ഡസ്റ്ററിന് ഒരു ഡിസി വ്യാഖ്യാനം

Posted By:

റിനോ ഡസ്റ്റര്‍ ശില്‍പത്തിന് ഡിസി ഡിസൈന്‍ നല്‍കിയ പുതിയ വ്യാഖ്യാനം ശ്രദ്ധേയമാകുന്നു. പുതിയ ഡിസൈനിന്‍റെ ചിത്രം ഡിസി ഡ‍ിസൈന്‍ ഫേസ്‍ബുക്ക് ലൈക്ക് പേജില്‍ നല്‍കിയിട്ടുണ്ട്. ഒറ്റ ചിത്രം മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചിത്രത്തില്‍ കാണുന്നത് പ്രകാരം വാഹനത്തിന്‍റെ മുന്‍വശം മനോഹരമായ ഡിസൈനിംഗ് ജോലികള്‍ക്ക് വിധേയമായിട്ടുണ്ട്. അത്യാധുനികമായ ഡിസൈന്‍ സങ്കല്‍പങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതാണ് ഡിസി തയ്യാറാക്കിയ പുതിയ ഡസ്റ്റര്‍ ശില്‍പം.

DC Duster

ഇന്‍റീരിയറിലെ മാറ്റങ്ങളും എക്സ്റ്റീരിയറില്‍ പിന്‍വശത്തും വശങ്ങളിലും വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങളുമൊന്നും തിരിച്ചറിയാന്‍ നിര്‍വാഹമില്ല. ടീസര്‍ ഇമേജിന് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

2012ല്‍ ബ്രസീലില്‍ നടന്ന സാവോ പോളോ മോട്ടോര്‍ ഷോയില്‍ റിനോ പ്രദര്‍ശിപ്പിച്ച ഡിക്രോസ് കണ്‍സെപ്റ്റുമായി സാമ്യമുള്ളതാണ് ഈ ഡിസൈന്‍.

ഇന്ത്യന്‍ വിപണിയില്‍ പുതുതായി രൂപപ്പെട്ട കോംപാക്ട് എസ്‍യുവി സെഗ്മെന്‍റില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണ് റിനോ ഡസ്റ്റര്‍. കോംപാക്ട് ആയിരിക്കുമ്പോഴും ഒരു എസ്‍യുവിയുടെ പൂര്‍ണ സൗന്ദര്യം പകരാന്‍ ഡസ്റ്ററിന്‍റെ ഡിസൈനിന് സാധിക്കുന്നു. സ്പേസിന്‍റെ കാര്യത്തിലും കരുത്തിലും ഒട്ടും വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാനും ഈ വാഹനത്തിന് കഴിയുന്നുണ്ട്.

ഫോഡില്‍ നിന്ന് വരാനിരിക്കുന്ന ഇക്കോസ്പോര്‍ട് എസ്‍യുവിയായിരിക്കും റിനോ ഡസ്റ്ററിന് ശരിയായ ഒരു മത്സരാര്‍ത്ഥിയെ കൊണ്ടുവരിക. ഇക്കോസ്പോര്‍ടിന്‍റെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്.

English summary
DC Design has posted a Teaser image of their futuristic interpretation for the design of Renault Duster SUV, on their Facebook wall.
Story first published: Thursday, April 18, 2013, 13:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark