ടെസ്റ്റിംഗ്: തിരുവനന്തപുരത്ത് ഡസ്റ്റര്‍, ചെന്നൈയില്‍ ഡീസല്‍ ഐ10

Posted By:

2013ല്‍ ഇനി വരാനിരിക്കുന്ന വാഹനങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഇവയില്‍ പലതും ഇന്ത്യന്‍ ഉപഭോക്താക്കള്‍ പൂതിയോടെ കാത്തിരിക്കുന്നവയാണ്. ഇവയില്‍ ഏറ്റവും ആകാംക്ഷയുണര്‍ത്തുന്ന വാഹനങ്ങളാണ് ഡീസല്‍ നാനോ, ഹ്യൂണ്ടായ് ഐ10 ഫ്ലൂയിഡിക് എന്നിവ. പുതിയ വാര്‍ത്തകളില്‍ ഈ വാഹനങ്ങളെ പലയിടത്തായി ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് പറയുന്നു.

കൂടുതല്‍ കൗതുകമുണര്‍ത്തുന്ന വാര്‍ത്ത റിനോ ഡസ്റ്റര്‍ എസ്‍യുവിയെ തിരുവനന്തപുരത്ത് ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയതാണ്. ഇവിടെ അവയുടെയെല്ലാം ചാരപ്പടങ്ങള്‍ കാണാം.

To Follow DriveSpark On Facebook, Click The Like Button
ടാറ്റ നാനോ

ടാറ്റ നാനോ

ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് ഇന്ത്യന്‍ ഇടത്തരക്കാരന്‍ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ്. അന്തം വിട്ട മൈലേജാണ് വാഹനത്തിന്‍റെ പ്രധാന പ്രത്യേകത. 30ന് മുകളില്‍ മൈലേജ് ലഭിക്കുന്ന ഈ വാഹനത്തിന് വിപണിയില്‍ നല്ല ഓട്ടമുണ്ടാകുമെന്നാണ് കരുതേണ്ടത്.

ടാറ്റ നാനോ

ടാറ്റ നാനോ

നിലവിലെ പെട്രോള്‍ പതിപ്പിനെക്കാള്‍ എന്‍ജിന്‍ ശേഷി കൂടുതലാണ് ഡീസല്‍ നാനോയ്ക്ക്. ഇത് 800 സിസി എന്‍ജിനുമായാണ് വരുന്നത്. ഇത് 3.5 ലക്ഷം രൂപയുടെ പരിധിയില്‍ വിറ്റഴിക്കപ്പെട്ടേക്കും.

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെ വളരുന്ന പുതിയ സെഗ്മെന്‍റായ കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ അതിശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍

ഈ വാഹനത്തിന്‍റെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പാണ് തിരുവനന്തപുരത്ത് ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍

ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്‍റെ വരവിനെ മുന്നില്‍ക്കണ്ടാണ് ഈ നീക്കം

ഹ്യൂണ്ടായ് ഐ10

ഹ്യൂണ്ടായ് ഐ10

ഹ്യൂണ്ടായ് ഐ10ന്‍റെ 2014 പതിപ്പ് ചെന്നൈയിലാണ് ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയത്.

ഹ്യൂണ്ടായ് ഐ10

ഹ്യൂണ്ടായ് ഐ10

ഈ വാഹനം ഹ്യൂണ്ടായിയുടെ വിഖ്യാതമായ ഫ്ലൂയിഡിക് ശില്‍പഭംഗിയിലാണ് വരുന്നത്.

ഹ്യൂണ്ടായ് ഐ10

ഹ്യൂണ്ടായ് ഐ10

ബിഎ എന്ന കോഡ്‍നാമത്തിലാണ് വാഹനത്തിന്‍റെ നിര്‍മാണവും മറ്റ് നീക്കങ്ങളും നടക്കുന്നത്. ഈ വര്‍ഷാവസാനം വിപണിയിലെത്തും.

ഹ്യൂണ്ടായ് ഐ10

ഹ്യൂണ്ടായ് ഐ10

പുതിയ ഐ10 ഡീസല്‍ പതിപ്പിലും എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

Tata Nano Image Source: Powerdrift Facebook Page

Renault Duster Image Source: Team BHP

Hyundai New i10 Images source: Motor Vikatan facebook page

English summary
The Renault Duster has been caught testing at Thiruvananthapuram.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark