റാപിഡ് ഹാച്ച്ബാക്കും യതിക്കു മുകളിലെ എസ്‍യുവിയും

റാപിഡ് സെഡാനിന്‍റെ ഒരു ഹാച്ച്ബാക്ക് പതിപ്പ് വിപണിയിലെത്താനുള്ള സാധ്യതയെക്കുറിച്ച് ചിലയിടങ്ങളില്‍ നിന്ന് സൂചനകള്‍ കാണുന്നു. സംഗതി ഏതാണ്ട് ഉറപ്പാണെന്ന മട്ടിലാണ് പല ചര്‍ച്ചകളുടെയും പോക്ക്. ഇക്കാര്യത്തില്‍ നമുക്കേതായാലും ഔദ്യോഗിക വിശദീകരണം വരുന്നതു വരെ കാക്കാം. പക്ഷെ, യതിയെക്കാള്‍ വലിപ്പമേറിയ ഒരു എസ്‍യുവിയെ ഇന്ത്യന്‍ നിരത്തിലെത്തിക്കാനുള്ള സ്കോഡയുടെ പദ്ധതിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഔദ്യോഗിക വിശദീകരണത്തിന് കാക്കാതെ തന്നെ നമുക്കതങ്ങ് ഉറപ്പിച്ചളയാം. കാരണം, ഈയൊരു നീക്കം സ്കോ‍ഡയ്ക്ക് അത്യാവശ്യമായ ഒന്നാണ് ഇന്ത്യന്‍ വിപണി സാഹചര്യത്തില്‍.

സ്കോഡ യതി ലോക വിപണിക്ക് വലിയ പ്രിയമുള്ള വാഹനമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതത്രകണ്ട് വിലപ്പോയില്ല എന്നു പറയാം. പ്രീമിയം എസ്‍യുവിയായാണ് വിപണിയില്‍ ഈ വാഹനം നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍, യതിയെപ്പോലൊരു കോംപാക്ട് എസ്‍യുവി പത്തുപതിനെട്ട് ലക്ഷം വില കൊടുത്ത് വാങ്ങുന്നതിനെക്കാള്‍ 21 ലക്ഷത്തിന്‍റെ പരിധിയില്‍ വില തുടങ്ങുന്ന ഫോര്‍ച്യൂണറിലേക്കും മറ്റും പോകുകയാണ് ഉപഭോക്താക്കള്‍ ചെയ്യുന്നത്. ഇല്ലെങ്കില്‍ സെഗ്മെന്‍റില്‍ വിലയില്‍ മധ്യനിരയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന എക്സ്‍യുവി500 പോലുള്ള വാഹനങ്ങളിലേക്ക് നീങ്ങും. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ യതി നടക്കുന്ന വഴികള്‍ അങ്ങേയറ്റം നിഗൂഢവും ആരാലും കണ്ടുപിടിക്കാന്‍ സാധിക്കാത്തതുമായി വന്നിരിക്കുന്നു.

പുതിയ എസ്‍യുവി എംക്യുബി പ്ലാറ്റ്ഫോമിലായിരിക്കുമെന്നാണ് അറിയുന്നത്.

സ്കോ‍ഡയുടെ മാതൃസ്ഥാപനമായ ഫോക്സ്‍വാഗണ്‍ 2018ടെ ലോകം പിടിച്ചടക്കുമെന്ന് ശപഥമെടുത്തിട്ടുള്ളതായി അറിയാമല്ലോ. വളര്‍ച്ചയിലേക്ക് കുതിക്കുന്ന നമ്മുടെ നാട്ടിലെ ഓട്ടോ വിപണിയില്‍ നല്ലൊരു ഗ്രിപ്പ് കിട്ടേണ്ടത് സ്കോഡയ്ക്ക് അടിയന്തിരാവശ്യമായി മാറിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Skoda is reportedly planning on launching a new SUV model that would be larger than the Yeti crossover and a hatchback version of the Rapid sedan.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X