പുതിയ സൂപ്പര്‍ബ് ചിത്രങ്ങള്‍ പുറത്തുവിട്ടു!

Posted By:

പുതിയ സൂപ്പര്‍ബ് സെഡാനിന്‍റെ ഔദ്യോഗിക ചിത്രങ്ങള്‍ സ്കോഡ ഓട്ടോ പുറത്തുവിട്ടു. 2013 ഷാങ്‍ഹായ് ഓട്ടോ ഷോ തുടങ്ങുന്നതിന് മുന്നോടിയായാണ് സൂപ്പര്‍ബ് ചിത്രങ്ങളുടെ പ്രസിദ്ധീകരണം നടക്കുന്നത്. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങളുമായാണ് സൂപ്പര്‍ബിന്‍റെ പുതിയ രൂപം കടന്നു വരുന്നത്.

തങ്ങളുടെ മോഡലുകളിലെ ഏറ്റവും മികവുറ്റ സൃഷ്ടിയാണ് സൂപ്പര്‍ബ് എന്നാണ് സ്കോഡയുടെ നിലപാട്. ഒരു കാര്‍ നിര്‍മാതാവ് എന്ന നിലയില്‍ തങ്ങള്‍ക്കുള്ള കഴിവുകളെ ലോകത്തോട് വിളിച്ചു പറയുവാന്‍ സൂപ്പര്‍ബിന് താക്കത്തുണ്ടെന്ന് കമ്പനി സിഇഒ വിന്‍ഫ്രീഡ് വാലന്‍ഡ് പറയുന്നു.

സ്കോഡ സൂപ്പര്‍ബിനൊപ്പം ഒക്ടേവിയയുടെ ഒരു സ്റ്റേഷന്‍ വാഗണ്‍ മോഡലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. താഴെ ചിത്രങ്ങളും വിവരങ്ങളും കാണാം.

സൂപ്പര്‍ബ് ചിത്രങ്ങള്‍

സൂപ്പര്‍ബ് ചിത്രങ്ങള്‍

മധ്യവര്‍ഗ നിലവാരത്തിനപ്പുറത്തുള്ള സൗകര്യങ്ങളാണ് സൂപ്പര്‍ബ് നല്‍കുന്നതെന്ന് വിന്‍ഫ്രീഡ് അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന കാബിന്‍ സൗകര്യം, മികച്ച സാങ്കേതികത, ഉയര്‍ന്ന സുഖസൗകര്യം, മികച്ച സുരക്ഷാസന്നാഹം തുടങ്ങി കൊടുത്ത് കാശ് മുതലായതായി ഉടമയ്ക്ക് അനുഭവപ്പെടും സ്കോഡയില്‍. എപ്പോഴും ഒരല്‍പം 'കൂടുതല്‍' ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ഒരു 'ആന്തല്‍' തങ്ങള്‍ക്കുണ്ടെന്ന് വിന്‍ഫ്രീഡ് പറയുന്നു.

സൂപ്പര്‍ബ് ചിത്രങ്ങള്‍

സൂപ്പര്‍ബ് ചിത്രങ്ങള്‍

ഇന്‍റ്റീയര്‍ സൗകര്യങ്ങളില്‍ പഴയതില്‍ നിന്ന് കാര്യപ്പെട്ട വ്യതിയാനങ്ങളുടെ പുതിയ സ്കോഡയ്ക്ക്. പുതിയ ഗിയര്‍ ലിവര്‍ സ്റ്റിക്ക് ഘടിപ്പിച്ചിട്ടുണ്ട്. നാല് ആരങ്ങളുള്ള സ്റ്റീയറിംഗ് വീല്‍ പുതിയ ഡിസൈനാണ്.. ഡ്രൈവര്‍ സീറ്റ് ഇലക്ട്രോണിക് അഡ്‍ജസ്റ്റ്മെന്‍റുള്ളതാണ്. റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ്, പുതിയ നിറപദ്ധതികള്‍ എന്നിവയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

സൂപ്പര്‍ബ് ചിത്രങ്ങള്‍

സൂപ്പര്‍ബ് ചിത്രങ്ങള്‍

റീഡിസൈന്‍ ചെയ്ത ഹെഡ്‍ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയാണ് എക്സ്റ്റീരിയറില്‍ ശ്രദ്ധയാകര്‍ഷിക്കുക. ബൈ സിനണ്‍ ഹെ‍ഡ്‍ലാമ്പുകളില്‍ ഡേടൈം റണ്ണിംഗ് എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പുതിയ ബംബറുകള്‍, പുതിയ ഗ്രില്‍, ഫ്രണ്ട് ഫെന്‍ഡറുകള്‍, ബോണറ്റ് എന്നിവ ആകര്‍ഷകങ്ങളാണ്.

സൂപ്പര്‍ബ് ചിത്രങ്ങള്‍

സൂപ്പര്‍ബ് ചിത്രങ്ങള്‍

എന്‍ജിനുകളില്‍ മാറ്റമൊന്നും വന്നിട്ടില്ല. 1.8 ലിറ്ററിന്‍റെ ടിഎസ്ഐ പെട്രോള്‍ എന്‍ജിന്‍, 3.6 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ്‍ഡ് ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് സൂപ്പര്‍ബ് എന്‍ജിനുകള്‍. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പം 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ചിട്ടുണ്ട്. 3.6 വി6 പെട്രോള്‍ എന്‍ജിനോടൊപ്പവും ഡീസല്‍ എന്‍ജിനൊപ്പവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. ഇത് 6 സ്പീഡാണ്. മാന്വല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ചിട്ടുള്ളത് 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ്.

സൂപ്പര്‍ബ് ചിത്രങ്ങള്‍

സൂപ്പര്‍ബ് ചിത്രങ്ങള്‍

16 ഇഞ്ച്, 18 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷനായി നല്‍കിയിട്ടുണ്ട്. രണ്ട് മെറ്റാലിക് നിറങ്ങള്‍ കൂടി ചേര്‍ത്തിരിക്കുന്നു. മെറ്റേര്‍ ഗ്രേ, മൂണ്‍ വൈറ്റ് എന്നിവ.

(ചിത്രത്തില്‍ കാണുന്നത് പുതുതായി അവതരിപ്പിച്ച ഒക്ടേവിയ സ്റ്റേഷന്‍ വാഗണാണ്)

സൂപ്പര്‍ബ് ചിത്രങ്ങള്‍

സൂപ്പര്‍ബ് ചിത്രങ്ങള്‍

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ നിരത്തുകളിലേക്ക് വാഹനം എത്തിച്ചേര്‍ന്നേക്കാം. നിലവില്‍ കൊച്ചി അങ്ങാടിനിലവാരമനുസരിച്ച് ഈ സെഡാനിന്‍റെ വില 18,22,583 നും 24,65,942 നും ഇടയിലാണ്.

English summary
Skoda Auto has released official images of its new Superb sedan ahead of its 2013 Shanghai Motor Show unveiling on 20th of this month.
Story first published: Thursday, April 4, 2013, 11:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark