എര്‍റ്റിഗ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

സുസൂക്കി എര്‍റ്റിഗയുടെ ഓട്ടോമാറ്റിക് പതിപ്പ് രാജ്യം കാത്തിരിക്കുന്ന ലോഞ്ചുകളില്‍ ഒന്നാണ്. മാരുതി ആരാധകര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത ഇന്‍ഡൊനീഷ്യയില്‍ നിന്ന് വരുന്നു. സുസൂക്കി എര്‍റ്റിഗയുടെ ഓട്ടോമാറ്റിക് പതിപ്പിന്‍റെ ലോഞ്ചിനെക്കുറിച്ചാണത്.

ഇന്‍ഡോനീഷ്യയില്‍ ഓട്ടോമാറ്റിക് എര്‍റ്റിഗ അവതരിച്ചതോടെ ഇന്ത്യന്‍ ലോഞ്ചിലേക്ക് ഇനിയധികം കാത്തിരിക്കേണ്ടി വരില്ല എന്നുറപ്പായിരിക്കുകയാണ്. നിലവില്‍ മാന്വല്‍ പതിപ്പില്‍ തന്നെ എര്‍റ്റിഗ കിടിലന്‍ പ്രകടനമാണ് വിപണിയില്‍ കാഴ്ച വെക്കുന്നത്. ഓട്ടോമാറ്റിക്കിന്‍റെ കൂടി വരവോടെ കൂടുതല്‍ മികച്ച വില്‍പനാനിരക്ക് കണ്ടെത്താന്‍ മാരുതിക്കാവും.

Maruti Suzuki Ertiga

ഇന്‍ഡൊനീഷ്യയില്‍ വില്‍ക്കുന്ന എര്‍റ്റിഗ മോഡലുകള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഘടകഭാഗങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോയി സുസൂക്കിയുടെ ജക്കാര്‍ത്ത പ്ലാന്‍റില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്നു.

5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എര്‍റ്റിഗ എന്‍ജിനോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇന്‍ഡോനീഷ്യന്‍ എര്‍റ്റിഗയ്ക്ക് സാങ്കേതികമായി വലിയ മാറ്റങ്ങളൊന്നുമില്ല, ഇന്ത്യന്‍ എര്‍റ്റിഗയുമായി താരതമ്യം ചെയ്യുമ്പോള്‍. 1.4 ലിറ്ററിന്‍റെ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് അവിടെയും എര്‍റ്റിഗയ്ക്ക് കുതിരശക്തി പകരുന്നത്.

എര്‍റ്റിഗ ഓട്ടോമാറ്റിക് ഇന്ത്യയില്‍ എന്നുവരുമെന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇപ്പോള്‍ ലഭ്യമല്ല. എന്തായാലും അധികം താമസിക്കാന്‍ ന്യായമൊന്നും കാണുന്നില്ല എന്ന് മനസ്സിലാക്കാം.

Most Read Articles

Malayalam
English summary
The automatic variant of Suzuki Ertiga has been launched in Indonesian market.
Story first published: Monday, May 6, 2013, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X