ഇക്കോസ്‌പോര്‍ടിനെതിരെ മാരുതി തയ്യാറെടുക്കുന്നു!

Posted By:

2013 ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ഷോയില്‍ ഒരു കോംപാക്ട് എസ്‌യുവി കണ്‍സെപ്റ്റുമായി തങ്ങളെത്തുമെന്ന് സുസൂക്കി അറിയിച്ചു. സുസൂക്കി ഐവി-4 എന്ന പേരില്‍ സജ്ജമായിട്ടുള്ള ഈ കണ്‍സെപ്റ്റിന്റെ ആദ്യ ടീസര്‍ ചിത്രവും സുസൂക്കി പുറത്തു വിട്ടിട്ടുണ്ട്.

നേരത്തെ സുസൂക്കി അവതരിപ്പിച്ച എക്‌സ്എ ആല്‍ഫ കണ്‍സെപ്റ്റില്‍ നിന്നുള്ള നിരവധി കടം കൊള്ളലുകള്‍ പുതിയ എസ്‌യുവിക്കുണ്ടെന്ന് ടീസര്‍ ചിത്രം വ്യക്തമാക്കുന്നു. ഹെഡ്‌ലാമ്പുകളും ഗ്രില്ലുമെല്ലാം ആല്‍ഫയുടെ സൗന്ദര്യത്തെ കടമെടുത്തിട്ടുണ്ട്. ശരീരഭാഷയില്‍ മൊത്തത്തിലും ഈ സ്വാധീനം കാണാവുന്നതാണ്.

To Follow DriveSpark On Facebook, Click The Like Button
ഫ്രാങ്ക്ഫര്‍ട് ഷോ

ഫ്രാങ്ക്ഫര്‍ട് ഷോ

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസൂക്കി ഈ വാഹനത്തെ അവതരിപ്പിക്കും. സെപ്തംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട് ഷോയില്‍ അവതരിപ്പിക്കുമെന്ന സുസൂക്കിയുടെ പ്രഖ്യാപനത്തില്‍ നിന്നു തന്നെ ഒരു കാര്യം ഉറപ്പിക്കാം. 2014 ആദ്യത്തില്‍ നടക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലെ പ്രധാന താരമായി ഈ കണ്‍സെപ്റ്റ് മാറും!

വളരുന്ന വിപണി

വളരുന്ന വിപണി

ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ തുടങ്ങിയ വളരുന്ന വിപണികളില്‍ കോംപാക്ട് എസ്‌യുവികള്‍ക്ക് വന്‍ ഡിമാന്‍ഡാണ് വളര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ ഈയിടെ മാത്രം പുറത്തിറങ്ങിയ റിനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ എസ് യുവികളുടെ മാത്രം പ്രകടനം നോക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഓട്ടോവിപണി മലിയ മാന്ദ്യത്തില്‍ മുഴുകുമ്പോഴും ഈ വാഹനങ്ങളുടെ വില്‍പന ഉയരുകയാണ്.

ചിത്രം: എക്സ്എഫ് ആല്‍ഫ കണ്‍സെപ്റ്റ്

ചിത്രം: എക്സ്എഫ് ആല്‍ഫ കണ്‍സെപ്റ്റ്

ഇക്കോസ്‌പോര്‍ടിനും ഡസ്റ്ററിനും തരക്കേടില്ലാത്ത വെല്ലുവിളി ഉയര്‍ത്താന്‍ വാഹനത്തിന് സാധിച്ചേക്കും. മാരുതിയുടെ വില്‍പനാ ശൃംഖലകള്‍ സുസൂക്കി ഐവി4ന്റെ വില്‍പനയെ സഹായിക്കാനുണ്ട് എന്ന്ത് മാത്രം പരിഗണിച്ചാല്‍. കൂടുതല്‍ വിവരങ്ങള്‍ ഫ്രാങ്ക്ഫര്‍ടില്‍ നിന്നറിയാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം.

വീഡിയോ കാണാം

സുസൂക്കി പുറത്തിറക്കിയ ടീസര്‍ വീഡിയോ ഇവിടെ കാണാം

English summary
Suzuki iV-4, a compact SUV concept from Suzuki has been teased with one image.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark