ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റ കാറുകള്‍

Posted By:

മന്‍മോഹന്‍ സിങ്ങിന്റെ പണികള്‍ പാളുന്നത് ഓട്ടോമൊബൈല്‍ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കടുത്ത വില്‍പനാമാന്ദ്യമാണ് കാര്‍ കമ്പനികള്‍ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി വിപണി പൊന്തിയും താണും മുന്നോട്ട് നീങ്ങുകയാണ്. അടുത്ത തെരഞ്ഞെടുപ്പ് കഴിയാതെ കാര്യങ്ങള്‍ ശരിയാംവണ്ണം മുമ്പോട്ട് പോകില്ലെന്ന തീരുമാനത്തില്‍ കമ്പനികള്‍ ഏതാണ്ട് എത്തിച്ചേര്‍ന്നിട്ടുണ്ട് ഇപ്പോള്‍.

രാജ്യത്തെ ചില സാമ്പത്തിക വിഭാഗങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടില്ലാത്തതിനാല്‍ ചില കാര്‍ മോഡലുകള്‍ക്ക് മികച്ച വില്‍പന ഇപ്പോഴുമുണ്ട്. ഇങ്ങനെയാണ് മിക്ക കമ്പനികളും മാന്ദ്യകാലത്തെ അതിജീവിക്കുന്നത്. ജൂലൈ മാസത്തിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവുമധികം വിറ്റുപോയ മോഡലുകളെ ആധാരമാക്കിയ വിപണിവിശകലനമാണ് താഴെ.

പതിനഞ്ചാമിടം

പതിനഞ്ചാമിടം

കഴിഞ്ഞ മാര്‍ച്ച മാസത്തില്‍ ഹ്യൂണ്ടായ് വെര്‍ണയുടെ 4,589 യൂണിറ്റായിരുന്നു. ഈ നിലവാരത്തില്‍ നിന്ന് അടിക്കടി താഴെ വരുന്നതാണ് പിന്നീടുള്ള മാസങ്ങളില്‍ കണ്ടത്. ജൂണ്‍ മാസത്തില്‍ ആദ്യത്തെ പതിനഞ്ച് സ്ഥാനങ്ങളില്‍ ഇടം കണ്ടെത്താന്‍ കഴിയാതെ പോയ വെര്‍ണ ജൂലൈയില്‍ ഉഷാറായിട്ടുണ്ട്. 3,479 വെര്‍ണകളാണ് ജൂലൈ മാസത്തില്‍ വിറ്റുപോയത്. വിപണി മാന്ദ്യം സൃഷ്ടിച്ച പരുക്ക് വില്‍പനക്കണത്തില്‍ കാണാവുന്നതാണ്. എന്തായാലും ജൂണില്‍ സംഭവിച്ച ഇടിവില്‍ നിന്ന് ഒരു പരിധി വരെ കരകയറാന്‍ വെര്‍ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പതിന്നാലാമിടം

പതിന്നാലാമിടം

മാരുതി ഓമ്‌നിയാണ് ജൂലൈ മാസത്തിലെ വില്‍പനയില്‍ പതിന്നാലാം സ്ഥാനത്ത് വന്നിരിക്കുന്നത്. 4,214 യൂണിറ്റ് വില്‍പന നടന്നു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വില്‍പന കുറവാണെങ്കിലും ജൂണില്‍ സംഭവിച്ച ഇടിവില്‍ നിന്ന് കരകയറിയിട്ടുണ്ട് വാഹനം. മാര്‍ച്ച് മാസത്തില്‍ 5,755 യൂണിറ്റ് വിറ്റഴിച്ച വാഹനമാണിത്. ജൂലൈ മാസത്തിലെ കണക്കുകളില്‍ ആദ്യ 15ല്‍ ഇടം പിടിക്കാന്‍ കഴിയാതെ പോയ ഒരു പ്രധാന മോഡല്‍ റിറ്റ്‌സ് ഹാച്ച്ബാക്കാണ്. ആദ്യ 20 സ്ഥാനങ്ങളില്‍ പോലും റിറ്റ്‌സ് വന്നിട്ടില്ല ഈ മാസം. ജൂണ്‍ മാസത്തിലും റിറ്റ്‌സ് ഹാച്ച്ബാക്ക് വില്‍പനയില്‍ പിന്നാക്കമായിരുന്നു.

പതിമ്മൂന്നാമിടം

പതിമ്മൂന്നാമിടം

വില്‍പനയില്‍ 5500 യൂണിറ്റിന്റെ പരിസരത്ത് സ്ഥിരമായി ഇടം കണ്ടെത്താറുള്ള വാഹനമാണ് ടാറ്റ ഇന്‍ഡിക വിസ്ത. ടാറ്റയുടെ വില്‍പന വന്‍തോതില്‍ ഇടിഞ്ഞതിനു ശേഷവും ജൂണ്‍ മാസത്തില്‍ വിസ്ത 5,157 യൂണിറ്റ് വില്‍ക്കുവാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ 4,276 യൂണിറ്റായി വില്‍പന ഇടിഞ്ഞു.

പന്ത്രണ്ടാമിടം

പന്ത്രണ്ടാമിടം

4,562 യൂണിറ്റ് വിറ്റഴിച്ച് മാരുതി സുസൂക്കി എര്‍റ്റിഗ വിപണിയില്‍ താളം കണ്ടെത്തുന്നുണ്ട്. എന്നാല്‍ മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ക്രമത്തിലുള്ള വില്‍പനാവീഴ്ച ഈ എംപിവിയെ ബാധിച്ചിട്ടുണ്ടെന്ന് കാണാന്‍ കഴിയും. ആറായിരത്തിലധികം യൂണിറ്റ് വിറ്റഴിച്ചിരുന്ന വാഹനമാണ് എര്‍റ്റിഗ.

പതിനൊന്നാമിടം

പതിനൊന്നാമിടം

ഇന്ത്യയുടെ എംപിവി രാജാവ് ടൊയോട്ട ഇന്നോവ വില്‍പനയില്‍ സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. 4,562 യൂണിറ്റാണ് ജൂലൈ മാസത്തിലെ വില്‍പന.

പത്താമിടം

പത്താമിടം

ഇക്കോസ്‌പോര്‍ട് എസ് യുവിയാണ് വില്‍പനയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്നത്. 4,715 വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇക്കോസ്‌പോര്‍ടിന്റെ വരവ് ഡസ്റ്ററിനെ ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സന്ദേഹമില്ല. 3,089 യൂണിറ്റാണ് ഡസ്റ്റര്‍ വിറ്റഴിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ 4,523 യൂണിറ്റ് വിറ്റഴിച്ചിരുന്നു ഡസ്റ്റര്‍.

ഒമ്പതാമിടം

ഒമ്പതാമിടം

ഹ്യൂണ്ടായ് ഐ20 ഹാച്ച്ബാക്കാണ് ഒമ്പതാം സ്ഥാനത്ത് വന്നിട്ടുള്ളത്. 5,366 യൂണിറ്റ് വിറ്റഴിച്ചു. വില്‍പനയില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും താരതമ്യേന സ്ഥിരത നിലനിര്‍ത്താന്‍ ഐ20ക്ക് സാധിക്കുന്നുണ്ട്.

എട്ടാമിടം

എട്ടാമിടം

ഹോണ്ട ഇന്ത്യയുടെ ആദ്യത്തെ ഡീസല്‍ വാഹനമായ അമേസ് സെഡാന്‍ 6,515 യൂണിറ്റ് വിറ്റഴിച്ചു. ജൂണില്‍ 5000 യൂണിറ്റ് വിറ്റതിന്റെ സ്ഥാനത്താണിത്.

ഏഴാമിടം

ഏഴാമിടം

പോയ മാസങ്ങളില്‍ എട്ടായിരത്തിന്റെ പരിസരങ്ങളില്‍ വില്‍പന നടന്നിരുന്ന ഹ്യൂണ്ടായ് ഐ10 ഹാച്ച്ബാക്ക് ജൂലൈയില്‍ 6,735 യൂണിറ്റാണ് വിറ്റത്. വിപണി മാന്ദ്യം തന്നെയാണ് കാരണമായി ചൂണ്ടിക്കാട്ടാനുള്ളത്.

ആറാമിടം

ആറാമിടം

മാരുതി ആള്‍ട്ടോയുടെ എതിരാളിയായി ഹ്യൂണ്ടായ് പുറത്തിറക്കിയ ഇയോണ്‍ ഹാച്ച്ബാക്കിന്റെ വില്‍പനയില്‍ ഇടിവ് ദൃശ്യമാണ്. 6,946 യൂണിറ്റാണ് വില്‍പന നടന്നിരിക്കുന്നത്. പോയ മാസങ്ങളില്‍ വില്‍പന എട്ടായിരത്തിന്റെ ചുറ്റുപാടിലായിരുന്നു.

അഞ്ചാമിടം

അഞ്ചാമിടം

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന എസ്‌യുവിയാണ് ബൊലോറോ. മിക്കപ്പോഴും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലാണ് വില്‍പനയുടെ കാര്യത്തില്‍ ബൊലേറോ ഇടം കണ്ടെത്താറുള്ളത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. 6,946 യൂണിറ്റ് ബൊലേറോകള്‍ വിറ്റിട്ടുണ്ട് ജൂലൈയില്‍. ഇത് മുന്‍ മാസങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നു പറയണം.

നാലാമിടം

നാലാമിടം

ജൂണ്‍ മാസത്തില്‍ 17,000 യൂണിറ്റ് വിറ്റ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്ക് ജൂലൈ മാസത്തില്‍ 10,461 യൂണിറ്റാണ് വിറ്റിരിക്കുന്നത്.

മൂന്നാമിടം

മൂന്നാമിടം

വാഗണ്‍ ആര്‍ ഇത്തവണ മുന്നേറിയിട്ടുണ്ട്. 13,409 യൂണിറ്റ് വിറ്റഴിച്ചിരിക്കുന്നു ജൂലൈ മാസത്തില്‍

രണ്ടാമിടം

രണ്ടാമിടം

കഴിഞ്ഞ മാസം മൂന്നാം സ്ഥാനത്തായിരുന്ന സ്വിഫ്റ്റ് ഡിസൈര്‍ ഇത്തവണ രണ്ടാം സ്ഥാനം കൈയടക്കിയിരിക്കുന്നു. 15,249 യൂണിറ്റാണ് മൊത്തം വിറ്റഴിച്ചിട്ടുള്ളത്.

ഒന്നാമിടം

ഒന്നാമിടം

മാരുതി ആള്‍ട്ടോ 800 തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇത്തണയും എത്തിയിരിക്കുന്നത്. 18,206 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട് ജൂലൈ മാസത്തില്‍ ഈ ചെറു ഹാച്ച്ബാക്ക്.

English summary
Here is a review of top 15 car models sold in July 2013 in India.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark