ഫോര്‍ച്യൂണറിന് മുഖം മിനുക്കല്‍

ടൊയോട്ട ഫോര്‍ച്യൂണറിന് ഒരു മുഖം മിനുക്കല്‍ കൂടി ലഭിക്കുന്നു. ഇന്തോനീഷ്യയില്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത മുഖം മിനുക്കിയ ഫോര്‍ച്യൂണറിന്റെയും പുതുക്കിയ ടിആര്‍ഡി സ്‌പോര്‍ടിവോ കിറ്റിന്റെയും വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. സാധാരണ ഫോര്‍ച്യുണര്‍ മോഡലിന് ചെറിയ തോതിലുള്ള എക്‌സ്റ്റീരിയര്‍ മാറ്റങ്ങള്‍ ലഭിച്ചപ്പോള്‍ ടിആര്‍ഡി കിറ്റില്‍ ഗൗരവപ്പെട്ട മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമാണ് നടത്തിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

New Toyota Fortuner Facelift

ഫോര്‍ച്യൂണറിന്റെ സാധാരണ പതിപ്പില്‍ രണ്ട് എല്‍ഇഡി സ്ട്രിപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. ബംപറില്‍ തന്നെയാണ് ഇവ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ ക്രോമിയം പൂശിയ ഗ്രില്ലാണ് ഉള്ളത്.

New Toyota Fortuner Facelift

ടിആര്‍ഡി സ്‌പോര്‍ടിവോയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. സാധാരണ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ഗ്രില്ലിന് കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. ബംപറിലെ റണ്ണിംഗ് ലൈറ്റുകള്‍ ഈ പതിപ്പിലും കാണാം.

New Toyota Fortuner Facelift

മറ്റൊരു ശ്രദ്ധേയമായ മാറ്റം സ്‌കര്‍ട്ട് ഡിസൈനാണ്. എയര്‍ഡാമിനടുത്തേക്ക് കയറി നില്‍ക്കുന്ന സ്‌റ്റോണ്‍ ഗാര്‍ഡ് വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്നതായി കാണാം.

New Toyota Fortuner Facelift

പുതുക്കിയ ഡിവിഡി പ്ലേയറടങ്ങുന്ന പുതിയ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട് രണ്ട് പതിപ്പിലും.

New Toyota Fortuner Facelift

ഇന്റീരിയറില്‍ ടിആര്‍ഡി സ്‌പോര്‍ടിവോ പതിപ്പിന് ഒരു ഡിവിഡി സ്‌ക്രീന്‍ പ്രത്യേകമായി ലഭിച്ചിട്ടുണ്ട്.

New Toyota Fortuner Facelift

ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്റീരിയര്‍

New Toyota Fortuner Facelift

രണ്ട് പതിപ്പിനും പൊതുവില്‍ ലഭിക്കുന്ന മറ്റൊരു മാറ്റം അലോയ് വീലുകളാണ്. പുതിയ ഡിസൈനിലാണ് വീലുകള്‍ വരുന്നത്.

New Toyota Fortuner Facelift

എന്‍ജിനുകളില്‍ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. 2.7 ലിറ്റര്‍ പെട്രോള്‍ പതിപ്പും 2.5 ലിറ്റര്‍ ഡീസല്‍ പതിപ്പുമാണ് ഇന്തോനീഷ്യന്‍ വിപണിയിലുള്ളത്. ഇവതന്നെ പുതിയ പതിപ്പുകളിലും തുടരും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും ഫോര്‍ച്യൂണര്‍ വില്‍ക്കുന്നുണ്ട് ഇന്തോനീഷ്യയില്‍. ഇന്ത്യയില്‍ കഴിഞ്ഞ ജനുവരിയിലാണ് ഓട്ടോമാറ്റിക് പതിപ്പ് എത്തിയത്. ഇത് 5 ലസ്പീഡ് ട്രാന്‍സ്മിഷനാണ്. ഇന്ത്യയില്‍ 3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചാണ് ഫോര്‍ച്യൂണര്‍ വില്‍ക്കുന്നത്.

Most Read Articles

Malayalam
English summary
Toyota Fortuner facelift has been launched in Indonesia.
Story first published: Wednesday, September 4, 2013, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X