ടൊയോട്ട കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

Posted By:

ഡിസൈന്‍ കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കുമ്പോള്‍ കാഴ്ചക്കാരെ സ്തംഭിപ്പിക്കലോ ഞെട്ടിക്കലോ ഒന്നും ടൊയോട്ട ലക്ഷ്യം വെക്കാറില്ല. ഒരുതരം പാരമ്പരാഗതത്വം ഡിസൈനുകളില്‍ പുലര്‍ത്തുവാന്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. നൂറോളം വരുന്ന ഓട്ടോ കാരണവന്മാരുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഒരു പുതിയ ഡിസൈനിന് ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കൂ എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയായാലും തെറ്റായാലും ടൊയോട്ട ഡിസൈനുകള്‍ എപ്പോഴും ഒരു കടുപിടിത്തം സൂക്ഷിക്കുന്നത് കാഴ്ചയില്‍ ആര്‍ക്കും വ്യക്തമാകും.

ഡിട്രോയ്റ്റ് ഓട്ടോഷോയുടെ നടപ്പുവര്‍ഷത്തെ എഡിഷനിലാണ് ടൊയോട്ട ഫ്യൂരിയ കണ്‍സെപ്റ്റ് ലോഞ്ച് ചെയ്തത്. "ഊര്‍ജ്ജസ്വലമായ ശില്‍പഘടനകളുടെ വന്യത" എന്നെല്ലാം പുതിയ ഡിസൈനിനെ വിശേഷിപ്പിച്ചു ടൊയോട്ട. ഈ ഡിസൈനാണ് അടുത്ത തലമുറ കൊറോള (ഇന്ത്യയില്‍ കൊറോള ആള്‍ടിസ്) എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

ഈ കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിച്ച പുതിയ കൊറൊള ആള്‍ടിസാണ് ജൂണ്‍ 6ന് അവതരിപ്പിക്കപ്പെടുക.

2014 ടൊയോട്ട കൊറോള ടീസര്‍ ഇമേജ്

2014 ടൊയോട്ട കൊറോള ടീസര്‍ ഇമേജ്

2014 ടൊയോട്ട കൊറോള ആള്‍ടിസിന്‍റെ ടീസര്‍ ഇമേജ് കമ്പനി പുറത്തുവിട്ടപ്പോള്‍

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

നിലവിലെ കൊറോളയെ അപേക്ഷിച്ച് ഇന്‍റീരിയര്‍ സ്പേസില്‍ കാര്യമായ വര്‍ധന പുതിയ ഡിസൈനില്‍ കാണാവുന്നതാണ്. നിലവിലെ കൊറോളയെ അപേക്ഷിച്ച് 1.9 ഇഞ്ച് നീളക്കൂടുതലുണ്ട് ഈ കണ്‍സെപ്റ്റിന്. 1.6 ഇഞ്ച് ഉയരക്കുറവും വന്നിട്ടുണ്ട്. വീതി 1.6 ഇഞ്ച് കണ്ട് വര്‍ധിച്ചിരിക്കുന്നു. 3.9 ഇഞ്ചോളം നീളക്കൂടുതല്‍ വരുത്തിയിട്ടുള്ള വീല്‍ബേസിലാണ് ഈ കണ്‍സെപ്റ്റ് നില്‍ക്കുന്നത്.

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

പുതുതലമുറയെ ആകര്‍ഷിക്കാനുള്ള ഘടകങ്ങള്‍ ഉള്‍ച്ചേരുന്നുവെന്നതായിരിക്കും ഫ്യൂരിയയെ ആധാരമാക്കി ഉണ്ടാക്കിയ ശില്‍പത്തിന്‍റെ പ്രധാന ആകര്‍ഷണം. ഇത് എത്രമാത്രമെന്നെല്ലാം കാത്തിരുന്ന് കാണേണ്ട സംഗതിയാണ്. എന്തായാലും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് ധരിക്കാം. ഇന്ത്യയെ പോലുള്ള വളരുന്ന വിപണികളില്‍ യുവാക്കളുടെ ക്രയശേഷിയില്‍ വന്നിട്ടുള്ള വര്‍ധനയിലേക്കാണ് ടൊയോട്ട ശ്രദ്ധ വെക്കുന്നത്.

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

നിലവില്‍ കൊറോളയില്‍ ഉപയോഗിക്കുന്ന 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ വാഹനത്തിനും ഘടിപ്പിക്കുക. 14 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനും നിലനിര്‍ത്തും. ചില ചെറിയ ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തുവാനുള്ള സാധ്യത കൂടുതലാണ്.

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

നിലവിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തന്നെ കാറുകള്‍ ലഭ്യമാകും. മാന്വലായും ഓട്ടോമാറ്റിക് ആയും കൊറോള ആള്‍ടിസ് ലഭ്യമാണ്. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഓട്ടോമാറ്റിക് ലഭ്യമായിട്ടുള്ളത്. ഇത് പുതിയ ആള്‍ടിസിലും തുടരും എന്നുറപ്പിക്കാം.

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമെല്ലാം കാര്യമായ അനുകൂല മാറ്റങ്ങള്‍ പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാം.

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

നേരത്തെ പറഞ്ഞതുപോലെ, ഇന്‍റീരിയര്‍ ഡിസൈനില്‍ ഗൗരവമായ മാറ്റങ്ങള്‍ ഉണ്ടാകും. അകസൗകര്യം നിസ്സാരമല്ലാത്ത തോതില്‍ വര്‍ധിക്കും.

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

കൊറോള ആള്‍ടിസ് ജൂണ്‍ 6ന്

ഈ വര്‍ഷം തന്നെ വാഹനം ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തായാലും ഇന്ത്യയില്‍ ഉണ്ടാകില്ല. 2014 മധ്യത്തോടെയായിരിക്കും ഇന്ത്യയിലെത്തുക. ഇതിനിടയില്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം വാഹനം ലോഞ്ച് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

English summary
An all new Toyota Corolla, sold as Corolla Altis in India, will be revealed on June 6. The new Corolla sedan, codenamed E160 will be based on the Corolla Furia concept.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark