ഡ്രൈവറുടെ സഹായമില്ലാത്ത വോള്‍വോ പാര്‍ക്കിംഗ്

Posted By:

നവീനാശയങ്ങള്‍ കൊണ്ടുവരിക എന്നത് ആഡംബര കാര്‍ കമ്പനികളെ സംബന്ധിച്ച് ഒരു ജീവന്മരണ പ്രശ്നമാണ്. ഈ വഴിക്കുള്ള നീക്കങ്ങള്‍ പരാജയപ്പെടുന്നു എന്നതിനര്‍ഥം ബ്രാന്‍ഡ് പരാജയപ്പെടുന്നു എന്നതാണ്. കഴിഞ്ഞ ദിവസം ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവ് ഓഡി തങ്ങളുടെ ഗവേഷണവിഭാഗം തലവനെ പുറത്താക്കിയതിനു പിന്നിലെ കാരണമിതാണെന്ന് കേള്‍ക്കുന്നു.

പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലും അവ പ്രയോഗവല്‍ക്കരിക്കുന്നതിലും വോള്‍വോയോളം ശേഷിയുള്ള ബ്രാന്‍ഡുകള്‍ കുറവാണെന്നു പറയാം. വോള്‍വോയുടെ ഇത്തരം ആശയങ്ങളില്‍ വലിയൊരളവ് സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഓട്ടോമൊബൈലുകള്‍ സ്വയം പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരവധി സന്നാഹങ്ങള്‍ ഇതിനകം വോള്‍വോ അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ സീറ്റിലിരുന്ന് ആക്സിലറേറ്റര്‍ കൊടുക്കേണ്ടിരുന്നു അവയിലെല്ലാം. (ഇന്ത്യയില്‍ ഈയിടെ ലോഞ്ച് ചെയ്ത വോള്‍വോ ക്രോസ് കണ്‍ട്രിയില്‍ ഈ സന്നാഹമുണ്ട്). ഇത്തവണ കൂടുതല്‍ കൃത്യതയാര്‍ന്ന സംവിധാനമാണ് കമ്പനി അവതരിപ്പിക്കുന്നത്.

സ്മാര്‍ട്ഫോണിന്‍റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ ഡ്രൈവര്‍ സീറ്റിലിരിക്കേണ്ട ആവശ്യമില്ല. പുറത്തിറങ്ങി വെറുതെ കമാന്‍ഡ് കൊടുത്താല്‍ മതിയാവും. ഈ സന്നാഹം ഒരു വോള്‍വോ വി40യില്‍ ഘടിപ്പിച്ച് ഈയിടെ ടെസ്റ്റ് നടത്തുകയുണ്ടായി. താഴെ അതിന്‍റെ വീഡിയോ കാണാം.

കാര്‍ സ്വയം പാര്‍ക്ക് ചെയ്യും എന്നതിന് പുറമെ, ഉടമയ്ക്ക് കാറിനെ താന്‍ നില്‍ക്കുന്നിടത്തേക്ക് വിളിക്കുവാനും സാധിക്കും.

വോള്‍വോയുടെ ഈ പുതിയ സംവിധാനം ഉല്‍പാദനത്തിലേക്ക് അടുക്കുകയാണെന്നാണ് വിവരം. നേരത്തെ പറഞ്ഞുവല്ലോ. വോള്‍വോ വെറുതെ സങ്കല്‍പിക്കുക മാത്രം ചെയ്യുകയല്ല. അവ പ്രയോഗത്തില്‍ വരുത്തുക കൂടി ചെയ്യുന്നു.

Volvo Autonomous Parking
Volvo Autonomous Parking
Volvo Autonomous Parking
Volvo Autonomous Parking
Volvo Autonomous Parking
Volvo Autonomous Parking
Volvo Autonomous Parking
Volvo Autonomous Parking
English summary
The Swedish automaker has fitted a test car - a Volvo V40 - with the technology that demonstrates auto parking without a single awkward moment.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark