കൊണ്ടുനടക്കാവുന്ന ചാര്‍ജിംഗ് പോയിന്റ്

Posted By:

ഇലക്ട്രിക് വാഹനങ്ങളുടെ വലിയൊരു പരിമിതി ലോകത്ത് മിക്കയിടത്തും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ന്നിട്ടില്ല എന്നതാണല്ലോ. ജപ്പാനില്‍ സുസൂക്കിയും മിത്സുബിഷിയും പോലുള്ള കമ്പനികളെല്ലാം ഒരുമിച്ചു ചേര്‍ന്ന് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പോകുന്നതിന്റെ വാര്‍ത്തകള്‍ കണ്ടിരുന്നു. ഈ പരിമിതി പരിഹരിക്കുക എന്ന ലക്ഷ്യവുമായി, നൂതന സാങ്കേതികതകള്‍ അവതരിപ്പിക്കുന്നതില്‍ എക്കാലത്തും മുന്‍പന്തിയില്‍ നിന്നിട്ടുള്ള വോള്‍വോ പുതിയൊരു സങ്കേതം അവതരിപ്പിക്കാനൊരുങ്ങുന്നു.

കാറില്‍ മടക്കിവെച്ച് സഞ്ചരിക്കാവുന്ന സോളാര്‍ ചാര്‍ജിംഗ് സ്റ്റേഷനാണ് വോള്‍വോയുടെ പുതിയ പദ്ധതി. ചാര്‍ജ് തീരുമെന്ന ഭീതിയില്ലാതെ ഏത് കുഗ്രാമത്തിലേക്കും കാറോടിച്ചു പോകുവാന്‍ സഹായിക്കുന്ന സന്നാഹമാണിത്. ഇത് ഇലക്ട്രിക് കാറുകളുടെ വിപണിയില്‍ വിപ്ലവകരമായ സാധ്യതയുള്ള ഒരു സംവിധാനമാണെന്നു കാണാം.

ചാര്‍ജിംഗ് സ്റ്റേഷന്‍ സാന്ദ്രത

ചാര്‍ജിംഗ് സ്റ്റേഷന്‍ സാന്ദ്രത

ഇക്കഴിഞ്ഞ വാരത്തില്‍ പുറത്തിറങ്ങിയ ബിഎംഡബ്ല്യു ഐ3-യുടെ റെയ്ഞ്ച് 128 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ മാത്രമാണ്. ഇത് നഗരങ്ങളിലെ ചുറ്റലുകള്‍ക്ക് മാത്രം പര്യാപ്തമാകുന്ന ഒന്നാണ്. കൂടാതെ ചാര്‍ജിംഗ് സ്റ്റേഷന്‍ സാന്ദ്രത കുറഞ്ഞ നഗരങ്ങള്‍ ഇന്നും ധാരാളമായതിനാല്‍ ഈ വാഹനത്തിന്റെ സാധ്യത ഇപ്പോഴും പരിമിതമാണ്. വോള്‍േവോയുടെ പുതിയ സാങ്കേതികത ഈ പ്രശ്‌നങ്ങളെയെല്ലാം കവച്ചുകടക്കുന്നു.

'പ്യുവര്‍-ടെന്‍ഷന്‍ പവല്യണ്‍'

'പ്യുവര്‍-ടെന്‍ഷന്‍ പവല്യണ്‍'

'പ്യുവര്‍-ടെന്‍ഷന്‍ പവല്യണ്‍' എന്നു പേരിട്ടിട്ടുള്ള ഈ സന്നാഹം വോള്‍വോയ്ക്ക് വേണ്ടി വികസിപ്പിച്ചെടുക്കുന്ന ലോസ് ആഞ്ജലസ് ആസ്ഥാനമായ സിന്തസിസ് ഡിസൈന്‍+ആര്‍ക്കിടെക്ചര്‍ കമ്പനിയാണ്. സെപ്തംബറില്‍ റോമില്‍ നടക്കാനിരിക്കുന്ന ട്രേഡ് ഷോയില്‍ ഈ സാങ്കേതികത വോള്‍വോ അവതരിപ്പിക്കും. വോള്‍വോ വി60 പ്ലഗ് ഇന്‍ ഹൈബ്രിഡിനൊപ്പമാണ് സങ്കേതം ഘടിപ്പിക്കുക.

ഭാരം കുറഞ്ഞത്

ഭാരം കുറഞ്ഞത്

വളരെ ഭാരം കുറഞ്ഞതും പലഭാഗങ്ങളായി വിഭജിച്ച് കാറില്‍ സൗകര്യത്തോടെ സൂക്ഷിക്കാവുന്നതുമായിരിക്കും ഈ ചാര്‍ജിംഗ് സംവിധാനം. കാര്‍ബണ്‍ ഫൈബര്‍ പോലുള്ള ഭാരക്കുറവുള്ള കരുത്തേറിയതുമായ ദ്രവ്യങ്ങളായിരിക്കും മെഷീനില്‍ ഉപയോഗിക്കുക.

Pure Tension Pavilion

ചാര്‍ജിംഗ് ആവശ്യമാകുന്ന ഘട്ടങ്ങളില്‍ വെയിലുള്ള ഇടങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് 'പ്യുവര്‍-ടെന്‍ഷന്‍ പവല്യണ്‍' പുറത്തെടുക്കാവുന്നതാണ്. വളരെ പെട്ടെന്നു തന്നെ വിടര്‍ത്താവുന്നതായിരിക്കും ഈ സോളാര്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍.

English summary
Volvo will unveil the Portable Solar Charging Station which is under development of Pure Tension Pavilion.
Story first published: Monday, August 5, 2013, 14:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark