ചൂടുകാലത്തെ യാത്രകള്‍...

Posted By:
To Follow DriveSpark On Facebook, Click The Like Button
Car
ചൂടുകാലത്ത് സകുടുംബം യാത്രകള്‍ ഒരു പതിവേര്‍പ്പാടാണ് ലോകത്തെവിടെയും. ദാമ്പത്യ ജീവിതത്തിന്‍റെ മടുപ്പും ചെളിപ്പും നടുക്കവും ഞെട്ടലും (etc.) എല്ലാം കുറച്ചു ദിവസങ്ങളിലേക്ക് മാറ്റിവെച്ച് ഒന്നു സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനുള്ള മികച്ച അവസരവുമാണിത്. അതായത് ഉള്ളിലെ ചൂടും പുറത്തെ ചൂടും തമ്മിലുണ്ടാകുന്ന ആ കടുത്ത ഉരസല്‍ ഒഴിവാക്കാന്‍ ഇത്തരം യാത്രകള്‍ സഹായിക്കുന്നു. ഈ യാത്രയില്‍ ചില നേരങ്ങളിലെങ്കിലും പണ്ടെന്നോ കളഞ്ഞുപോയ ചങ്കീരി അടിച്ചുകൂട്ടിയ ചവറ്റിലക്കൂട്ടത്തിനിടയില്‍ തിളങ്ങുന്നതു പോലെ ആ പഴയ മധുവിധുക്കാലവും മനസ്സിലെത്തിയേക്കാം. ആണുങ്ങള്‍ക്ക്, പണ്ട് വാഴത്തോട്ടത്തിലിരുന്ന് അടിച്ച ഓപീയാറിന്‍റെ കുപ്പി വീണ്ടും കാണുന്നതിന്‍റെ നൊസ്റ്റാള്‍ജിയയും അനുഭവപ്പെടാം.

അങ്ങനെ യാത്ര പോകാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ടെന്ന് മനസ്സിലായില്ലേ? ഇനിയാണ് ഗൗരവപ്പെട്ട ചില സംഗതികള്‍ വരുന്നത്. ചൂടുകാലമാണ്. തീയാണ് കാറ്റിലെന്ന് തോന്നും വിധം അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

കാര്‍ കീ

എല്ലാം ഒടുവില്‍ കടലില്‍ അടിഞ്ഞുചേരുന്നു. കടല്‍ത്തീരം എല്ലാ യാത്രകളുടെയും ഒരു പ്രധാന സംഗമസ്ഥാനമാണ്. ചിലര്‍ ബീച്ചില്‍ മലര്‍ന്ന് കിടക്കുന്നു. മറ്റു ചിലര്‍ അനന്തതയെനോക്കി നെടുവീര്‍പ്പിടുന്നു. വേറെ ചിലര്‍ കടലിലേക്ക് കുളിക്കാനിറങ്ങുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായി സംഭവിക്കാറുള്ള ഒരു കാര്യമുണ്ട്. കാറിന്‍റെ കീ ഒന്നുകില്‍ മണലില്‍ പൂണ്ടു പോകും അല്ലെങ്കില്‍ കടലില്‍ അടക്കം ചെയ്യപ്പെടും.

ഇത് യാത്രയുടെ മുഴുവന്‍ രസം കൊല്ലിയാണെന്ന് പറയേണ്ടല്ലോ? അതുകൊണ്ട് കാറിന്‍റെ കീ എപ്പോഴും ഒരു ബാഗില്‍ കരുതുക. ബാഗ് കൊണ്ടു നടക്കാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന നിങ്ങളുടെ ഭാര്യക്ക് സ്തുതി.

ഇലക്ട്രിക് സര്‍ക്യൂട്ട്

കാറിന്‍റെ ഇലക്ട്രിക് സര്‍ക്യൂട്ടുകളെ നാശമാക്കാന്‍ കടലിലെ ഉപ്പുവെള്ളത്തിന് കഴിവുണ്ട്. കടല്‍ത്തീരത്തുകൂടി എസ് യു വി കാറുകള്‍ ഓടിച്ചുപോകുന്നത് പരസ്യത്തില്‍ കണ്ടിട്ടുള്ളവര്‍ അതൊന്ന് പരീക്ഷിച്ചു നോക്കാന്‍ മുതിരുന്നത് സ്വാഭാവികമാണ്. ഒടുവില്‍ കടല്‍ത്തീരത്തു നിന്ന് ഓട്ടോ വിളിച്ചുപോയി വര്‍ക്‍ഷോപ്പുകാരനെ കൂട്ടിക്കൊണ്ടു വരാന്‍ വഴിയൊരുക്കുന്നു.

പഞ്ചര്‍

പഞ്ചറുകളുടെ കന്നിമാസമാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍. ഏത് സമയവും ട്യൂബ് വീര്‍ത്തുപൊട്ടാം. നിലവില്‍ ടയറില്‍ ഏന്തെങ്കിലും ചെറിയ മുറിവുണ്ടെങ്കില്‍ അത് താപവും മര്‍ദ്ദവും ഏറ്റ് കൂടുതല്‍ കടുത്തതാകുമെന്നതില്‍ സംശയമില്ല. ആയതിനാല്‍ യാത്ര പോകും മുന്‍പ് ടയറിന്‍റെ കേടുപാടുകള്‍ തീര്‍ത്തു പോകുക.

ചൂട് കൂടുന്നത് കാറിന്‍റെ ഏസി സംവിധാനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കൂളിംഗ് ഫാനിന് തകരാര്‍ സംഭവിക്കാം. ഇവ ആദ്യം തന്നെ ചെക്ക് ചെയ്തതിനു ശേഷം വണ്ടു മുന്നോട്ടെടുക്കുന്നതായിരിക്കും ബുദ്ധി.

ഇന്ധന പ്രതിസന്ധി

ഒരൂ പാട് ലഗേജുകള്‍ ഉണ്ടായിരിക്കുകയും അവ വെക്കാന്‍ ഡിക്കിയില്‍ സ്ഥലം പോരായ്കയും വരുന്നത് കഷ്ടമെന്നേ പറയേണ്ടൂ. പിന്നീട് തെരഞ്ഞെടുക്കാവുന്ന സ്ഥലം കാറിന്‍റെ മുകള്‍ഭാഗമാണല്ലോ? ഇത് വാഹനത്തിന്‍റെ എയ്റോ‍ഡൈനമിക്സിനെ (കാറ്റോട്ടത്തെ) തകരാറിലാക്കുകയും ഇന്ധന ഉപഭോഗം കൂട്ടുകയും ചെയ്യുന്നു. പരമാവധി ലഗ്ഗേജ് രുറച്ചെടുക്കുക. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുക.

വാഹനത്തിന്‍റെ വിന്‍ഡോകള്‍ തുറന്നിടുന്നതും കാറ്റോട്ടം പ്രവര്‍ത്തിക്കാന്‍ തടസ്സം നില്‍ക്കുന്നു. അത്യാവശ്യമാണെങ്കില്‍ മാത്രം ജനാലകള്‍ തുറന്നിടുക.

ഏസി കാറിന്‍റെ ഉള്ള് അത്യാവശ്യം തണുപ്പിച്ചുവെന്ന് തോന്നിയാല്‍ അത് ഓഫ് ചെയ്തിടുക.

English summary
When you go to a trip in this summer some important matters are there to take into your serious consideration. Here gives some tips for your car to make your journey more enjoyable.
Story first published: Monday, February 20, 2012, 17:20 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark