ക്ഷമിക്കണം, ബ്രേക്ക് പോയതാണ്!

Posted By:
To Follow DriveSpark On Facebook, Click The Like Button
Accident 1
ബ്രേക്ക് പോകുന്നത് തിരിച്ചറിയാന്‍ കഴിയാത്തതാണ് പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. ജാഗ്രതക്കുറവുള്ളയാളുകള്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങളില്‍ വളരെ എളുപ്പത്തില്‍ ചെന്നുപെടുന്നു. ജീവിതത്തില്‍ ബ്രേക്കിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയുമ്പോളേക്കും സംഗതി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. എന്തു ചെയ്യട്ടെ!

ജാഗ്രതയാണ് പ്രശ്നം എന്നു പറഞ്ഞുവല്ലോ. ബ്രേക്ക് പണിയാകാന്‍ തുടങ്ങുന്നത് ഇത്തിരി ശ്രദ്ധ വെച്ചാല്‍ തിരിച്ചറിയാവുന്നതാണ്. അത് എങ്ങനെയെല്ലാം തിരിച്ചറിയാം? അതാണ് ഇനി വിശദീകരിക്കാന്‍ പോകുന്നത്.

ബ്രേക് ലൈനിംഗ്സിന് കാര്‍ നിര്‍മാതാവ് നിഷ്കര്‍ഷിച്ചിട്ടുള്ള ഒരു കനം (thickness) ഉണ്ട്. ഇത് കാലപ്പഴക്കത്താല്‍ തേഞ്ഞുതീരുന്നതാണ്. ഒന്നും ശാശ്വതമല്ല എന്ന സത്യം നമുക്കറിവുള്ളതാണല്ലോ. അതിനാല്‍ ബ്രേക് ലൈനിംഗ് ഇടയ്ക്കിടെ പരിശോധിക്കുക. പുതിയത് ആവശ്യമാണെന്ന് തോന്നിയാല്‍ മാറ്റാന്‍ ഒട്ടും മടിക്കരുത്.

ബ്രേക് പെഡലിന് അനാവശ്യമായ വിറയല്‍, തുള്ളല്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ബ്രേക്ക് തകരാറിന്‍റെ ലക്ഷണമായി മനസ്സിലാക്കാവുന്നതാണ്. ഏത് ഘടകഭാഗത്തിനാണ് പ്രശ്നമുള്ളതെന്ന് സ്വയം പരിശോദിച്ചോ സര്‍വീസ് സെന്‍ററില്‍ കൊണ്ടു പോയി നോക്കിച്ചോ മനസ്സിലാക്കുക. പ്രശ്നബാധിത മേഖലയില്‍ അഴിച്ചുപണി നടത്തുക.

ബ്രേക്ക് റീലൈന്‍ ചെയ്യുന്നതിന് പ്രത്യേക സമയക്രമമൊന്നും ഇല്ല. വാഹനത്തിന്‍റെ തരം, കൈകാര്യം ചെയ്യുന്നതിന്‍റെ വിധം, ഓടുന്ന റോഡുകളുടെ സ്വഭാവം തുടങ്ങിയ വിവിധ വസ്തുതകള്‍ ബ്രേക്കിനെ ബാധിക്കാം. ഇക്കാരണത്താല്‍ അവനവന്‍റെ ശ്രദ്ധ തന്നെയാണ് പ്രധാനം.

അനുഭവത്തില്‍ നിന്ന് ഉദ്ധരിച്ചാല്‍, പിന്‍ ബ്രേക്കിനേക്കാള്‍ വേഗത്തില്‍ മുന്‍ ബ്രേക്ക് പണിയാവും. ബ്രേക്കിംഗ് എപ്പോഴും കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവരുന്നത് മുന്‍ വീലിനാണ് എന്നതത്രെ പ്രശ്നം. ഫ്രണ്ട് വീല്‍ ഡ്രൈവുള്ള കാറുകളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്.

English summary
Here discuss when you need a break job to your car.
Story first published: Wednesday, February 22, 2012, 17:56 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark