സൈക്കിള്‍ ചവിട്ടുന്നത് എന്തിന്?

Posted By:
<ul id="pagination-digg"><li class="next"><a href="/how-to/10-22-reasons-start-using-bicycle-2-aid0168.html">Next »</a></li></ul>
Bicycle
കാറ് വാങ്ങാന്‍ മോഹിച്ചു നടക്കുന്നവനെ സൈക്കിള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിലും വലിയ അപരാധം വേറെയില്ല. പക്ഷെ കാര്യങ്ങളുടെ കിടപ്പുവശം പരിശോധിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്ക് ഇത് പറയാതിരിക്കാനും വയ്യ. പാല്‍പ്പായസം മോഹിച്ചു വന്നവന്‍ കരിങ്ങാലി വെള്ളം കൊണ്ട് തൃപ്തനാകുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. അതിനാല്‍ മറ്റൊരു ഓപ്ഷന്‍ മുന്നില്‍ക്കണ്ടാണ് ഇതു പറയുന്നതെന്ന് ആദ്യമേ തെര്യപ്പെടുത്തട്ടെ.

പാല്‍പ്പായസം കുടിച്ചതിനു ശേഷം അല്‍പം കരിങ്ങാലി വെള്ളം കുടിക്കുന്നതില്‍ പിഴവൊന്നുമില്ല. പായസത്തിന്‍റെ ചെടിപ്പ് മാറാന്‍ അത് സഹായിക്കും. ഒന്നുകൂടി മലയാളത്തില്‍ പറഞ്ഞാല്‍, കാര്‍ വാങ്ങുന്നതിനൊപ്പം ഒരു സൈക്കിള്‍ കൂടി വാങ്ങാം. വാട് ഏന്‍ ഐഡിയ സെര്‍ജീ......!

കരിമ്പുക പുറന്തള്ളല്‍ കാര്യങ്ങളില്‍ വളരെയേറെ ആശങ്ക പുറംനാടുകളില്‍ വളരുന്നുണ്ട്. ചൂട് നിമിത്തം വീട്ടിനകത്ത് ഇരിക്കാന്‍ പോലും കഴിയാതെ നാം ഞെരിപിരി കൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ആഗോളതാപനം എന്നുകേട്ടാല്‍ വന്‍ സിദ്ധാന്തങ്ങള്‍ പടച്ചുവിടാന്‍ ബുദ്ധിജീവികള്‍ ധാരാളം നമ്മുടെ നാട്ടിലുണ്ട്. അവര്‍ പോലും അടുത്ത വളവിലെ കടയില്‍ നിന്ന് ജീരകം വാങ്ങാന്‍ കാറെടുത്തേ പുറത്തിറങ്ങൂ എന്നതാണ് സ്ഥിതി. ഇവരെയാണ് നാം 'പ്രബുദ്ധമലയാളി' എന്ന് വിളിച്ച് കളിയാക്കാറുള്ളത്.

പറഞ്ഞുവന്നത് ഇതാണ്: കാറിനൊപ്പം ഒരു സൈക്കിള്‍ എന്നത് ഒരു മൂലമന്ത്രമാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇത് എന്തുകൊണ്ട് എന്നതിന് കൂടുതല്‍ യുക്തിയുക്തമായ കാരണങ്ങള്‍ ആവശ്യമാണ്. അവ ആവശ്യമുള്ളവര്‍ക്ക് അടുത്ത താളിലേക്ക് നീങ്ങാം.

അടുത്ത താളില്‍

നമുക്കും നന്ന് നാട്ടാര്‍ക്കും നന്ന്

<ul id="pagination-digg"><li class="next"><a href="/how-to/10-22-reasons-start-using-bicycle-2-aid0168.html">Next »</a></li></ul>
English summary
Economic instability and ever-increasing climate change are just two of the many reasons riding a bike is an excellent alternative to driving.
Story first published: Saturday, October 22, 2011, 18:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark