കാറിനുള്ളില്‍ കുളിര് കൊണ്ടുവരാന്‍

Written By:

ചൂട് കൂടുമ്പോള്‍ കുളിരുള്ള ഇടങ്ങള്‍ തേടി നടക്കുന്നത് ജീവിസഹജമാണ്. മനുഷ്യനും ഇതില്‍ നിന്ന് വ്യത്യസ്തനല്ല. കുളിരുതേടിയുള്ള അവന്റെ/അവളുടെ യാത്രകള്‍ ഏതെല്ലാം ഭൂഖണ്ഡങ്ങളിലേക്ക് നീണ്ടില്ല! നടപ്പ് വേനല്‍ക്കാലത്തും നമുക്ക് യാത്രകള്‍ പോകേണ്ടതുണ്ട്. കുളിരുള്ള നാടുകളിലേക്ക്.

പ്രശ്‌നമെന്താണെന്നുവെച്ചാല്‍, കുളിരുള്ള നാട്ടിലെത്താന്‍ ചൂടുള്ള പാതയിലൂടെ വേണം സഞ്ചരിക്കേണ്ടത്. കാറിനകത്ത് കൊടുംചൂടില്‍ പുഴുകിയിരുന്ന് യാത്ര ചെയ്യാന്‍ എത്രപേര്‍ക്കുണ്ട് താല്‍പര്യം? ഇവിടെയാണ് വിപണിയില്‍ ലഭ്യമായ 'വേനല്‍ക്കാല ആക്‌സസറി'കളുടെ പ്രാധാന്യം. കൊടുംചൂടില്‍ നിങ്ങള്‍ക്ക് കുടപിടിച്ചുകൊണ്ട് ഈ ആക്‌സസറികള്‍ നില്‍ക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ചൂടില്‍ കുട പിടിക്കുന്ന കാര്‍ ആക്‌സസറികള്‍

ചൂടില്‍ കുട പിടിക്കുന്ന കാര്‍ ആക്‌സസറികള്‍

ക്ലിക്കിക്ലിക്കി നീങ്ങുക

സണ്‍ഗ്ലാസ് ഹോള്‍ഡര്‍

സണ്‍ഗ്ലാസ് ഹോള്‍ഡര്‍

ചൂടുകാലത്തെ യാത്രകളില്‍ സണ്‍ഗ്ലാസ്സുകള്‍ ഒരത്യാവശ്യഘടകമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ സണ്‍ഗ്ലാസ് സുരക്ഷിതമായി വെക്കുവാനും എടുക്കുവാനും സൗകര്യപ്രദമായ ഒരു സംവിദാനം ആവശ്യമാണ്. ഇതിനായി ഒരു സണ്‍ഗ്ലാസ് ഹോള്‍ഡര്‍ വാങ്ങുകയേ വേണ്ടൂ. കാറിന്റെ സണ്‍ വൈസറില്‍ ഘടിപ്പിക്കാവുന്നവയാണ് സണ്‍ഗ്ലാസ് ഹോള്‍ഡറുകള്‍. ഇവ ഓണ്‍ലൈനായി വാങ്ങാവുന്നതേയുള്ളൂ. 350 രൂപയുടെ ചുറ്റുവട്ടത്തുവരും ഇവയുടെ വില.

ഏസി കപ്‌ഹോള്‍ഡറുകള്‍

ഏസി കപ്‌ഹോള്‍ഡറുകള്‍

ഏസി കപ്‌ഹോള്‍ഡറുകള്‍ കാറുകളില്‍ ഒരു സാധാരണ ആക്‌സസറിയായി മാറിയിട്ടുണ്ട്. അധികച്ചെലവില്ലാതെ കുടിവെള്ളം തണുപ്പിച്ചെടുക്കാം എന്നതാണ് ഇത്തരം കപ്‌ഹോള്‍ഡറുകള്‍ കൊണ്ടുള്ള ഉപകാരം. ഇവ ഏസി വെന്റുകളോട് ഘടിപ്പിക്കുകയാണ് ചെയ്യുക. 200 രൂപയുടെ ചുറ്റുവട്ടത്തിലാണ് ഇവയുടെ വില.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ചില കാറുകളില്‍ സ്റ്റാന്‍ഡേഡായി ലഭ്യമായിരിക്കും. ഇത് താങ്കളുടെ കാറിലില്ല എന്നതില്‍ വിഷമിക്കേണ്ടതില്ല. ക്രിഷ്ടെക് എന്നൊരു കമ്പനി ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം എക്‌സ്ട്രാ ആക്‌സസറിയായി നിര്‍മിച്ചു വില്‍ക്കുന്നുണ്ട്. കാറിന്റെ ഏസിയുമായി ഘടിപ്പിക്കാവുന്ന ഈ സന്നാഹത്തിന് ഇബേ-യില്‍ വില 4,000 രൂപയാണ്.

എയര്‍ ഫ്രഷ്‌നര്‍

എയര്‍ ഫ്രഷ്‌നര്‍

പൊടിയും വിയര്‍പ്പും തങ്ങി കാറിനകം ദുര്‍ഗന്ധത്തില്‍ മുങ്ങുന്ന കാലമാണ് വേനല്‍. ഒരു എയര്‍ ഫ്രഷ്‌നര്‍ വാങ്ങുകയാണ് ഇതിനുള്ള മാര്‍ഗം.

ഡാഷ്‌ബോര്‍ഡ് കവര്‍

ഡാഷ്‌ബോര്‍ഡ് കവര്‍

എല്ലായ്‌പോഴും തണലില്‍ വാഹനം പാര്‍ക്കു ചെയ്യാന്‍ സാദിക്കണമെന്നില്ല. കൊടുംവെയിലില്‍ കാര്‍ അധികനേരം കിടന്നാല്‍ വെയിലേറ്റ് കാറിന്റെ ഡാഷ്‌ബോര്‍ഡിന്റെ നിറം മങ്ങുവാനും ക്രമേണ ചെറിയ വിള്ളലുകളുണ്ടാകുവാനും സാധ്യതയുണ്ട്. ഡാഷ്‌ബോര്‍ഡ് കവറുകള്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ്. ഇവ ചൂടിനെ ആഗിരണം ചെയ്യുവാന്‍ ശേഷിയുള്ള മെറ്റീരിയലുകല്‍ കൊണ്ട് നിര്‍മിച്ചവയാണ് എന്നുമറിയുക.

സണ്‍ഷേഡുകള്‍

സണ്‍ഷേഡുകള്‍

കാറുകളില്‍ സണ്‍ഫിലിമുകള്‍ ഒട്ടിക്കുന്നതിന് വിലക്കു വന്നതോടെ വെയിലിനു കിട്ടിയ സ്വാതന്ത്ര്യം വളരെ വലുതാണ്. സൂര്യപ്രകാശത്തെ തടഞ്ഞു നിര്‍ത്താന്‍ ഇപ്പോള്‍ ഏറ്റവും മികച്ച മാര്‍ഗം സണ്‍ ഷേഡുകളുപയോഗിക്കുന്നതാകുന്നു.

കൂളര്‍

കൂളര്‍

കൂളറുകള്‍ പല സൈസുകളില്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. നമ്മുടെ ആവശ്യത്തിനും കാറിലെ സൗകര്യത്തിനും യോജിച്ച വലിപ്പത്തിലുള്ള ഒരെണ്ണം വാങ്ങിവെച്ചാല്‍ ചൂടുകാലങ്ങളില്‍ വലിയ ഉപകാരമായി മാറുമത്. ഏതാണ്ട് 8 ലിറ്റര്‍ ശേഷിയുള്ളവ മുതല്‍ക്ക് വിപണിയിലുണ്ട്. ട്രോപികൂള്‍ എന്ന കമ്പനിയുടെ കൂളറുകളാണ് ഏറെ റെക്കമെന്‍ഡ് ചെയ്യപ്പെടുന്നത്. 4500 രൂപയുടെ പരിസരത്താണ് ഇവയുടെ വില. കാര്‍ ഫ്രീസറുകളും വിപണിയില്‍ വാങ്ങാന്‍ കിട്ടും. കുറച്ച് ചെലവു കൂടും ഇവയ്ക്ക്. കൂടാതെ ഫ്രീസറുകള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നു.

കാര്‍ കവര്‍

കാര്‍ കവര്‍

കാര്‍ കവറുകള്‍ കൊണ്ടുള്ള നിരവധി ഉപയോഗങ്ങളിലൊന്നാണ് അവ സൂര്യതാപത്തില്‍ നിന്നു തരുന്ന സംരക്ഷണം.

സണ്‍ സ്‌ക്രീന്‍

സണ്‍ സ്‌ക്രീന്‍

പ്രീമിയം കാറുകളില്‍ വരെ സണ്‍ സ്‌ക്രീനുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. ചില മോഡലുകളില്‍ ഇവ മാന്വല്‍ ആണെങ്കില്‍ മറ്റുചിലതില്‍ ഓട്ടോമാറ്റിക്കാണ്. 4000 രൂപയുടെ ചുറ്റുപാടില്‍ ഇവ വിപണിയില്‍ വാങ്ങാന്‍ കിട്ടും.

സീറ്റ് കവറുകള്‍

സീറ്റ് കവറുകള്‍

ലതര്‍ സീറ്റുകളാണ് കാറിലുള്ളതെങ്കില്‍ സീറ്റ് കവറുകളിടുന്നത് നല്ലതാണ്. വിയര്‍പ്പും പൊടിയും പറ്റി സീറ്റുകള്‍ കറുത്തുപോകുന്നതില്‍ നിന്ന് ഇവ സംരക്ഷണം നല്‍കുന്നു. മറ്റൊരും സംഗതി, തുകല്‍ സീറ്റുകള്‍ പെട്ടെന്ന് ചൂടാവുമെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങലില്‍ സീറ്റിലിരിക്കാന്‍ വലിയ സുഖമൊന്നും അവുഭവപ്പെടാറില്ല. സീറ്റ് കവറുകള്‍ ഈ പ്രശ്‌നത്തെയും പരിഹരിക്കുന്നു.

കൂടുതല്‍... #car talk #കാർ ടോക്ക്
English summary
There are now a whole lot of accessories available for your car that can help provide some relief from the heat. Stay cool with this list of summer extras for your four wheels.
Story first published: Saturday, April 26, 2014, 10:03 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark