കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

By Staff

കാറിന് പഴയ മൈലേജ് കിട്ടുന്നില്ലെന്ന പരാതിയുണ്ടോ? വാങ്ങി ഒന്നോ, രണ്ടോ മാസത്തിനകം മൈലേജ് കുറയുന്ന അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. കാറില്‍ പൊടുന്നനെ മൈലേജ് കുറയാനുള്ള കാരണങ്ങള്‍ പലതാണ്. ഇതില്‍ ഡ്രൈവിംഗ് ശീലങ്ങളും ഉള്‍പ്പെടും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

ചില അവസരങ്ങളില്‍ വലിയ പ്രശ്‌നങ്ങളിലേക്കുള്ള സൂചന കൂടിയാണ് മൈലേജില്‍ പെട്ടെന്നുണ്ടാകുന്ന ഇടിവ്. കാറില്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍ പരിശോധിക്കാം —

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

തെറ്റായ ഡ്രൈവിംഗ് ശീലങ്ങള്‍

കാറില്‍ മൈലേജ് കുറയുന്നുണ്ടെന്ന് അനുഭവപ്പെട്ടാല്‍ ആദ്യം ഡ്രൈവിംഗ് ശീലങ്ങള്‍ വിലയിരുത്തുന്നത് നന്നായിരിക്കും. ഡ്രൈവിംഗ് ആവേശമുണര്‍ത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അകാരണമായി ബ്രേക്കും ആക്‌സിലറേറ്ററും ചവിട്ടുന്നത് അത്ര നല്ല ശീലമല്ല; മൈലേജിനെ ഇതു സാരമായി ബാധിക്കും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

പൊടുന്നനെ ആക്‌സിലറേറ്റര്‍ ചവിട്ടി എഞ്ചിന്‍ ഇരമ്പിപ്പിക്കുന്ന ശീലം ഇന്ധനചെലവ് വര്‍ധിപ്പിക്കും. ഇതിനു പുറമെ അമിതവേഗത്തില്‍ പതിവായി കാറോടിച്ചാലും മൈലേജ് കുറയും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

സാധാരണയായി 120 കിലോമീറ്ററിന് മേലെ വേഗത്തില്‍ ഓടിക്കുമ്പോഴാണ് മൈലേജ് ഗണ്യമായി കുറയാറ്. ഏറെ നേരം നിശ്ചലാവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചിടുന്ന ശീലവും (Idling) ഇന്ധനക്ഷമതയെ സ്വാധീനിക്കും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

ടയര്‍ പ്രശ്‌നങ്ങള്‍

ടയറില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും കാറില്‍ ഇന്ധനഉപഭോഗം വര്‍ധിക്കും; മൈലേജ് കുറയും. അലൈന്‍മെന്റ് തെറ്റിയ ടയറുകളുമായി കാറോടുമ്പോള്‍ എഞ്ചിന് കൂടുതല്‍ ചുമടെടുക്കേണ്ടി വരും. ടയര്‍ മര്‍ദ്ദം കുറഞ്ഞാലും ഇതുതന്നെ അവസ്ഥ.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

ഇന്ധനഉപഭോഗം വര്‍ധിക്കാന്‍ ടയര്‍ പ്രശ്‌നങ്ങള്‍ ഇടവരുത്തും. കൃത്യമായ ഇടവേളകളില്‍ ടയര്‍ അലൈന്‍മെന്റും മര്‍ദ്ദവും പരിശോധിക്കണം. അതേസമയം ടയറില്‍ കൂടുതല്‍ മര്‍ദ്ദം നിറയ്ക്കുന്ന നടപടിയും തെറ്റാണ്. ടയര്‍ മര്‍ദ്ദം കൂടുതല്ലെങ്കില്‍ കാറിന്റെ സ്ഥിരതയും നിയന്ത്രണവും നഷ്ടപ്പെടാന്‍ സാധ്യത വര്‍ധിക്കും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

കുറഞ്ഞ ഓയില്‍ നില

വിവിധ കാര്‍ ഘടകങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം കുറച്ച് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭ്യമാക്കാനാണ് ഓയില്‍. ഓയിലിന്റെ അളവ് കുറയുമ്പോള്‍ ഘടകങ്ങള്‍ക്ക് ഇടയില്‍ ഘര്‍ഷണം കൂടും; താപം വര്‍ധിക്കും. ഈ അവസരത്തില്‍ പ്രവര്‍ത്തിക്കാന്‍ എഞ്ചിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

സ്വാഭാവികമായി എഞ്ചിന്‍ ഉപഭോഗവും കൂടും. കാറിനൊപ്പമുള്ള നിര്‍മ്മാതാക്കളുടെ കൈപ്പുസ്തകത്തില്‍ ഓയില്‍ മാറ്റാനുള്ള കൃത്യമായ ഇടവേള നിഷ്‌കര്‍ഷിട്ടുണ്ട്.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

പൊടിയടിഞ്ഞ ഓക്‌സിജന്‍ സെന്‍സര്‍

എക്സ്ഹോസ്റ്റ് സംവിധാനത്തിന്റെ ഭാഗമാണ് ഓക്സിജന്‍ സെന്‍സറുകള്‍. ജ്വലനപ്രക്രിയയ്ക്ക് ശേഷം എഞ്ചിന്‍ പുറന്തള്ളുന്ന പുകയുടെ ഗാഡത അളന്നു വിലയിരുത്തുകയാണ് ഓക്സിജന്‍ സെന്‍സറുകളുടെ ദൗത്യം.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

കത്താതെ നഷ്ടമാകുന്ന ഓക്സിജന്റെ അളവു കൂടുന്ന പക്ഷം ഇസിയുവിലേക്ക് (ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്) സെന്‍സറുകള്‍ വിവരങ്ങള്‍ കൈമാറും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ക്രമത്തില്‍ ഇസിയു മാറ്റം വരുത്തുക.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

ഒട്ടുമിക്ക കാറുകളിലും രണ്ടു മുതല്‍ നാലു ഓക്സിജന്‍ സെന്‍സറുകള്‍ വരെയാണ് ഇടംപിടിക്കാറ്. കാലം ചെല്ലുന്തോറും സെന്‍സറുകളില്‍ എഞ്ചിനിലുള്ള ചാരവും മറ്റു പൊടിയും വന്നടിയും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

ഇതു സെന്‍സറുകളുടെ പ്രവര്‍ത്തനെ ബാധിക്കും. കുറഞ്ഞ ആക്സിലറേഷന്‍, കൂടുതല്‍ ഇന്ധനഉപഭോഗം തുടങ്ങിയ ലക്ഷണങ്ങള്‍ പിന്നാലെ കാറില്‍ അനുഭവപ്പെട്ടു തുടങ്ങും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

ഫ്യൂവല്‍ പമ്പ് തകരാര്‍

ഇന്ധന വിതരണത്തിലുണ്ടാകുന്ന പാളിച്ചകളും കാര്‍ മൈലേജ് കുറയ്ക്കും. ടാങ്കില്‍ നിന്നും ഇന്ധനം എഞ്ചിനിലേക്ക് എത്തിക്കുകയാണ് ഫ്യൂവല്‍ പമ്പിന്റെ ദൗത്യം. ഫ്യൂവല്‍ പമ്പില്‍ കരടുകള്‍ അടിഞ്ഞാല്‍ ആവശ്യമായ അളവില്‍ ഇന്ധനം എഞ്ചിനില്‍ എത്തില്ല. മൈലേജ് കുറയാന്‍ ഇതും കാരണമാണ്.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

പ്രശ്‌നം നീട്ടിക്കൊണ്ടു പോയാല്‍ നിശ്ചലാവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ കരടുകള്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കാം. ചില അവസരത്തില്‍ കാര്‍ പൊടുന്നനെ നിന്നും പോകാം.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

മാലിന്യമടിഞ്ഞ എയര്‍ ഫില്‍ട്ടര്‍

മാലിന്യങ്ങള്‍ കൂടാതെ എഞ്ചിനിലേക്ക് വായു കടത്തിവിടുകയാണ് എയര്‍ ഫില്‍ട്ടറുകളുടെ ലക്ഷ്യം. അതുകൊണ്ടു പതിവായി വൃത്തിയാക്കില്ലെങ്കില്‍ എയര്‍ ഫില്‍ട്ടറില്‍ ചെളിയും പൊടിയും പെട്ടെന്നു അടിഞ്ഞുകൂടും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

സ്വാഭാവികമായി ഈ സന്ദര്‍ഭത്തില്‍ ആവശ്യമായ വായു എഞ്ചിനിലേക്ക് എത്താതെ വരും. ഇതു എഞ്ചിനില്‍ നടക്കുന്ന ജ്വലന പ്രക്രിയയെ ബാധിക്കും; കരുത്തുത്പാദനം കുറയും, ഒപ്പം ഇന്ധനക്ഷമതയും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

സ്പാര്‍ക്ക് പ്ലഗ് തകരാര്‍

പെട്രോള്‍ കാറില്‍ സ്പാര്‍ക്ക് പ്ലഗ് മുഖേനയാണ് എഞ്ചിനില്‍ ജ്വലനപ്രക്രിയ നടക്കുന്നത്. എഞ്ചിനില്‍ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള വാല്‍വിലുടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനും ഇടയിലേക്ക് എത്തും. ശേഷം സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

അതിനാല്‍ സ്പാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാര്‍ കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. സ്പാര്‍ക്ക് പ്ലഗുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ പൊടുന്നനെ താളം നഷ്ടപ്പെടുന്നതായി അനുഭവപ്പെടും. മൈലേജും ഇക്കാരണത്താല്‍ കുറയും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

മാസ് എയര്‍ഫ്‌ളോ സെന്‍സര്‍ തകരാര്‍

ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന നിര്‍ണായക എഞ്ചിന്‍ ഘടകമാണ് മാസ് എയര്‍ഫ്ളോ സെന്‍സര്‍. എഞ്ചിനിലേക്ക് കടക്കുന്ന ഇന്ധനത്തിന്റെ അളവ് വിവരങ്ങള്‍ മാസ് എയര്‍ഫ്ളോ സെന്‍സറാണ് ഇസിയുവിനെ അറിയിക്കുക.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

ഇന്‍ടേക്കിലേക്ക് കടക്കുന്ന വായുവിന്റെ അളവും ഇതേ സെന്‍സറുകളാണ് വിലയിരുത്താറ്. മാസ് എയര്‍ഫ്ളോ സെന്‍സര്‍ പ്രവര്‍ത്തന രഹിതമായാല്‍ കാറിലെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ക്രമം താളംതെറ്റും.

കാര്‍ മൈലേജ് കുറയാനുള്ള എട്ടു പ്രധാന കാരണങ്ങള്‍

സ്വാഭാവികമായി ഇതു ഇന്ധക്ഷമത കുറയ്ക്കും. വൈകിയുള്ള എഞ്ചിന്‍ സ്റ്റാര്‍ട്ട്, കട്ടിയേറിയ കറുത്ത പുക എന്നിവയും മാസ് എയര്‍ഫ്ളോ സെന്‍സറിലുള്ള തകരാര്‍ സൂചിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Major Reasons For Bad Mileage. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X