കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

ആഢംബര കാറുകളെ ബജറ്റ് കാറുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് പ്രീമിയം ഫീച്ചറുകളാണ്.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

ഇന്ന് ആഢംബര കാറുകളോട് കിടപിടിക്കുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് കാര്‍ ആക്‌സസറികള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും, പ്രീമിയം പരിവേഷം ഇവര്‍ ഒരുക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്.

നിങ്ങളുടെ സാധാരണ കാറിന് പ്രീമിയം ലുക്ക് നല്‍കുന്ന ചില കാര്‍ ആക്‌സസറീകളെ ഇവിടെ പരിചയപ്പെടാം-

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

ഓട്ടോമാറ്റിക് സൈഡ് സ്‌റ്റെപ്

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമായി എസ്‌യുവികളില്‍, കയറുന്നതും ഇറങ്ങുന്നതും ഇന്ന് പലര്‍ക്കും ഒരു തലവേദനയാണ്. ഇതിന് പരിഹാരമായി വിപണിയില്‍ അവതരിച്ചതാണ് സൈഡ്-സ്റ്റെപുകള്‍.

Recommended Video

Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

എന്നാല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറയ്ക്കുന്ന സൈഡ് സ്റ്റെപുകള്‍, എസ്‌യുവി സങ്കല്‍പങ്ങളെ തകര്‍ക്കുന്നതാണ്. വിഷമിക്കേണ്ട, ഓട്ടോമാറ്റിക് സൈഡ് സ്‌റ്റെപുകളുടെ കടന്ന് വരവ് ഈ പ്രശ്‌നം പരിഹരിക്കുന്നു.

ഡോറുകള്‍ തുറക്കുമ്പോള്‍ സൈഡ് സ്‌റ്റെപ് ഓട്ടോമാറ്റിക്കായി താഴും; ഡോറുകള്‍ അടയ്ക്കുമ്പോള്‍ സൈഡ് സ്‌റ്റെപ് യഥാക്രമം മുകളിലേക്ക് ഉയരും.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

ഡയനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍

പ്രീമിയം ഔടി കാറുകളിലൂടെ പ്രചാരം നേടിയ ഫീച്ചറാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. ഭൂരിപക്ഷം പ്രീമിയം കാറുകളിലും മാത്രമാണ് ഇന്ന് ഈ ഫീച്ചര്‍ ഇടംപിടിക്കുന്നത്. ഡയനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ കാറിന് പ്രീമിയം മുഖം നല്‍കുന്നു എന്നതില്‍ യാതൊരു സംശയവുമില്ല.

അതുകൊണ്ടാണ് ഇന്ന് ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറികളില്‍ ഡയനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് ആവശ്യക്കാരേറുന്നത്.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

HUD (ഹെഡ് അപ് ഡിസ്പ്ലേ)

ബിഎംഡബ്ല്യു 7 സിരീസിന്റെ മുഖമുദ്രയാണ് HUD. ഇന്ന് പല ബജറ്റ് കാറുകളിലും പേരിന് മാത്രം HUD ഒരുങ്ങുന്നുണ്ട്. സ്പീഡ്, നാവിഗേഷന്‍ എന്നിങ്ങനെയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ണിന് മുന്നില്‍ നല്‍കി ഡ്രൈവിംഗ് ആസ്വാദ്യകരമാക്കുകയാണ് HUD യുടെ ലക്ഷ്യം.

ഡ്രൈവിംഗ് വേളകളില്‍ ഇടക്കിടെ സ്പീഡും അനുബന്ധ വിവരങ്ങളും പരിശോധിക്കുന്നതിനായി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലേക്ക് കണ്ണെത്തിക്കുന്നത് HUD മുഖേന ഒഴിവാക്കാം. ഏത് കാറിലും അനായാസമായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ് HUD കള്‍.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

കൂള്‍ഡ്/ഹോട്ട് സീറ്റ്

ആഢംബര കാറുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മറ്റൊരു ആക്‌സസറിയാണ് കൂള്‍ഡ്/ഹോട്ട് സീറ്റുകള്‍. വെന്റിലേറ്റഡ് സീറ്റുകളുമായാണ് ആഢംബര കാറുകള്‍ ഇന്ന് ഒരുങ്ങുന്നത്.

പക്ഷെ, സാധാരണ കാറുകളില്‍ വെന്റിലേറ്റഡ് സീറ്റ് നല്‍കുക പ്രായോഗികമല്ല. ഇതിന് പകരമാണ് തെര്‍മോ-ഇലക്ട്രിക് പാഡുകള്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഇത് കാറിന്റെ റെഗുലര്‍ സോക്കറ്റിലേക്ക് പ്ലഗ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

360 ഡിഗ്രി ക്യാമറ

തിരക്ക് നിറഞ്ഞ നഗരപ്രദേശങ്ങളില്‍ കാര്‍ പാര്‍ക്കിംഗ് വലിയ വെല്ലുവിളിയാണ്. കേവലം റിയര്‍ ക്യാമറയില്‍ ആശ്രയിച്ച് മാത്രം കാര്‍ പാര്‍ക്ക് ചെയ്യുക പലര്‍ക്കും ശ്രമകരവുമാണ്.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

ഇതിനുത്തരം നല്‍കിയാണ് പ്രീമിയം കാറുകളില്‍ 360 ഡിഗ്രി ക്യാമറ ഇടംപിടിക്കുന്നത്. കാറിന്റെ 360 ഡിഗ്രി ടോപ് വ്യൂവാണ് ക്യമാറ നല്‍കുക. സാധാരണ കാറുകളിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. നാല് ക്യാമറകള്‍ അടങ്ങുന്ന സിസ്റ്റത്തില്‍ നിന്നും ഒരേ സമയം സെന്‍ട്രല്‍ സിസ്റ്റത്തിലേക്ക് ഇമേജ് അയക്കപ്പെടുന്നു.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

പോര്‍ട്ടബിള്‍ ഫ്രിഡ്ജ്

ഇന്‍ബില്‍ട്ട് ഓപ്ഷനല്‍ ഫ്രിഡ്ജുമായാണ് മിക്ക ആഢംബര കാറുകളും എത്തുന്നത്. എന്നാല്‍ ഇന്ന് സാധാരണ കാറുകളിലും ഈ ഫീച്ചര്‍ ലഭ്യമാക്കാം. ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറിയായ പോര്‍ട്ടബിള്‍ ഫ്രിഡ്ജാണ് ഇതിന് ആവശ്യം. കാറിന്റെ 12V സോക്കറ്റില്‍ പ്ലഗ് ചെയ്ത് ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ ഫ്രിഡ്ജുകള്‍ ഇന്ന് സുലഭമാണ്.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം

ടയറുകളുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം. ഇന്ന് വരുന്ന മിക്ക് ടോപ് എന്‍ഡ് കാറുകളിലും സുരക്ഷാ ഫീച്ചറായാണ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഇടംപിടിക്കുന്നത്.

കാറിന് 'പ്രീമിയം ലുക്ക്' നൽകുന്ന ചില ആക്‌സസറികള്‍

എന്നാല്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് വിപണിയില്‍ സാധാരണ കാറുകള്‍ക്ക് അനുയോജ്യമായ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Accessories That Will Turn Your Car Into A Luxury Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X