സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒപ്പം കാറും സ്മാര്‍ട്ടാവുകയാണ്. കാറിന്റെ തുടിപ്പും നൊമ്പരവും ഒരു സ്മാര്‍ട്ട്‌ഫോണ്‍ അകലത്തില്‍ ഉടമസ്ഥര്‍ക്ക് ഇന്ന് അറിയാന്‍ സാധിക്കും. കാറിനെ അടുത്തറിയണം എന്നുണ്ടെങ്കില്‍, തീര്‍ച്ചയായും സ്മാര്‍ട്ട്‌ഫോണില്‍ ഇടംപിടിക്കേണ്ട ചില ആപ്പുകളെ പരിചയപ്പെടാം-

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ജിപിഎസ് നാവിഗേഷന്‍ ആപ്പ്

ജിപിഎസ് നാവിഗേഷന്‍ ഒപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എല്ലാ കാറുകളിലും ഇടംപിടിക്കണം എന്നില്ല. എന്നാല്‍ സ്മാര്‍ട്ട്‌ഫോണില്‍ ഒരുങ്ങുന്ന ജിപിഎസ് ഫീച്ചര്‍ മുഖേന ഈ പ്രശ്‌നം പരിഹരിക്കാം. ലൈവ് ട്രാഫിക് അപ്‌ഡേറ്റ് നല്‍കാന്‍ പ്രാപ്തമാണ് ഗൂഗിള്‍ മാപ്‌സ്.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ഇനി നിങ്ങള്‍ക്ക് കുറച്ചുകൂടി കൃത്യതയാര്‍ന്ന നാവിഗേഷനാണ് ആവശ്യമെങ്കില്‍ MapmyIndia, TomTom, Sygic മുതലായ ജിപിഎസ് ആപ്പുകള്‍ ലഭ്യമാണ്. ഫ്രീമിയം മോഡലായാണ് ഈ ആപ്പുകള്‍ ലഭിക്കുന്നത്; അതായത്, സൗജന്യമായി ബേസിക് ആപ്പ് ലഭിക്കുമ്പോള്‍ അഡ്വാന്‍സ്ഡ് മാപിന് പണം നല്‍കേണ്ടി വരും.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ഡയഗ്നോസ്റ്റിക് ആപ്പ്

സ്മാര്‍ട്ട്‌ഫോണും, ECU വിന്റെ സഹായത്താല്‍, നിങ്ങളുടെ കാറിന്റെ ബോണറ്റിന് താഴെ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാന്‍ സാധിക്കും. കാറിന്റെ തല്‍സ്ഥിതി ഡയഗ്നോസ്റ്റിക് ആപ്പുകളിലൂടെ മനസിലാക്കാം.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ELM 327 പോലുള്ള ചെറിയ ബ്ലുടൂത്ത് സംവിധാനങ്ങള്‍ മുഖേന കാറുമായി സ്മാര്‍ട്ട്‌ഫോണില്‍ ബന്ധം സ്ഥാപിക്കാം. കാറിന്റെ OBD II പോര്‍ട്ടില്‍ ബ്ലുടൂത്ത് സംവിധാനം പ്ലഗ് ചെയ്യണമെന്ന് മാത്രം.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

സാധാരണ നിലയില്‍ ഡാഷ്‌ബോര്‍ഡിന് കീഴെ സ്റ്റീയറിംഗ് വീലിന് സമീപമോ, ഗ്ലോവ് ബോക്‌സിന് പിന്നിലോ ആയാണ് OBD II പോര്‍ട്ട് നിലയുറപ്പിക്കുക. കാര്‍ മാനുവല്‍ പരിശോധിച്ചാല്‍ പോര്‍ട്ടിന്റെ യഥാര്‍ത്ഥ സ്ഥാനം കണ്ടെത്താം.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

Torque, OBD Car Doctor, OBDroid ഉള്‍പ്പെടുന്ന ആപ്പുകള്‍ മുഖേന കൂളന്റ് താപം, ബൂസ്റ്റ് പ്രഷര്‍, റെയില്‍ പ്രഷര്‍, ടാക്കോമീറ്റര്‍ വിവരങ്ങള്‍ നേടാന്‍ സാധിക്കും.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ഇത്തരം ആപ്പുകളുടെ ഫ്രീ-വേര്‍ഷനില്‍ പരിമിത വിവരങ്ങള്‍ മാത്രമാകും ലഭിക്കുക. പ്രീമിയം വേര്‍ഷന്‍ മുഖേന കാറിന്റെ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് നേടാം. Torque ആണ് നിലവില്‍ ഏറ്റവും പ്രചാരത്തിലുള്ള ഡയഗ്നോസ്റ്റിക് ആപ്പ്.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ഡാഷ്‌കാം ആപ്പ്

ദിനംപ്രതി ട്രാഫിക് വര്‍ധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ ഇന്ന് ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഡാഷ്‌ബോര്‍ഡ് ക്യാമറയ്ക്ക് പകരം ലഭ്യമാകുന്ന മറ്റൊരു സംവിധാനമാണ് ഡാഷ്‌കാം ആപ്പുകള്‍.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ജിപിഎസ് സാറ്റലൈറ്റുകളുമായി ബന്ധം സ്ഥാപിക്കുന്ന ഡാഷ്‌കാം ആപ്പുകള്‍, നിങ്ങള്‍ സഞ്ചരിക്കുന്ന റൂട്ട് ട്രാക്ക് ചെയ്യും. കേവലം വിഷ്വല്‍ പ്ലേബാക്ക് എന്നതില്‍ ഉപരി, മാപില്‍ നിങ്ങളുടെ കൃത്യമാര്‍ന്ന ലൊക്കേഷനും ആപ്പ് രേഖപ്പെടുത്തും.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

വിന്‍ഡ്‌സ്‌ക്രീന്‍/ഡാഷ്‌ബോര്‍ഡ് മൊബൈല്‍ ഫോണ്‍ ഹോള്‍ഡറും, മൊബൈല്‍ ചാര്‍ജറുമാണ് ഡാഷ്‌കാം ആപ്പ് ഉപയോഗിക്കുന്നതിനായി വേണ്ടത്. Daily Roads Voyager, AutoGard, CaroO എന്നിങ്ങനെയുള്ള ആപ്പുകളാണ് ഡാഷ്‌കാം ആപ്പുകളില്‍ പ്രചാരത്തിലുള്ളതും.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

ലൊക്കേഷന്‍ ട്രാക്കിംഗ് ആപ്പ്

സിനിമകളില്‍ കാണുന്നത് പോലെ വേണ്ടപ്പെട്ടവരെ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ലൊക്കേഷന്‍ ട്രാക്കിംഗ് ആപ്പ്. ഇന്ന് ഒട്ടനവധി ട്രാക്കിംഗ് ആപ്പുകളാണ് ലഭ്യമാകുന്നത്. Life360 ആപ്പാണ് ലൊക്കേഷന്‍ ട്രാക്കിംഗ് ആപ്പുകളില്‍ മുന്‍പന്തിയില്‍.

സ്വന്തമായി കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ചില ആപ്പുകള്‍

കാര്‍ മെയിന്റനന്‍സ് ആപ്പ്

മുമ്പ് റോഡ് ട്രിപ്പുകള്‍ക്ക് ഇടയില്‍ ചെറിയ നോട്ട്ബുക്കില്‍ ഇന്ധനം അടിച്ചതും മെയിന്റനന്‍സിനായി പണം ചെലവായതുമെല്ലാം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ പണിയും ഇപ്പോള്‍ ആപ്പുകള്‍ കൈയ്യടക്കിയിരിക്കുകയാണ്.

സ്വന്തമായി കാറുണ്ടോ?; സ്മാർട്ട്ഫോണിൽ ഇടംപിടിക്കേണ്ട ചില ആപ്പുകൾ

ആന്‍ഡ്രോയ്ഡ്, IOS സ്മാര്‍ട്ട്‌ഫോണുകളില്‍ വിവിധ കാര്‍ കെയര്‍ ആപ്പുകളാണ് ലഭ്യമാകുന്നത്. കാറിന് മേലുള്ള എല്ലാ ചെലവും രേഖപ്പെടുത്തി വിലയിരുത്തുകയാണ് കാര്‍ കെയര്‍ ആപ്പുകളുടെ ദൗത്യം.

സ്വന്തമായി കാറുണ്ടോ?; സ്മാർട്ട്ഫോണിൽ ഇടംപിടിക്കേണ്ട ചില ആപ്പുകൾ

സര്‍വീസ് തിയ്യതി, സര്‍വീസ് റെക്കോര്‍ഡ് എന്നിങ്ങനെ നീളുന്ന രേഖകളും ഇതേ ആപ്പുകള്‍ ശേഖരിക്കും. ഇനി കാറുമായി ബന്ധപ്പെട്ട അടുത്ത സര്‍വീസ് തിയ്യതി ഓര്‍മ്മിക്കുന്ന ചുമതലയും ഇതേ ആപ്പുകഖള്‍ നിര്‍വഹിക്കും.

സ്വന്തമായി കാറുണ്ടോ?; സ്മാർട്ട്ഫോണിൽ ഇടംപിടിക്കേണ്ട ചില ആപ്പുകൾ

Fuelio, Fuel Manager, Fuel Buddy എന്നീ ആപ്പുകളാണ് കാര്‍ മെയിന്റനന്‍സ് ആപ്പുകളില്‍ പ്രമുഖം.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Android Apps Every Car Enthusiast Must Have. Read in Malayalam.
Please Wait while comments are loading...

Latest Photos