ആസനചുംബനം അപകടകരമാകുന്നതെങ്ങനെ?

എന്തെങ്കിലുമൊരു ഒരു ദുശ്ശീലം കൊണ്ടുനടക്കുക എന്നത് മനുഷ്യര്‍ക്കുള്ള ഒരു പൊതു ദുശ്ശീലമാണ്. ഇത്തരം ശീലങ്ങളില്ലാതെ ജീവിതം പൂര്‍ണമാകുന്നുമില്ല. പലപ്പോഴും അവ മനുഷ്യന്‍റെ ജീവിതത്തെ പൂര്‍ണമാക്കാന്‍ അവസരം തരാതിരിക്കുന്നു. ഇക്കാലത്ത് റോഡുകളിലാണ് നമ്മള്‍ ഇത്തരം അപൂര്‍ണ ജീവിതങ്ങളെ അധികവും കാണാറുള്ളത്.

ഏതെല്ലാം തരം റോഡ് ദുശ്ശീലങ്ങളാണ് നമ്മളെ മരണത്തിലേക്ക് കൊണ്ടെത്തിക്കുന്നത്? റോഡുകളില്‍ ഏതെല്ലാം രൂപത്തില്‍ കാലന്‍ കാത്തിരിക്കുന്നുണ്ട്? ചിത്രങ്ങളിലൂടെ നീങ്ങുക.

കണ്‍ട്രോള് വേണം. കണ്‍ട്രോള്‍!!

കണ്‍ട്രോള് വേണം. കണ്‍ട്രോള്‍!!

ചില പ്രവൃത്തികള്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കാന്‍ മനസ്സ് എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അനാവശ്യമായ ആവശ്യത്തെ കണ്ണുമടച്ച് അനുസരിക്കുമ്പോഴാണ് അത് ദുശ്ശീലമായി മാറുന്നത്. സ്വയം നിയന്ത്രിക്കാനുള്ള ഒരാളുടെ ശേഷിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കണ്‍ട്രോള് വേണം. കണ്‍ട്രോള്‍!!

ആസനചുംബനം അഥവാ ടെയ്‍ല്‍ഗേറ്റിംഗ്

ആസനചുംബനം അഥവാ ടെയ്‍ല്‍ഗേറ്റിംഗ്

മുമ്പിലുള്ള വാഹനത്തിന്‍റെ മൂട്ടില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വണ്ടിയോട്ടുന്നതിനെയാണ് ആസനചുംബനം എന്ന് വിളിക്കുന്നത്. റോഡില്‍ വെച്ച് ആസനചുംബനം നടത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. രണ്ട് വാഹനങ്ങളും ഉയര്‍ന്ന വേഗതയിലാണെങ്കില്‍ തീര്‍ച്ചയായും അതൊരു വ്യതിരിക്തമായ അനുഭവമായിരിക്കും! ഇവിടെ ചെയ്യേണ്ടുന്നത് മുമ്പിലുള്ള വാഹനവുമായി ന്യായമായ അകലം പാലിക്കുക എന്നതാണ്.

വണ്ടിക്കുള്ളിലെ വിളികള്‍

വണ്ടിക്കുള്ളിലെ വിളികള്‍

വണ്ടിയിലിരിക്കുമ്പോഴായിരിക്കും പലപ്പോഴും നമുക്ക് വിളി വരുന്നത്. ചില നിര്‍ണായകമായ ട്രാഫിക് സാഹചര്യങ്ങളില്‍ ഇത്തരം വിളികള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കേണ്ടതുണ്ട്. അറ്റന്‍ഡ് ചെയ്താല്‍ അപ്പുറത്ത് മിക്കവാറും കാലന്‍റെ ചിരി നിങ്ങള്‍ക്ക് കേള്‍ക്കാം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് വാഹനത്തിനുള്ളിലെ ഫോണുപയോഗം അധികരിച്ചിരിക്കുന്നു. 'ഫോണിലാണേലും എനിക്ക് വലിയ കണ്‍ട്രോളാ' എന്ന് ഇത്തരക്കാര്‍ പറയും. ഓഫീസിലെ പെണ്‍കുട്ടിയെ പഞ്ചാരയടിക്കുകയോ കണ്ണില്‍ക്കണ്ട മെറ്റലും ചരലും കേള്‍ക്കുകയോ ചെയ്യുന്ന ഇവര്‍ വലിയൊരളവ് ബോധശൂന്യരായിരിക്കും. മിക്കവാറും മരണത്തിലേക്കുള്ള വഴി അന്വേഷിക്കുകയുമായിരിക്കും.

മരണവേഗത

മരണവേഗത

കാര്യം പിടികിട്ടിയല്ലോ? ഇനി അധികം പറയുന്നില്ല. നോക്കീം കണ്ടുമൊക്കെ പോയാല്‍ നിനക്കൊക്കെ നന്ന്!

സീറ്റ് ബെല്‍റ്റ്

സീറ്റ് ബെല്‍റ്റ്

സീറ്റ് ബെല്‍റ്റ് എന്നാല്‍ അല്‍പം ഇലാസ്തികതയുള്ള ഒരു കയറാണെന്നാണ് പലരുടെയും വിചാരം. എന്നാല്‍ സത്യം അങ്ങനെയല്ല. അത് പടച്ചവന്‍ നമ്മളെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്നതാണ്. ചെറുതെന്ന് തോന്നിക്കുന്ന ഈ സംവിധാനം വാഹനങ്ങളില്‍ സാധാരണമായതില്‍ പിന്നെ റോഡപകടങ്ങള്‍ കുറഞ്ഞില്ലെങ്കിലും അതില്‍ രക്ഷപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നറിയാമോ? കടുത്ത ആഘാതങ്ങള്‍ക്ക് സാധ്യതയുള്ള നിരവധി ആക്സിഡന്‍ഡുകളില്‍ സീറ്റ് ബെല്‍റ്റ് ദൈവത്തിന്‍റെ കരങ്ങള്‍ തന്നെയാണ്.

ട്രാഫിക് സിഗ്നലുകള്‍

ട്രാഫിക് സിഗ്നലുകള്‍

റോഡുകളില്‍ തങ്ങള്‍ നടത്തുന്ന വിപ്ലവകരവും പുരോഗമനപരവുമായ മുന്നേറ്റങ്ങളെ തടയാന്‍ ഭരണകൂടം നടത്തുന്ന ഗൂഢാലോചനയാണ് ട്രാഫിക് സിഗ്നലുകളെന്ന് ചിലര്‍ കരുതുന്നു. ഇത് തികച്ചും തെറ്റായ ധാരണയാണെന്ന് അവരോട് ഉണര്‍ത്തിക്കട്ടെ. കുറഞ്ഞ ട്രാഫിക്കുള്ള സമയങ്ങളില്‍ സിഗ്നല്‍ അവഗണിക്കുന്നത് വഴി സംഭവിക്കുന്ന അപകടങ്ങള്‍ കൂടിവരികയാണ്. സിഗ്നലുകള്‍ ഏത് സമയത്തും അനുസരിക്കാനുള്ളവയാണ്.

ചൂടന്‍ ഡ്രൈവര്‍

ചൂടന്‍ ഡ്രൈവര്‍

താനൊഴികെയുള്ള എല്ലാ ഡ്രൈവര്‍മാരും തട്ടിപ്പിലൂടെ ലൈസന്‍സ് നേടിയെടുത്തവരാണെന്ന ധാരണ ചിലര്‍ക്കുണ്ട്. ഇക്കാരണത്താല്‍ മറ്റ് ഡ്രൈവര്‍മാരോട് തട്ടിക്കയറുന്ന സ്വഭാവം ഇവര്‍ പുലര്‍ത്തുന്നു. മറ്റുള്ളവരുടെ പിഴവുകളില്‍ കാര്യമായി ശ്രദ്ധിക്കാതെ സ്വന്തം ഡ്രൈവിംഗില്‍ ശ്രദ്ധ പുലര്‍ത്തുക. റോഡിലെത്തുമ്പോള്‍ രോഷാകുലമാകുന്ന യൗവനത്തിലാണ് നിങ്ങളെങ്കില്‍ വാര്‍ധക്യം അനുഭവിക്കുന്നതിന് അത് തടസ്സമായിത്തീര്‍ന്നേക്കാം.

'വെള്ളമടിച്ചാല്‍ ഡ്രൈവിംഗില്‍ എനിക്ക് വല്യ കണ്‍ട്രോളാ'

'വെള്ളമടിച്ചാല്‍ ഡ്രൈവിംഗില്‍ എനിക്ക് വല്യ കണ്‍ട്രോളാ'

'വെള്ളമടിച്ചാല്‍ ഡ്രൈവിംഗില്‍ എനിക്ക് വല്യം കണ്‍ട്രോളാ' എന്ന് പറച്ചില്‍ നിങ്ങളും കേട്ടിട്ടുണ്ടായിരിക്കും. ചിലപ്പോള്‍ നിങ്ങള്‍ പറഞ്ഞിട്ടുമുണ്ടാകും. അതെല്ലാം വെറും ജാഡയാണെന്ന് എനിക്കുമറിയാം നിങ്ങള്‍ക്കുമറിയാം. കാര്യങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും പെട്ടെന്ന് പ്രതികരിക്കാനുമുള്ള മനുഷ്യന്‍റെ ശേഷി ആല്‍ക്കഹോളിക് സന്ദര്‍ഭങ്ങളില്‍ നഷ്ടപ്പെടുന്നു. വെറുതെ ജാഡയ്ക്കുമീതെ കടിച്ചുതൂങ്ങി ജീവിതം പണയത്തിലാക്കാതിരിക്കുക.

അശ്രദ്ധമായ മരണം

അശ്രദ്ധമായ മരണം

മരണം വരുന്നത് നിങ്ങളിലെ അശ്രദ്ധ മുതലെടുത്തിട്ടായിരിക്കും ചിലപ്പോള്‍. വണ്ടിയില്‍ കയറും വരെ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്ന ചിലര്‍ വണ്ടിയില്‍ കയറിയാല്‍ തികഞ്ഞ അശ്രദ്ധ കാണിക്കാന്‍ തുടങ്ങും. ഇത് തികച്ചും അപകടകരമാണ്. അശ്രദ്ധമായി വണ്ടിയോടിച്ച് കൊല്ലപ്പെട്ടു എന്നത് ഒരു അരക്കേളം വാര്‍ത്തപോലുമാകുന്ന കാലം പോയി. ആരും ഇതൊന്നും പരിഗണിക്കുന്നില്ല എന്നും ചത്തതിനു ശേഷവും ആളുകള്‍ തെറി പറയുക എന്നത് അപമാനകരമാണെന്നും ഓര്‍ക്കുക.

ക്ഷമ ചോദിക്കുന്നു

ക്ഷമ ചോദിക്കുന്നു

ഇതുവരെ നിങ്ങളെ ഉപദേശിച്ച് ബോറടിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. എങ്കിലും ജീവിതം വളരെ രസകരമാണ് എന്ന് നിങ്ങളോട് വീണ്ടും ഉണര്‍ത്തിക്കാനായതില്‍ എനിക്കുള്ള സന്തോഷവും അറിയിക്കട്ടെ. ജീവിതം വളരെ ആഹ്ലാദകരമാണ്. മരണമാണെങ്കില്‍ അനന്തമായ ബോറടിയും!

Most Read Articles

Malayalam
English summary
There are several common driving habbits that while appearing normal, can cause a fatal accident.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X