കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

Written By: Staff

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ഫീച്ചറുകളെ പറ്റി ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായങ്ങളായിരിക്കും. ചിലര്‍ക്ക് സാങ്കേതിക ഫീച്ചറുകളോടാകും താത്പര്യം. മറ്റു ചിലര്‍ക്ക് സുരക്ഷാ ഫീച്ചറുകളോടും. എന്തായാലും കാറുകളില്‍ ഇപ്പോള്‍ ലഭിക്കുന്ന അടിസ്ഥാന ഫീച്ചറുകള്‍ പോരെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറുകള്‍ക്കാണ് ഇന്ത്യയില്‍ പ്രചാരം. എന്നാല്‍ ബജറ്റ് കാറുകളില്‍ അടിസ്ഥാന ഫീച്ചറുകളുടെ അഭാവം നിഴലിക്കാറ് പതിവാണ്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

വില പിടിച്ചുനിര്‍ത്താന്‍ കാറുകളുടെ ഫീച്ചറുകളില്‍ നിര്‍മ്മാതാക്കള്‍ കൈകടത്തുമ്പോള്‍ നിസാഹയരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് ഉപഭോക്താക്കളുടെ വിധി. കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ചില അടിസ്ഥാന ഫീച്ചറുകള്‍ പരിശോധിക്കാം —

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

ഇരട്ട എയര്‍ബാഗ്

അപകടങ്ങളില്‍ എയര്‍ബാഗുകള്‍ ജീവന്‍ രക്ഷിക്കുമെന്ന് പ്രത്യേക പറയേണ്ടതില്ല. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായതോട് കൂടി ഇപ്പോള്‍ മിക്ക കാറുകളിലും കുറഞ്ഞ പക്ഷം രണ്ടു എയര്‍ബാഗുകള്‍ (മുന്‍നിര യാത്രക്കാരനും ഡ്രൈവര്‍ക്കും) നിര്‍ബന്ധമായി ഇടംപിടിക്കുന്നുണ്ട്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

ടൊയോട്ട, ഫോക്‌സ്‌വാഗണ്‍ പോലുള്ള നിര്‍മ്മാതാക്കള്‍ ഇരട്ട എയര്‍ബാഗുകളെ മോഡലുകളില്‍ ഉടനീളം അടിസ്ഥാന ഫീച്ചറായി ലഭ്യമാക്കുമ്പോള്‍ പുതിയ മോഡലുകള്‍ക്ക് മാത്രമാണ് ഇരട്ട എയര്‍ബാഗ് സുരക്ഷ മാരുതി ഉറപ്പ് വരുത്തുന്നത്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം (എബിഎസ്)

അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ കാര്‍ചക്രങ്ങള്‍ തെന്നി മാറാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ പിന്തുണയ്ക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്. കാറിനെ പെട്ടെന്ന് നിശ്ചലാവസ്ഥയില്‍ കൊണ്ടുവരാന്‍ എബിഎസ് സഹായിക്കും. സുരക്ഷയെ മുന്‍നിര്‍ത്തി കാറുകളില്‍ എബിഎസ് നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ഫീച്ചറാണ്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

ISOFIX ചൈല്‍ഡ് മൗണ്ടുകള്‍

കാറില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയാണ് ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകളുടെ ലക്ഷ്യം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കാറിനുള്ളില്‍ സ്ഥാപിക്കുന്ന പ്രത്യേക സീറ്റാണിത്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

ഉപയോഗമില്ലാത്തപ്പോള്‍ അഴിച്ചുമാറ്റാവുന്ന തരത്തിലാണ് ISOFIX ചൈല്‍ഡ് മൗണ്ടുകളുടെ ഘടന. മഹീന്ദ്ര KUV100, മാരുതി സുസൂക്കി ഇഗ്‌നിസ് ഉള്‍പ്പെടുന്ന എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകള്‍ ഇന്ന് ISOFIX സുരക്ഷ ഒരുക്കുന്നുണ്ട്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റീയറിംഗ്

റോഡുകളില്‍ വാഹനങ്ങള്‍ തിങ്ങി നിറയുകയാണ്. ഒപ്പം റോഡിലെ പ്രതിബന്ധങ്ങളും. ഇഴഞ്ഞു നീങ്ങുന്ന നഗരഗതാഗതം ഡ്രൈവിംഗ് അതിവേഗം മടുപ്പിക്കും. കാറിലുള്ള പവര്‍ സ്റ്റീയറിംഗ് ഈ തലവേദനയ്ക്കുള്ള വലിയ ആശ്വാസമാണ്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

സ്റ്റീയറിംഗ് ചെരവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റീയറിംഗ് സംവിധാനം അടിസ്ഥാന ഫീച്ചറുകളുടെ പട്ടികയില്‍ വേണമെന്നാണ് ഭൂരിപക്ഷ ഉടമകളുടെയും അഭിപ്രായം.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

പവര്‍ വിന്‍ഡോ

എന്‍ട്രി ലെവല്‍ കാറുകളില്‍ പവര്‍ വിന്‍ഡോകളെ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്നും മടിയാണ്. ഇനി എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് പവര്‍ വിന്‍ഡോ ലഭിച്ചാല്‍ തന്നെ രണ്ടു ജനാലകള്‍ക്ക് മാത്രമായി ഈ ഫീച്ചര്‍ ചുരുങ്ങും.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

സെന്‍ട്രല്‍ ഡോര്‍ ലോക്കിങ്ങ്

കീലെസ് എന്‍ട്രി, റിമോട്ട് ലോക്കിങ്ങ് മെക്കാനിസം വേണമെന്ന് എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് വേണമെന്ന് ഉടമകള്‍ ആവശ്യപ്പെടാറില്ല. എന്നാല്‍ സെന്‍ട്രല്‍ ഡോര്‍ ലോക്കിങ്ങ് കാറുകളില്‍ ഒഴിച്ചുകൂടാനാകാത്ത അടിസ്ഥാന ഫീച്ചറാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സെന്‍ട്രല്‍ ഡോര്‍ ലോക്കിങ്ങ് സംവിധാനത്തിന് മോശമല്ലാത്ത പങ്കുണ്ട്.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

റിമോട്ട് ഫ്യൂവല്‍ & ബൂട്ട് ലിഡ് ഓപ്പണിങ്ങ്

താക്കോല്‍ ഉപയോഗിക്കാതെ തുറക്കാന്‍ സാധിക്കുന്ന ഫ്യൂവല്‍, ബൂട്ട് ലിഡ് ഓപ്പണിങ്ങുകള്‍ കാറുകളില്‍ ഒരു ആഢംബരമല്ല. യാത്രക്കാരുടെ വിലപ്പെട്ട സമയം ലാഭിക്കാന്‍ ഈ അടിസ്ഥാന ഫീച്ചര്‍ ഒരുപാട് ഉപകരിക്കും.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍

ശരീരത്തിന്റെ താഴ്ഭാഗം സംരക്ഷിക്കുന്നതില്‍ സീറ്റ്ബെല്‍റ്റുകള്‍ പര്യാപ്തമാണ്. എന്നാല്‍ ശരീരത്തിന്റെ മേല്‍ഭാഗത്ത് ഫലവത്തായ സുരക്ഷ നല്‍കാന്‍ സീറ്റ് ബെല്‍റ്റുകള്‍ക്ക് സാധിക്കണമെന്നില്ല.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ ശരീരത്തിന്റെ മേല്‍ഭാഗത്തുള്ള സീറ്റ് ബെല്‍റ്റ് മുറുക്കുകയാണ് പ്രീ-ടെന്‍ഷനറുകളുടെ കര്‍ത്തവ്യം. ഇത്തരത്തില്‍ ഒരുപരിധി വരെ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കില്ല.

കാറുകളില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അടിസ്ഥാന ഫീച്ചറുകള്‍

ഇനി സീറ്റ് ബെല്‍റ്റ് മുറുകി പരുക്കേല്‍ക്കാതിരിക്കാനായി തൊട്ടുപിന്നാലെ യാത്രക്കാര്‍ക്ക് മേലുള്ള സീറ്റ് ബെല്‍റ്റിന്റെ സ്വാധീനം ലോഡ് ലിമിറ്റര്‍ പരിമിതപ്പെടുത്തും.

കൂടുതല്‍... #auto tips
English summary
Features That Should Be Standard In Every Car. Read in Malayalam.
Story first published: Thursday, April 5, 2018, 18:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark