ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

നൈട്രജന്‍ ടയറുകള്‍ക്ക് പ്രചാരമേറുകയാണ്. നൈട്രജന്‍ നിറച്ചാല്‍ നീണ്ട കാലം ടയറുകള്‍ക്ക് കുഴപ്പം കൂടാതെ ഓടാന്‍ കഴിയുമെന്നാണ് വിശ്വാസം. പ്രതിപ്രവര്‍ത്തനം കുറഞ്ഞ വാതകമായ നൈട്രജന്‍ ടയര്‍ വികസിക്കുന്നതും ചുരങ്ങുന്നതും ഒരുപോലെയാക്കും. ഇക്കാരണത്താല്‍ ടയറുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

മൈലേജും ആയുസും കൂടുമെന്ന കാരണത്താല്‍ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കാന്‍ ഇന്നു മിക്കവരും താത്പര്യപ്പെടുന്നു. ഈ അവസരത്തില്‍ മറ്റൊരു സംശയം കൂടി ഉടമകള്‍ക്കുണ്ട്, വായുവും നൈട്രജനും ഒരുമിച്ചു ടയറില്‍ നിറച്ചാല്‍ എന്തുസംഭവിക്കും?

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

ടയറില്‍ വായുവും നൈട്രജനും നിറച്ചാല്‍

അന്തരീക്ഷവായുവില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും ഒരു ശതമാനം മറ്റു വാതകങ്ങളുമാണ് അടങ്ങുന്നത്. അതായത് സാധാരണ വായു ടയറില്‍ നിറച്ചാലും നൈട്രജന്‍ വാതകം ട്യൂബില്‍ കടക്കും.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

എന്നാല്‍ നൈട്രജന്‍ അളവ് 93 ശതമാനത്തിന് മേലെയാണെങ്കില്‍ മാത്രമെ നൈട്രജന്‍ ഗുണങ്ങള്‍ ടയറിന് ലഭിക്കുകയുള്ളു. നൈട്രജനും വായുവും ടയറില്‍ കലര്‍ന്നതു കൊണ്ടു വലിയ കുഴപ്പങ്ങള്‍ സംഭവിക്കില്ല. നൈട്രജന്‍ ടയറില്‍ വായുവും, വായു നിറച്ച ടയറില്‍ നൈട്രജനും നിറയ്ക്കാം.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

എന്നാല്‍ ഇങ്ങനെ ചെയ്താല്‍ നൈട്രജന്റെ ഗുണം ടയറിന് കിട്ടില്ലെന്നു മാത്രം. ഗുണം വേണമെന്നുണ്ടെങ്കില്‍ മുഴുവന്‍ വായുവും കളഞ്ഞിട്ടു വേണം ടയറില്‍ നൈട്രജന്‍ നിറയ്ക്കാന്‍.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

നൈട്രജനും വാതകവും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനവും

ടയര്‍ മര്‍ദ്ദം അളക്കുന്ന ടിഎംപിഎസ് സംവിധാനത്തിന്റെ താളം നൈട്രജന്‍ വാതകം നിറച്ചാല്‍ തെറ്റുമോ? പതിവായി കേള്‍ക്കുന്ന മറ്റൊരു സംശയമാണിത്. എന്നാല്‍ ഭയക്കേണ്ടതില്ല, നൈട്രജന്‍ നിറച്ചാലും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കും. ടയറിനുള്ള മര്‍ദ്ദം തത്സമയം ടിഎംപിഎസ് സംവിധാനം തത്സമയം ഡ്രൈവറിലേക്ക് എത്തിക്കും.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങള്‍ —

മര്‍ദ്ദം നഷ്ടപ്പെടില്ല

ടയര്‍ പുതുപുത്തനാണെങ്കില്‍ പോലും വാഹനമോടുമ്പോള്‍ ട്യൂബിലും ടയര്‍ ലൈനറുകളിലും സൂക്ഷമമായ വിള്ളലുകള്‍ പെട്ടെന്നു സൃഷ്ടിക്കപ്പെടും. ഈ വിള്ളലുകളിലൂടെയാണ് ഉള്ളില്‍ നിറയ്ക്കുന്ന വായു പുറത്തുകടക്കുക.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

ഇക്കാരണത്താല്‍ ടയര്‍ മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ നൈട്രജന്‍ രാസഘടനയുടെ പ്രത്യേകതകളാല്‍ ഈ പ്രശ്നം നൈട്രജന്‍ ടയറുകള്‍ക്ക് കുറവാണ്.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

റിമ്മുകള്‍ തുരുമ്പിക്കില്ല

സാധാരണ വായുവില്‍ ഈര്‍പ്പമുണ്ടാകും. ഈര്‍പ്പം മൂലം വീല്‍ റിമ്മുകള്‍ തുരുമ്പെടുക്കാന്‍ സാധ്യത കൂടുതലാണ്. നൈട്രജനില്‍ ജലത്തിന്റെ അംശം കുറവായതു കൊണ്ടു റിം തുരുമ്പിക്കുന്നതു കുറയും. സാധാരണ ടയര്‍ ഓടിച്ചൂടാകുമ്പോള്‍ ടയറിനുള്ളിലെ മര്‍ദ്ദം കൂടാറുണ്ട്.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

ചില അവസരങ്ങളില്‍ ടയര്‍ പൊട്ടുന്ന സംഭവങ്ങളിലേക്ക് വരെ ഈ സാഹചര്യം നയിക്കും. നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നവുമില്ല. നൈട്രജന്‍ പെട്ടെന്നു ചൂടാകില്ല. റോഡ് പ്രതലം, വേഗത, ഭാരം എന്നിവയെല്ലാം ടയറിന്റെ താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

കൂടുതല്‍ ആയുസ്

അമിത വേഗത്തില്‍ ഓടിയാലും അമിത ഭാരം കയറ്റിയാലും നൈട്രജന്‍ ടയറുകളില്‍ താപം കാര്യമായി സൃഷ്ടിക്കപ്പെടാറില്ല. ഇക്കാരണത്താല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. മാത്രമല്ല നൈട്രജന്‍ ടയര്‍ കൂടുതല്‍ യാത്രാ സുഖം നല്‍കുമെന്ന വാദം ഇന്നു വിപണിയില്‍ കേള്‍ക്കാം. എന്നാല്‍ ഇതിന് ശാസ്ത്രീയ അടിസ്ഥാനമില്ല.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

ഗുണങ്ങള്‍ക്ക് ഒപ്പം ഒരുപിടി ദോഷങ്ങളും നൈട്രജന്‍ ടയറുകള്‍ക്ക് ഉണ്ട്. സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ ടയറുകള്‍ക്ക് വില കൂടുതലാണ്. ഒരിക്കല്‍ ടയറില്‍ നൈട്രജന്‍ നിറച്ചാല്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ ടയറില്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

ഇനി നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

ബൈക്ക് യാത്രികരെ സംബന്ധിച്ച് ടയറുകളുടെ മര്‍ദ്ദം ഏറെ നിര്‍ണായകമാണ്. രണ്ടു ടയറുകളില്‍ മാത്രമാണ് ബൈക്ക് സ്ഥിരത കണ്ടെത്താറ്. അതുകൊണ്ടു ടയര്‍ മര്‍ദ്ദത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ബൈക്കിന്റെ മികവില്‍ പ്രതിഫലിക്കും.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

മര്‍ദ്ദം കൂടുതലെങ്കില്‍ ബൈക്കില്‍ ഗ്രിപ്പ് നഷ്ടപ്പെടാനുള്ള സാധ്യത കൂടും. ടയര്‍ മര്‍ദ്ദം കുറവെങ്കില്‍ വളവുകളില്‍ ബൈക്കിന് താളം തെറ്റും. അതുകൊണ്ട് കൃത്യമായ മര്‍ദ്ദമായിരിക്കണം ബൈക്ക് ടയറുകളില്‍ പാലിക്കേണ്ടത്.

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

ടയറില്‍ സാധാരണ വായുവാണ് നിറയ്ക്കുന്നതെങ്കില്‍ കൃത്യമായ മര്‍ദ്ദം നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് നേരിടും. നൈട്രജന്‍ വാതകമാണ് ടയറില്ലെങ്കില്‍ ഈ പ്രശ്നമില്ല. ഏറെ കാലം ടയറില്‍ കൃത്യമായ മര്‍ദ്ദം തന്നെ തുടരും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Can You Mix Air and Nitrogen in Tires? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X