ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

By Dijo Jackson

ആഢംബര കാറുകളോട് കിടപിടിക്കുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ചിലത് ഏറെ പ്രയോജനകരമാകുമ്പോള്‍, ചിലതിന്റെ ആവശ്യകത എന്തെന്ന് പോലും അറിയില്ല.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

തുടക്കത്തിന്റെ ആവേശത്തില്‍ ഉപഭോക്താക്കള്‍ കാറില്‍ വാങ്ങി കൂട്ടുന്ന ആക്‌സസറികള്‍ ശരിക്കും പ്രയോജനമുള്ളതാണോ? ചില ആക്‌സറികള്‍ ആനാവശ്യം എന്നതില്‍ ഉപരി അപകടവും വിളിച്ച് വരുത്താം. ഒഴിവാക്കേണ്ടതായ ചില ആക്‌സസറികളെ ഇവിടെ പരിശോധിക്കാം-

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഓവര്‍റൈഡ്

സുരക്ഷിതമായ കാര്‍ യാത്രയ്ക്ക് സീറ്റ് ബെല്‍റ്റുകള്‍ നിര്‍ണായകമാണ്. അതിനാലാണ് ഇന്ന് പല നിര്‍മ്മാതാക്കളും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളെ കാറില്‍ നല്‍കുന്നത്.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് വരെ അലാറം മുഴക്കുകയാണ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളുടെ ദൗത്യം. എന്നാല്‍ ഇന്ന് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളെ നിശബ്ദമാക്കാനുള്ള സൂത്രപ്പണി വിപണിയില്‍ ലഭ്യമാണ് - അതാണ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഓവര്‍റൈഡ് ആക്‌സസറി.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

ആഫ്റ്റര്‍മാര്‍ക്കറ്റ് കപ്പ് ഹോള്‍ഡര്‍

ഇന്ന് സ്റ്റാന്‍ഡേര്‍ഡ് കപ്പ് ഹോള്‍ഡറുകള്‍ കാറുകളില്‍ നിന്നും അപ്രത്യക്ഷമാവുകയാണ്. തത്ഫലമായി ആഫ്റ്റര്‍മാര്‍ക്കറ്റ് കപ്പ് ഹോള്‍ഡറുകള്‍ പ്രചാരവും ഏറുന്നു. കാറില്‍ എവിടെയും ഘടിപ്പിക്കാവുന്ന കപ്പ് ഹോള്‍റുകളാണ് ഇന്ന് ലഭ്യമാകുന്നത്.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

ഇത് തന്നെയാണ് ഇതിന്റെ പ്രധാന ദൂഷ്യവും. ഡാഷ്‌ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് കപ്പ് ഹോള്‍ഡറുകള്‍ ഉപയോഗിക്കുന്നത്, സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

കപ്പ് ഹോള്‍ഡറുകളില്‍ നിന്നുമുള്ള പാനീയങ്ങള്‍ ഡാഷ്‌ബോര്‍ഡിലും, ഇലക്ട്രോണിക് ഭാഗങ്ങളിലേക്കും തുളുമ്പാം. താഴെ വീഴുന്ന കണ്‍ടെയ്‌നറുകള്‍ പെഡലുകള്‍ക്ക് ഇടയില്‍ കയറി അപകടം വിളിച്ച് വരുത്താനും സാധ്യതയുണ്ട്.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

ബുള്‍ ബാറുകള്‍

മിക്ക കാറുകളിലും ഇടംപിടിക്കുന്ന ആക്‌സസറിയാണ് ബുള്‍ ബാറുകള്‍. ഓഫ്-റോഡിംഗ് വാഹനങ്ങള്‍ക്ക് ബുള്‍ ബാറുകള്‍ പ്രയോജനകരം ആകുമ്പോള്‍, സിറ്റി റൈഡിംഗ് കാറുകള്‍ക്ക് ഇതിന്റെ ആവശ്യകത എന്തെന്ന് പലര്‍ക്കും വ്യക്തമല്ല.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

ആഫ്റ്റര്‍മാര്‍ക്കറ്റ് ബുള്‍ ബാറുകള്‍ വേണ്ട വിധം സുരക്ഷ ഒരുക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അപകടവേളയില്‍ ബുള്‍ ബാറുകളാകും ആദ്യ പോയിന്റ് ഓഫ് കോണ്‍ടാക്ട്. ഇടിയുടെ ആഘാതം ബുള്‍ബാറുകളിലൂടെ നേരിട്ട് ചാസിയില്‍ എത്തും. ഇത് ഫ്രെയിമിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിക്കും.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

ബുള്‍ ബാറുകളുടെ പശ്ചാത്തലത്തില്‍, കാറിന്റെ ക്രമ്പിള്‍ സോണ്‍ ഇടിയുടെ ആഘാതം നേരിട്ട് ഏറ്റെടുക്കില്ല. കൂടാതെ, എയര്‍ബാഗുകള്‍ ഉള്ള കാറുകളുടെ ഫ്രണ്ട് എന്‍ഡില്‍ സെന്‍സറുകള്‍ ഇടംപിടിക്കുന്നുണ്ട്. പക്ഷെ, ബുള്‍ബാറുകള്‍ കാരണം, എയര്‍ബാഗുകള്‍ തുറക്കുന്നതിലും ആശയക്കുഴപ്പം നേരിടും.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

പ്രഷര്‍ ഹോണ്‍

ഇന്ത്യന്‍ നിരത്തില്‍ നിന്നും പ്രഷര്‍ ഹോണുകള്‍ നിരോധിച്ചു കഴിഞ്ഞു. ശബ്ദ മലിനീകരണമാണ് പ്രഷര്‍ ഹോണുകളുടെ പ്രധാന ദൂഷ്യം. പൊടുന്നനെയുള്ള പ്രഷര്‍ ഹോണുകളുടെ ഉപയോഗം ടൂ വീലര്‍ യാത്രികരെ ഭയപ്പെടുത്താം.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

ഹെഡ്‌ലാമ്പുകള്‍ക്ക് മേലെയുള്ള എല്‍ഇഡി ബാറുകള്‍

ഇന്ത്യന്‍ കാറുകളിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് എല്‍ഇഡി ലാമ്പുകള്‍. ഇന്ന് എല്‍ഇഡി ബാറുകള്‍ കാറുകളുടെ റൂഫില്‍ വരെ ഇടംപിടിച്ചു തുടങ്ങി. ഏറെ പഠനങ്ങള്‍ക്ക് ശേഷമാണ് നിര്‍മ്മാതാക്കള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളെ കാറുകളില്‍ നല്‍കുന്നത്.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നതും. എന്നാല്‍ വിപണിയില്‍ ലഭ്യമാകുന്ന എല്‍ഇഡി ബാറുകള്‍, ഈ സജ്ജീകരണങ്ങളൊക്കെ കാറ്റില്‍ പറത്തുകയാണ്.

ഗുണത്തെക്കാള്‍ ഏറെ ദോഷം സൃഷ്ടിക്കുന്ന ചില കാര്‍ ആക്‌സസറികള്‍

ഹെഡ്‌ലാമ്പുകള്‍ക്ക് മേലെയുള്ള ഏത് ലൈറ്റും നിയമപരമായി തെറ്റാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Car Accessories That Do More Harm. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X