ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം?

By Staff

'ലക്കും ലഗാനുമില്ലാതെ ഗിയര്‍ മാറരുത്. ഗിയര്‍ബോക്‌സ് കേടാകും', ഡ്രൈവിംഗ് പഠിക്കുന്ന നാളുകളില്‍ കേട്ടുപഴകിയ വാക്കുകളാണിത്. വാഹനം ഓടിക്കുന്നയാളുടെ ശീലങ്ങളെ ആശ്രയിച്ചിരിക്കും ഗിയര്‍ബോക്‌സിന്റെ ആരോഗ്യം.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെയാണ് ഗിയര്‍ബോക്‌സിന്റെ ശരാശരി ആയുസ്. എന്നു കരുതി ഇക്കാലയളവില്‍ ഗിയര്‍ബോക്‌സില്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കില്ലെന്ന് ഇതിന് അര്‍ത്ഥമില്ല.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

കാര്‍ പരിചരണം കൃത്യമെങ്കില്‍ ഗിയര്‍ബോക്‌സ് അധികം തലവേദന സൃഷ്ടിക്കാറില്ല. പക്ഷെ ചിലപ്പോഴൊക്കെ ഗിയര്‍ബോക്‌സിന് കേടുപാടുകള്‍ സംഭവിക്കാം. ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം?

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

ഓയില്‍ ചോര്‍ച്ച

ഒരിക്കലും കാറിനടയിലെ ഓയില്‍ ചോര്‍ച്ച കണ്ടില്ലെന്ന് നടിക്കരുത്. ഗിയര്‍ബോക്‌സില്‍ പ്രശ്‌നമുണ്ടെന്നതിന്റെ ആദ്യ സൂചനയാണ് കാറിനടിയില്‍ ചോരുന്ന കടും ചുവപ്പു നിറത്തിലുള്ള ഓയില്‍. ഗിയര്‍ബോക്‌സ് ഓയിലാണ് (ട്രാന്‍സ്മിഷന്‍ ഓയില്‍) ഇവിടെ ചോരുന്നത്.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

ഗിയര്‍ബോക്‌സിന്റെ പ്രവര്‍ത്തനം പ്രതിബന്ധങ്ങളില്ലാതെ സുഗമമാക്കുകയാണ് ഗിയര്‍ബോക്‌സ് ഓയിലിന്റെ ലക്ഷ്യം. ബെല്‍ ഹൗസിങ്ങിലുള്ള തകരാര്‍, ഇളകിയ ട്രാന്‍സ്മിഷന്‍ പാന്‍, വീണ്ടുകീറിയ സീലുകള്‍, കേടായ ആക്‌സിലുകള്‍... ഇങ്ങനെ കാരണങ്ങള്‍ പലതാണ് ഗിയര്‍ബോക്‌സ് ഓയില്‍ ചോരാന്‍. ചോര്‍ച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഗിയര്‍ബോക്‌സ് പെട്ടെന്ന് കേടാകും.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

കുറഞ്ഞ പ്രതികരണശേഷി

ഗിയര്‍ മാറിയിട്ടും ഒന്നോ, രണ്ടോ നിമിഷം വൈകിയാണ് കാര്‍ പ്രതികരിക്കുന്നതെന്ന് തോന്നിയിട്ടുണ്ടോ? കാർ ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെന്നതിന്റെ സൂചനയാണിത്.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

ഈ അവസരത്തില്‍ ഗിയര്‍ മാറിയാലും എഞ്ചിന്‍ ഇരമ്പുക മാത്രമെ ചെയ്യാറുള്ളു. മാറിയ ഗിയര്‍ നിലയ്ക്ക് അനുയോജ്യമായി ഇടപെടാൻ കാറിന് പറ്റില്ല. ഏതാനും നിമിഷം വൈകി മാത്രമാകും കാർ പ്രതികരിക്കുക.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

ഒന്നുകില്‍ ക്ലച്ച് തേഞ്ഞു തീര്‍ന്നതാകാം ഇവിടെ കാരണം; അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ കേടുപാടുകള്‍ ഗിയര്‍ബോക്‌സില്‍ സംഭവിച്ചിട്ടുണ്ടാകും. കാറിന്റെ കുറഞ്ഞ പ്രതികരണശേഷി റോഡിൽ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

അപശബ്ദങ്ങള്‍

ഗിയര്‍ മാറുമ്പോള്‍ കാറില്‍ മുരള്‍ച്ച കേള്‍ക്കുന്നുണ്ടെങ്കില്‍ ഗിയര്‍ബോക്‌സില്‍ കേടുപാടുണ്ടെന്ന് എളുപ്പം അനുമാനിക്കാം. ഇവിടെ ക്ലച്ചിന് അല്ലെങ്കില്‍ ഗിയര്‍ സിങ്ക്രൊണൈസറിനായിരിക്കും (ഗിയര്‍ മാറ്റം ഏകോപിപ്പിക്കുന്ന സംവിധാനം) തകരാര്‍. അതേസമയം കാര്‍ ഓട്ടോമാറ്റിക് എങ്കില്‍ മുരള്‍ച്ചയ്‌ക്കൊപ്പം വിറയലും ഗിയര്‍ മാറുമ്പോള്‍ അനുഭവപ്പെടും.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

തെന്നിമാറുന്ന ഗിയര്‍

ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗിയര്‍ തെന്നിമാറുന്നത് ഗിയര്‍ബോക്‌സ് സാരമായി കേടായതിന്റെ ലക്ഷണമാണ്. മാനുവല്‍ കാറില്‍ ഡ്രൈവര്‍ നിര്‍ദ്ദേശിക്കുന്ന ഗിയറിലായിരിക്കണം വാഹനം തുടരേണ്ടത്.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

എന്നാല്‍ ഈ അവസരത്തില്‍ ഗിയര്‍ സ്റ്റിക്ക് സ്വമേധയാ തെന്നിമാറി ന്യൂട്രലിലേക്ക് (Neutral Gear) വീഴും. ഡ്രൈവിംഗില്‍ ഇതു വലിയ അപകടഭീഷണി ഉയര്‍ത്തും.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം

കാറില്‍ എഞ്ചിന്‍ പരിശോധനയ്ക്കുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞാല്‍ പിന്നെ ഗിയര്‍ബോക്‌സും സംശയത്തിന്റെ നിഴലിലാണ്. പുതിയ കാറുകളില്‍ ഗിയര്‍ബോക്‌സ് പ്രശ്‌നങ്ങള്‍ നിശബ്ദമായിരിക്കും.

ഗിയര്‍ബോക്‌സില്‍ തകരാറുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം?

ഓടിക്കുന്നയാള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ടു എഞ്ചിന്‍ പരിശോധനയ്ക്കുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞാല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടെ കാര്‍ പൂര്‍ണമായും പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ശ്രദ്ധിക്കണം.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Gearbox Complaint Signs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X