TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഏറെ ചെലവില്ലാതെ കാറിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്ന നാല് ആക്‌സസറികള്‍

മുമ്പത്തെ പോലയല്ല, ഇന്ന് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ജനങ്ങള്‍ കാറുകള്‍ തെരഞ്ഞെടുക്കുന്നത്. വില കുറച്ചു കൂടിയാലും കുഴപ്പമില്ല, കാര്‍ സുരക്ഷ ഉറപ്പുവരുത്തുമല്ലോ എന്ന് ചിന്ത ഉപഭോക്താക്കളില്‍ ഉണര്‍ന്നു കഴിഞ്ഞു.
കാറിന്റെ ചന്തവും സുഖസൗകര്യങ്ങളും കൂട്ടുന്ന ഒട്ടനവധി ആക്‌സസറികള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ സുരക്ഷ വര്‍ധിപ്പിക്കുന്ന ആക്‌സസറികള്‍ അന്വേഷിച്ചാലോ, വിരലില്‍ എണ്ണാവുന്നവ മാത്രമാണുള്ളത്. കാറിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്ന നാല് ആക്‌സസറികളെ പരിശോധിക്കാം —
ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS)
ടയറുകളുടെ സമ്മര്‍ദ്ദത്തില്‍ എപ്പോഴും ഒരു കണ്ണു വേണം. സമ്മര്‍ദ്ദം കുറഞ്ഞ ടയറുകള്‍ സുരക്ഷയില്‍ വലിയ വിട്ടുവീഴ്ചകള്‍ നടത്തും. കുറഞ്ഞ സമ്മര്‍ദ്ദമെങ്കില്‍ ടയറുകള്‍ പെട്ടെന്ന് ചൂടാകും.
സ്വഭാവികമായും ടയര്‍ പൊട്ടിത്തെറിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് വരെ ഇതു വഴിതെളിക്കും. ഇനി ടയറുകളിലെ സമ്മര്‍ദ്ദം കൂടിപ്പോയാലോ? വാഹനം തെന്നിമാറാനുള്ള സാധ്യത കൂടുതലാണ്.
കൃത്യമായ സമ്മര്‍ദ്ദം ടയറുകളില്‍ പാലിക്കുന്നതിന് വേണ്ടിയാണ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം കാറുകളില്‍ ഒരുങ്ങുന്നത്. പ്രീമിയം കാറുകളില്‍ ഈ സംവിധാനം നിര്‍മ്മാതാക്കള്‍ തന്നെ നല്‍കുന്നുണ്ട്.
എന്നാല്‍ ബജറ്റ് കാറുകള്‍ക്ക് ഈ ഫീച്ചര്‍ ഇന്നും അന്യമാണ്. പക്ഷെ വിഷമിക്കേണ്ട, ആഫ്റ്റര്‍മാര്‍ക്കറ്റ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനങ്ങള്‍ വിപണിയില്‍ സുലഭമാണ്.
ടയറുകളുടെ സമ്മര്‍ദ്ദനില സ്മാര്‍ട്ട്‌ഫോണിലേക്കോ, അതത് നിര്‍മ്മാതാക്കള്‍ നല്‍കുന്ന പ്രത്യേക സംവിധാനങ്ങളിലേക്കോ ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനം തത്സമയം കൈമാറും.
സെന്‍സറുകളോട് കൂടിയ റിയര്‍ പാര്‍ക്കിംഗ് ക്യാമറ
ചില കാറുകളില്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറ ഒരുങ്ങുമ്പോള്‍ ചിലതില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മാത്രമാണ് ഇടംപിടിക്കാറുള്ളത്. എന്നാല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ റിയര്‍ ക്യാമറകളും റിയര്‍ സെന്‍സറുകളും നിര്‍ണായകമാണ്.
കാര്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ റിയര്‍ ക്യാമറ പിറകിലെ കാഴ്ച വെളിപ്പെടുത്തും. എന്നാല്‍ ക്യാമറ നല്‍കുന്ന കാഴ്ചകള്‍ക്ക് പരിമിതിയുണ്ട്. ഇവിടെയാണ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുടെ പ്രധാന്യം.
ക്യാമറയ്ക്ക് കണ്ണെത്താത്തിടത്ത് തടസ്സങ്ങളുണ്ടെങ്കില്‍ സെന്‍സറുകള്‍ മുന്നറിയിപ്പ് നല്‍കും. എല്ലാത്തരം കാറുകള്‍ക്കും അനുയോജ്യമായ ആഫ്റ്റര്‍മാര്‍ക്കറ്റ് റിയര്‍ പാര്‍ക്കിംഗ് ക്യാമറകളും സെന്‍സറുകളും വിപണിയില്‍ ലഭ്യമാണ്.
ഹെഡ്‌സ് അപ് ഡിസ്‌പ്ലേ (HUD)
യഥാര്‍ത്ഥത്തില്‍ ബിഎംഡബ്ല്യു 7 സിരീസ് കാറുകളുടെ മുഖമുദ്രയാണ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ. ഇന്ന് പല ബജറ്റ് കാറുകളിലും പേരിന് മാത്രം ഹെഡ്‌സ് അപ് ഡിസ്‌പ്ലേ ഒരുങ്ങുന്നുണ്ട്.
വേഗത, ദിശ പോലുള്ള വിവരങ്ങള്‍ കണ്ണിന് മുന്നില്‍ (വിന്‍ഡ് സ്‌ക്രീനില്‍) നല്‍കി ഡ്രൈവിംഗ് സുരക്ഷിതമാക്കുകയാണ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേയുടെ ലക്ഷ്യം.
ഡ്രൈവിംഗിനിടെ വേഗതയും അനുബന്ധ വിവരങ്ങളും പരിശോധിക്കുന്നതിനായി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലേക്ക് കണ്ണെത്തിക്കുന്ന ശീലം ഹെഡ്‌സ് അപ് ഡിസ്‌പ്ലേ മുഖേന ഒഴിവാക്കാം. ഏത് കാറിലും അനായാസം ഹെഡ്‌സ് അപ് ഡിസ്‌പ്ലേ ഘടിപ്പിക്കാന്‍ സാധിക്കും.
ബ്ലൈന്‍ഡ് സ്‌പോട് മിററുകള്‍
നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന മിററുകള്‍ കൊണ്ടു മാത്രം കാറിന്റെ ബ്ലൈന്‍ഡ് സ്‌പോടുകളില്‍ കണ്ണെത്തിക്കാന്‍ സാധിക്കണമെന്നില്ല. ഈ പ്രശ്‌നത്തിനുള്ള ഉത്തരമാണ് ബ്ലൈന്‍ഡ് സ്‌പോട് മിററുകള്‍.
കാഴ്ച ലഭിക്കാന്‍ വിഷമമുള്ള കാറിന്റെ വശങ്ങളിലേക്ക് കൂടുതല്‍ കാഴ്ച ലഭ്യമാക്കുകയാണ് ബ്ലൈന്‍ഡ് സ്‌പോട് മിററുകളുടെ ദൗത്യം. സൈഡ് മിററുകളില്‍ ഘടിപ്പിക്കാവുന്ന ബ്ലൈന്‍ഡ് സ്‌പോട് മിററുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.