കാറില്‍ സ്‌പോയിലർ ഉണ്ടോ? ഒരുപക്ഷെ നിങ്ങളറിയാത്ത മൂന്നു ഗുണങ്ങള്‍

എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങള്‍, ഉന്നതനിലവാരമുള്ള ടയറുകള്‍, അലോയ് വീലുകള്‍... കാറിന്റെ മോഡി കൂട്ടുന്ന ആക്‌സസറികളും പാര്‍ട്‌സുകളും ഇന്ന് നിരവധിയാണ് വിപണിയില്‍. അടുത്തകാലത്തായി കാറില്‍ സ്‌പോയിലര്‍ ഘടിപ്പിക്കാനാണ് മിക്കവർക്കും താത്പര്യം.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

എഴുപതുകളുടെ തുടക്കത്തിലാണ് സ്‌പോയിലര്‍ എന്ന ആശയം കാര്‍ ആസ്വാദകരുടെ മനസില്‍ കടന്നുകയറിയത്. പിന്നീട് റേസ് കാറുകള്‍ സ്‌പോയിലറുകളുടെ പ്രചാരം വര്‍ധിപ്പിച്ചു.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

ഇന്ന് എല്ലാത്തരം കാറുകളിലും സ്‌പോയിലറുകള്‍ ഘടിപ്പിക്കുന്നതായി കാണാം. സ്‌പോയിലര്‍ കാറിന്റെ ഭംഗി കൂട്ടും. പക്ഷെ സ്‌പോയിലറുകളുടെ യഥാര്‍ത്ഥ ലക്ഷ്യം കാഴ്ചഭംഗി ഒരുക്കുകയല്ല.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

സ്‌പോയിലറുകളുടെ പ്രവര്‍ത്തനം

സ്‌പോയിലര്‍ കാറുകളുടെ എയറോഡൈനാമിക് മികവ് വര്‍ധിപ്പിക്കും. വായു കീറിമുറിച്ച് മുന്നോട്ട് കുതിക്കാന്‍ സ്‌പോയിലര്‍ കാറിനെ സഹായിക്കും. മിക്ക കാറുകളിലും പിറകിലാണ് സ്‌പോയിലര്‍ ഘടിപ്പിക്കാറ്.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ കാറിന് ചുറ്റുമുള്ള വായു സഞ്ചാരം ക്രമപ്പെടുത്താന്‍ സ്‌പോയിലറുകള്‍ക്ക് സാധിക്കും. തത്ഫലമായി കാറിന് റോഡുമായി കൂടുതല്‍ ഘര്‍ഷണം (Friction) ലഭിക്കും.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

സാധാരണയായി അമിതവേഗത്തില്‍ കുതിക്കുമ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. കാറിന് ചുറ്റുമുള്ള വായു സഞ്ചാരം വര്‍ധിക്കുമ്പോള്‍ ഉയര്‍ത്തല്‍ ബലം (Lift) കാറില്‍ അനുഭവപ്പെടും.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

വളവുകളില്‍ ഇതു വലിയ അപകടം സൃഷ്ടിക്കും. കാറിന്റെ ഭാരം കൂട്ടി ഈ പ്രശ്‌നം നിര്‍മ്മാതാക്കള്‍ക്ക് പരിഹരിക്കാവുന്നതാണ്. എന്നാല്‍ ഈ നടപടി കാറിന്റെ വേഗത കുറയ്ക്കും. ഇന്ധനഉപഭോഗം വര്‍ധിപ്പിക്കും.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

വേഗമത്സരങ്ങളില്‍ കാറിന്റെ ഭാരം കൂട്ടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. കാറില്‍ അനുഭവപ്പെടുന്ന ഉയര്‍ത്തല്‍ ബലം കുറയ്ക്കാനുള്ള പരിഹാരമാണ് സ്‌പോയിലര്‍.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

ഭാരം കൂട്ടാതെ തന്നെ ഉയര്‍ത്തല്‍ ബലം പ്രതിരോധിക്കാന്‍ സ്‌പോയിലറിന് സാധിക്കും. കാറിന് മുകളിലൂടെ പോകുന്ന വായു സഞ്ചാരം ക്രമപ്പെടുത്തി നിലത്തേക്ക് കൂടുതല്‍ മര്‍ദ്ദം ചെലുത്താന്‍ സ്‌പോയിലറിന് കഴിയും. ഇത് ഉയര്‍ത്തല്‍ ബലം പ്രതിരോധിക്കും.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

വിവിധ തരം സ്‌പോയിലറുകള്‍

പെഡസ്റ്റല്‍ സ്‌പോയിലര്‍ - മിക്ക കാറുകളിലും പെഡസ്റ്റല്‍ സ്‌പോയിലറുകളെയാണ് പ്രധാനമായും കാണാറ്. ബൂട്ടിന് മേലെയാണ് പെഡസ്റ്റല്‍ സ്‌പോയിലര്‍ ഘടിപ്പിക്കാറ്.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

മുന്‍ സ്‌പോയിലര്‍ - പിന്‍ സ്‌പോയിലര്‍ സൃഷ്ടിക്കുന്ന വായു പ്രതിരോധം കുറയ്ക്കാനാണ് മുന്‍ സ്‌പോയിലര്‍ ഉപയോഗിക്കുന്നത്. മുന്നോട്ടു കുതിക്കുമ്പോള്‍ അസ്ഥിരമായ വായു ഷാസിയിലേക്ക് കടക്കുന്നത് മുന്‍ സ്‌പോയിലര്‍ തടുക്കും.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

ലിപ് സ്‌പോയിലര്‍ - നേര്‍ത്തതും ചെറുതുമാണ് ലിപ് സ്‌പോയിലര്‍. കാഴ്ചഭംഗിയാണ് പ്രധാന ഉദ്ദേശം. ഒപ്പം അമിതവേഗത്തില്‍ കാറില്‍ അനുഭവപ്പെടുന്ന ഉയര്‍ത്തല്‍ ബലം കുറയ്ക്കാന്‍ ലിപ് സ്‌പോയിലറിനും സാധിക്കും.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

വിംഗ്‌സ് - റേസ് കാറുകളിലാണ് വിംഗ്‌സുകള്‍ കൂടുതലായി കാണാറ്. സാധാരണ പിന്‍ സ്‌പോയിലറുകളെക്കാളും വലുപ്പം കൂടുതലാണ് വിംഗ്‌സുകള്‍ക്ക്. കാറിന് സ്ഥിരത നല്‍കുകയാണ് വിംഗ്‌സിന്റെയും ലക്ഷ്യം.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

കാര്‍ സ്‌പോയിലറിന്റെ ഗുണങ്ങള്‍ —

ഘര്‍ഷണം നിലനിര്‍ത്തും

അമിതവേഗത്തിലും കാറിന് ഘര്‍ഷണം നല്‍കാന്‍ സ്‌പോയിലറുകള്‍ക്ക് സാധിക്കും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയ്ക്ക് മേലെ സഞ്ചരിക്കുമ്പോള്‍ ഉയര്‍ത്തല്‍ ബലം കാറിനെ സ്വാധീനിക്കാറുണ്ട്. ഈ അവസരത്തില്‍ പിന്നിലുള്ള സ്‌പോയിലര്‍ ഉയര്‍ത്തല്‍ ബലം പ്രതിരോധിച്ച് കാറിനെ നിലത്തേക്ക് തള്ളി നിര്‍ത്തും.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

ഇന്ധനക്ഷമത വര്‍ധിപ്പിക്കും

ചില കാറുകളില്‍ മുന്‍ സ്‌പോയിലറുകള്‍ കാറിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കും. കാറിന് മുന്നിലുള്ള വായു തള്ളിമാറ്റി മുന്‍ സ്‌പോയിലര്‍ വായുപ്രതിരോധം കുറയ്ക്കാറാണ് പതിവ്. തത്ഫലമായി മുന്നോട്ട് നീങ്ങാനുള്ള ഊര്‍ജ്ജം കാറിന് അത്രയും കുറച്ച് ഉത്പാദിപ്പിച്ചാല്‍ മതി.

കാറില്‍ സ്‌പോയിലര്‍ ഘടിപ്പിച്ചാല്‍ ഉള്ള മൂന്ന് ഗുണങ്ങള്‍!

ബ്രേക്കിംഗ് സ്ഥിരത കൂട്ടും

സ്‌പോയിലറുകള്‍ ഘര്‍ഷണം കൂട്ടുമെന്ന കാര്യം ആദ്യം പറഞ്ഞു. ഘര്‍ഷണത്തിനൊപ്പം ബ്രേക്കിംഗ് മികവും സ്‌പോയിലര്‍ വര്‍ധിപ്പിക്കും. അമിതവേഗത്തിലും ബ്രേക്ക് ചെയ്യുമ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ വേഗത കുറയ്ക്കാന്‍ സ്‌പോയിലറുകള്‍ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Advantages Of Car Spoilers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X