അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

ഏറെ വൈകിയാണ് അലോയ് വീലുകളെ ഇന്ത്യ പരിചയപ്പെട്ടതെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകില്ല. 13-14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിസ്മകളിലൂടെയും പള്‍സറുകളിലൂടെയുമാണ് അലോയ് വീലുകള്‍ എന്തെന്ന് ഇന്ത്യന്‍ ജനത അറിഞ്ഞത്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് അലോയ് വീലുകള്‍ ഇന്ത്യയ്ക്ക് സുപരിചതമാണ്, എന്നാല്‍ സ്‌പോക്ക് വീലുകളോ? യഥാര്‍ത്ഥത്തില്‍ അലോയ് വീലുകളും സ്‌പോക്ക് വീലുകളും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ചു പലര്‍ക്കും വലിയ ധാരണയില്ല.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

അലോയ്, സ്പോക്ക് വീലുകളുടെ ഗുണങ്ങളും ദോഷങ്ങളും —

ദൃഢതയുടെ കാര്യത്തില്‍ സ്‌പോക്ക് വീലുകളാണ് അലോയ് വീലുകളെക്കാളും മുന്നില്‍. അഡ്വഞ്ചര്‍, ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകളില്‍ സ്‌പോക്ക് വീലുകള്‍ മാത്രം ഒരുങ്ങാന്‍ കാരണവും ഇതാണ്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഏത് കഠിന പ്രതലത്തിലും ദൃഢതയും ഫ്‌ളെക്‌സിബിലിറ്റിയും കാഴ്ചവെക്കാന്‍ സ്‌പോക്ക് വീലുകള്‍ക്ക് സാധിക്കും. സാധാരണയായി ബൈക്കിന്റെ ടയറുകളാണ് ആദ്യമായി ഷോക്ക് അബ്‌സോര്‍ബിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുക.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ടയറുകളില്‍ നിന്നുമാണ് ഈ ആഘാതം വീലുകളിലേക്കും ശേഷം സസ്‌പെന്‍ഷന്‍ സംവിധാനത്തിലേക്കും ചെന്നെത്തുക. അതിനാല്‍ ആഘാതം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ വീലുകള്‍ ഫ്‌ളെക്‌സിബിള്‍ അല്ലാത്ത പക്ഷം അവ വളഞ്ഞുപോകും. ഒരുപക്ഷെ വീലുകള്‍ തകര്‍ന്നും പോയേക്കാം.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് സ്‌പോക്ക് വീലുകളാണ് ശരിക്കും ഉത്തമം. എന്നാല്‍ അലോയ് വീലുകളുടെ കടന്നുവരവ് സ്‌പോക്ക് വീലുകളുടെ പ്രസക്തി പാടെ നഷ്ടപ്പെടുത്തി.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് ഏറ്റവും ചെലവ് കുറഞ്ഞ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ പോലും അലോയ് വീലുകളാണ് ഇടംപിടിക്കുന്നത്. നിര്‍മ്മാതാക്കള്‍ ഒന്നടങ്കം അലോയ് വീലുകളിലേക്ക് ചേക്കാറാനുമുണ്ട് ചില കാരണങ്ങള്‍.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഭാരക്കുറവാണ് അലോയ് വീലുകളുടെ പ്രധാന ആകര്‍ഷണം. ഇന്ധനക്ഷമതയും പ്രകടനവും മികവാര്‍ന്നതാക്കാന്‍ ഭാരം കുറഞ്ഞ അലോയ് വീലുകള്‍ക്ക് സാധിക്കും.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സ്‌പോക്ക് വീലുകള്‍ക്കാണ് ഫ്‌ളെക്‌സിബിലിറ്റിയും ദൃഢതയും കൂടുതലെങ്കില്‍ എന്തുകൊണ്ട് സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ അവ ഒരുങ്ങുന്നില്ലെന്ന സംശയം ഉയരാം.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സ്‌പോക്ക് വീലുകളോട് കൂടിയ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ അത്യപൂര്‍വമാണ്. അലോയ് വീലുകളുടെ ഭാരക്കുറവ് തന്നെയാണ് ഇവിടെയും കാരണം. പരമാവധി ഭാരം വെട്ടിച്ചുരുക്കിയാണ് സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ട്രാക്കിലിറങ്ങുന്നത്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സ്‌പോര്‍ട്‌സ് ബൈക്കുകളുടെ കണ്ണഞ്ചും വേഗതയ്ക്ക് അലോയ് വീലുകളുടെ ഭാരക്കുറവ് നിര്‍ണായകമാണ്. സ്‌പോക്ക് വീലുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയില്‍ മികവാര്‍ന്ന സ്ഥിരത ഉറപ്പുവരുത്താന്‍ അലോയ് വീലുകള്‍ക്ക് സാധിക്കും.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സ്‌പോക്ക് വീലുകള്‍ക്ക് ട്യൂബ്‌ലെസ് ടയറുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതും അലോയ് വീലുകളുടെ പ്രചാരത്തിന് പിന്നിലെ കാരണമാണ്. അലോയ് വീലുകളെ പോലെ സ്‌പോക്ക് വീലുകള്‍ക്ക് ട്യൂബ്‌ലെസ് ടയറുകളെ ഉള്‍ക്കൊള്ളുക സാധ്യമല്ല.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പൊതുവെ കാര്‍ ടയറുകളെ പറ്റി പലരും കാര്യമായി ചിന്തിക്കാറില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടി പോകുമ്പോള്‍ ഒരുപക്ഷെ ടയറുകളെ കുറിച്ച് ചിലര്‍ ഓര്‍ത്തെന്നിരിക്കും. എന്നാല്‍ കാറിനെ സംബന്ധിച്ച് ടയറുകള്‍ നിര്‍ണായക ഘടകങ്ങളാണ്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഫലപ്രദമായ ബ്രേക്കിംഗ്, സുരക്ഷ, റൈഡിംഗ്, വേഗത - ഇവയെല്ലാം ടയറുകളുടെ മികവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാല്‍ കാർ ടയറുകള്‍ കൃത്യമായി മാറ്റേണ്ടത് എപ്പോഴാണ്?

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ആഴം കുറഞ്ഞ ടയര്‍ ട്രെഡ്

ടയറില്‍ ഒരുങ്ങുന്ന ട്രെഡുകളാണ് ടയറിന്റെ മികവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ട്രെഡ് തീര്‍ന്ന് നൂല്‍ പുറത്തു വരുമ്പോഴല്ല ടയര്‍ മാറ്റേണ്ടത്. ട്രെഡ് കുറയുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള അടയാളം നിര്‍മ്മാതാക്കള്‍ തന്നെ ടയറുകളില്‍ നല്‍കുന്നുണ്ട്. കുറഞ്ഞ ട്രെഡ് ടയറിന്റെ ഗ്രിപ്പ് നഷ്ടപ്പെടുത്തും.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ചുരുങ്ങിയത് 1.6 mm ആഴത്തില്‍ ടയര്‍ ട്രെഡ് ഒരുങ്ങണമെന്നാണ് നിയമം. ചെറിയ നാണയം ഉപയോഗിച്ചും ട്രെഡുകളുടെ ആഴം വിലയിരുത്താം.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിള്ളല്‍ വീണ വശങ്ങള്‍

കാര്‍ സഞ്ചരിക്കുമ്പോള്‍ ടയറിന്റെ വശങ്ങളിലാണ് (സൈഡ് വാള്‍) കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുക. ആവശ്യമായ സന്ദർഭങ്ങളിൽ ടയർ വശങ്ങൾ കൂടുതൽ വികസിക്കും.എന്നാൽ തുടര്‍ച്ചയായി സമ്മര്‍ദ്ദമേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടയറുകളുടെ വശങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടും. ഇത് വലിയ അപകടഭീഷണി ഉയര്‍ത്തും. ചില അവസരങ്ങളില്‍ ടയര്‍ പൊട്ടുന്നതിന് വരെ ഇത് കാരണമാകും.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിങ്ങിയ ടയറുകള്‍

റബ്ബര്‍ പാളികള്‍ കൊണ്ടാണ് ടയറുകള്‍ നിര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമേറിയ വായുവാണ് ടയറിനുള്ളില്‍ നിലകൊള്ളുന്നതും. എന്നാല്‍ ചിലപ്പോഴൊക്കെ ടയറിന്റെ ഉള്ളിലുള്ള പാളിയില്‍ ചോര്‍ച്ച സംഭവിക്കും.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തത്ഫലമായി സമ്മര്‍ദ്ദമേറിയ വായു പുറം പാളിയിലേക്ക് കടക്കും. ഇതാണ് ടയര്‍ വിങ്ങുന്നതിന് കാരണം. നിലവാരം കുറഞ്ഞ ടയറുകളിലാണ് ഈ പ്രശ്‌നം സാധാരണയായി കണ്ടു വരുന്നത്. വിങ്ങിയ ടയറുകള്‍ ഉടനടി മാറ്റേണ്ടത് അനിവാര്യമാണ്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പ്രായമേറിയ ടയറുകള്‍

35,000 കിലോമീറ്ററാണ് ഒരു ശരാശരി ടയറിന്റെ ആയുസ്. എന്നാല്‍ 35,000 കിലോമീറ്റര്‍ ഓടിയതിന് ശേഷം ടയര്‍ മാറ്റാം എന്ന ധാരണ തെറ്റാണ്. അഞ്ച് വര്‍ഷമാണ് ടയറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന ആയുസ്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കാരണം പഴക്കം ചെല്ലുന്തോറും റബ്ബറിന് കട്ടിയേറും. കട്ടിയേറിയ റബ്ബറാകട്ടെ ഗ്രിപ്പ് കുറയ്ക്കും. അതിനാല്‍ പഴക്കം ചെന്ന ടയറുകള്‍ അപകടഭീഷണി ഉയര്‍ത്തും. പുതിയ ടയര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ടയറിന്റെ വശങ്ങളില്‍ നിര്‍മ്മാതാക്കള്‍ കുറിച്ച നിര്‍മ്മാണ തിയ്യതി പരിശോധിക്കാന്‍ ഒരിക്കലും മറക്കരുത്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തുടര്‍ച്ചയായ ടയര്‍ പഞ്ചര്‍ ടയറുകള്‍

തുടരെ പഞ്ചറാകുന്ന സാഹചര്യവും ഏറെ അപകടമാണ്. ടയറില്‍ പതിനഞ്ചിന് മേല പഞ്ചറുകള്‍ സംഭവിച്ചാല്‍ പുതിയ ടയര്‍ വാങ്ങുന്നതാണ് ഉത്തമം. കാരണം പഞ്ചറായ ടയറില്‍ നിന്നും വായു അതിവേഗം നഷ്ടപ്പെടും. ഇത് കാറിന്റെ സുരക്ഷയെയും പ്രകടനത്തെയും സാരമായി ബാധിക്കും.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം — അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിറയല്‍ പിടിച്ച ടയറുകള്‍

ടയറുകള്‍ കൃത്യമായി സംതുലിതമല്ലെങ്കില്‍ വിറയല്‍ അനുഭവപ്പെടുക പതിവാണ്. ഇനി അലൈന്‍മെന്റ് ശരിയാക്കിയിട്ടും ശക്തമായ വിറയല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ടയറുകള്‍ അടിയന്തരമായി മാറ്റണം.പഴയ ടയറുകള്‍ക്ക് കാലക്രമേണ ഫ്‌ളെക്‌സിംഗ് ശേഷി നഷ്ടപ്പെടും. ഇത് ശക്തമായ വിറയലിന് വഴിതെളിക്കും. ശക്തമായ വിറയല്‍ കാറിന്റെ സസ്‌പെഷന്‍ മികവിനെയും ബാധിക്കും.

Image Source:EagleTyres

കൂടുതല്‍... #auto tips
English summary
Alloys v/s Spokes - Differences explained. Read in Malayalam.
Story first published: Tuesday, January 30, 2018, 18:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark