കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

By Staff

അടുത്തകാലത്തായി സാധാരണ കാറുകളില്‍ സണ്‍റൂഫ് കൂടുതലായി കണ്ടുവരികയാണ്. ഒരുകാലത്ത് ആഢംബര വാഹനങ്ങള്‍ മാത്രം കൈയ്യടക്കിയ പത്രാസ് ഇന്നു ഇടത്തരം കാറുകള്‍ക്കും കിട്ടിത്തുടങ്ങി. ആഫ്റ്റര്‍മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ക്കും ഇന്നു ആവശ്യക്കാരേറി വരികയാണ്.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

കാറില്‍ സണ്‍റൂഫുള്ളത് വലിയ മേന്മയാണെന്നതില്‍ ആർക്കും തര്‍ക്കമില്ല. മേല്‍ക്കൂരയിലെ ചില്ലുകൂട്ടിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും യാത്രകള്‍ അവിസ്മരണീയമാക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സണ്‍റൂഫ് എന്തിനാണെന്നു ചിന്തിച്ചിട്ടുണ്ടോ?

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

മേല്‍ക്കൂര മുറിച്ച് ജനാല ഒരുക്കുമ്പോള്‍ കാറിന്റെ ദൃഢത വിട്ടുവീഴ്ച ചെയ്യപ്പെടുകയല്ലേ? ആദ്യകുറച്ചു മാസങ്ങള്‍ സണ്‍റൂഫിന്റെ മഹത്വം ഉടമകള്‍ പുകഴ്ത്തുമായിരിക്കും. എന്നാല്‍ ക്രമേണ സണ്‍റൂഫിന്റെ കാര്യം പലരും വിട്ടുപോകാറാണ് പതിവ്.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

വേനല്‍ക്കാലത്തു എസിയില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ പ്രഭാവം സണ്‍റൂഫ് കുറയ്ക്കും. ഉച്ചസമയത്ത് തലയ്ക്ക് മുകളില്‍ വെട്ടിത്തിളയ്ക്കുന്ന സൂര്യനെയും യാത്രക്കാര്‍ക്ക് അനുഭവിച്ചറിയേണ്ടി വരും. ഇനി മഴക്കാലമായാലോ, സണ്‍റൂഫ് തുറക്കാനുള്ള അവസരം നന്നെ കുറയും. അതായത് മഴ തോരാന്‍ കാത്തിരിക്കണം സണ്‍റൂഫ് തുറക്കാന്‍.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സണ്‍റൂഫ് ഘടിപ്പിക്കുമ്പോള്‍ കാറിന്റെ ദൃഢതയില്‍ വിട്ടുവീഴ്ചകള്‍ സംഭവിക്കാം. നിര്‍മ്മാണവേളയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. എന്നാല്‍ കാറിന്റെ ദൃഢതയും സുരക്ഷയും ആഫ്റ്റര്‍മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ ചോദ്യം ചെയ്യും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

മേല്‍ക്കൂരയില്‍ നിന്നും അകത്തേക്ക് കടക്കുന്ന ശബ്ദമാണ് സണ്‍റൂഫുകളുടെ മറ്റൊരു പ്രശ്‌നം. തുടക്കകാലത്ത് പുറത്തുനിന്നുള്ള ശബ്ദം ഉള്ളിലേക്കു കടത്തിവിടാതിരിക്കാന്‍ സണ്‍റൂഫുകള്‍ക്ക് കഴിയും. എന്നാല്‍ കാലംചെല്ലുന്തോറും സണ്‍റൂഫുകളുടെ ശബ്ദപ്രതിരോധം കുറയും. അകത്തളത്തിലേക്ക് ശബ്ദം കടന്നുവരും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സങ്കീര്‍ണമായ മെക്കാനിസമാണ് സണ്‍റൂഫുകള്‍ ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ ഇവയ്ക്ക് പരിപാലന ചെലവുകള്‍ കൂടുതലാണ്. സണ്‍റൂഫിലുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ഉടമകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

വൈദ്യുത മോട്ടോറിനെ അടിസ്ഥാനപ്പെടുത്തിയാണ് സണ്‍റൂഫിന്റെ പ്രവര്‍ത്തനം. കാറിന്റെ ഭാരത്തെയും സണ്‍റൂഫ് സ്വാധീനിക്കും. സണ്‍റൂഫ് ഘടിപ്പിച്ച കാറുകള്‍ക്ക് താരതമ്യേന ഭാരം കൂടുതലാണ്. ഇതു മൈലേജ് കുറയ്ക്കും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സണ്‍റൂഫുള്ള കാറുകളില്‍ ഹെഡ്‌റൂമും പ്രശ്‌നമാണ്. തെന്നിമാറുന്ന ഗ്ലാസ് പാനല്‍ മേല്‍ക്കൂരയില്‍ കൂടുതല്‍ സ്ഥലം കൈയ്യേറും. ഇക്കാരണത്താല്‍ ചിലപ്പോള്‍ ഹെഡ്‌റൂം കുറഞ്ഞതായി ഉള്ളിലിരിക്കുന്നവര്‍ക്ക് അനുഭവപ്പെടാം.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

കാറിന്റെ എയറോഡൈനാമിക് മികവിനെയും സണ്‍റൂഫ് ബാധിക്കും. സണ്‍റൂഫ് തുറന്ന് കാറോടിച്ചാല്‍ വായു പ്രതിരോധം കൂടും. ഈ നടപടി മൈലേജിനെ ബാധിക്കും. കാലക്രമേണ സണ്‍റൂഫുകളുടെ സീലുകള്‍ തുറക്കപ്പെടാം.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഈ അവസരത്തില്‍ വെള്ളം അകത്തേക്ക് ഒലിച്ചിറങ്ങുന്നത് പോലുള്ള പ്രശ്‌നങ്ങളും ഉടമകള്‍ക്ക് നേരിടേണ്ടി വരും. കാറിന്റെ റീസെയില്‍ മൂല്യം കുറയ്ക്കാന്‍ സണ്‍റൂഫുകള്‍ വലിയ കാരണമാകാറുണ്ട്. സണ്‍റൂഫ് കാറിന്റെ മൂല്യമുയര്‍ത്തുകയല്ലേ വേണ്ടെതെന്ന സംശയം തോന്നാം.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

പ്രശ്‌നങ്ങളൊന്നും കൂടാതെ സണ്‍റൂഫ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ ആശങ്ക വേണ്ട. എന്നാല്‍ തകരാറുള്ള സണ്‍റൂഫ് കാറിന്റെ മൂല്യം ഗണ്യമായി കുറയ്ക്കും.

പതിനഞ്ചു ലക്ഷത്തിന് താഴെ വിലയിൽ വിപണിയിൽ എത്തുന്ന സൺറൂഫ് കാറുകളെ ഇവിടെ പരിചയപ്പെടാം —

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഹോണ്ട WR-V

ഹോണ്ട WR-V ഇന്ത്യയില്‍ വന്നത് 2017 മാര്‍ച്ചില്‍. ഒരു വര്‍ഷം കൊണ്ടു മോഡല്‍ നേടിയത് അമ്പതിനായിരത്തിലേറെ ബുക്കിംഗും. വന്ന കാലത്ത് ശ്രേണിയില്‍ സണ്‍റൂഫ് ഫീച്ചര്‍ സമര്‍പ്പിച്ച ഏക മോഡല്‍. പ്രതീക്ഷിച്ച പോലെ ഹോണ്ടയുടെ നീക്കം ഫലം കണ്ടു.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സണ്‍റൂഫുള്ള ഏറ്റവും ഉയര്‍ന്ന WR-V VX വകഭേദത്തെയാണ് എണ്‍പതു ശതമാനം ഉപഭോക്താക്കളും തെരഞ്ഞെടുത്തത്. വിപണിയില്‍ സണ്‍റൂഫ് തരംഗമുണ്ടെന്ന് WR-V -യില്‍ ഹോണ്ട കാട്ടിത്തന്നു. വണ്‍ ടച്ച് വൈദ്യുത സണ്‍റൂഫാണ് WR-V VX വകഭേദത്തില്‍.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സണ്‍റൂഫിന് പുറമെ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പം), ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ (ഡീസലില്‍ മാത്രം) എന്നിങ്ങനെ നീളും മോഡലിന്റെ വിശേഷങ്ങള്‍.

7.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തില്‍. WR-V VX പെട്രോള്‍ വകഭേദത്തിന് വില ഒമ്പതു ലക്ഷം രൂപ. VX ഡീസല്‍ വകഭേദത്തിന് കമ്പനി നിശ്ചയിച്ചിട്ടുള്ളത് പത്തു ലക്ഷം രൂപയും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ടാറ്റ നെക്‌സോണ്‍

കഴിഞ്ഞ സെപ്തംബറിലാണ് നെക്‌സോണുമായി ടാറ്റ വിപണിയില്‍ കടന്നുവന്നത്. അഞ്ചു മാസം കൊണ്ടു ഇരുപത്തയ്യായിരം ബുക്കിംഗ് ടാറ്റ എസ്‌യുവി കൈയ്യടക്കി. നെക്‌സോണിന് പ്രചാരം കൂടുന്നത് കണ്ട് നിരയില്‍ എഎംടി പതിപ്പിനെയും ടാറ്റ അടുത്തിടെ കൊണ്ടുവന്നു.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

പുതിയ മോഡലിന്റെ വരവില്‍ കമ്പനി നല്‍കിയ മാറ്റങ്ങളില്‍ ഒന്നാണ് സണ്‍റൂഫ്. മോഡലിന്റെ ആക്‌സസറി പട്ടികയിലാണ് സണ്‍റൂഫ്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറല്ലെങ്കിലും ഓപ്ഷനല്‍ ആക്‌സസറിയായി സണ്‍റൂഫിനെ നെക്‌സോണ്‍ ഉമകള്‍ക്ക് നേടാം. വില 16,053 രൂപ.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഫ്‌ളോട്ടിംഗ് ഡിസ്‌പ്ലേയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റിവേഴ്‌സ് ക്യാമറ പോലുള്ള ഫീച്ചറുകള്‍ ഏറ്റവും ഉയര്‍ന്ന നെക്‌സോണ്‍ വകഭേദം അവകാശപ്പെടുന്നുണ്ട്. എബിഎസ്, ഇബിഡി, ആറു എയര്‍ബാഗുകള്‍ എന്നിവ നെക്‌സോണില്‍ സുരക്ഷ ഉറപ്പുവരുത്തും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

6.16 ലക്ഷം മുതല്‍ 9.62 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ പെട്രോള്‍ വകഭേദങ്ങള്‍ക്ക് വില. നെക്‌സോണ്‍ ഡീസലിന് 7.19 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെ വില രേഖപ്പെടുത്തും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

11.37 ലക്ഷം രൂപ വിലയിലാണ് സണ്‍റൂഫുള്ള പുതിയ ഇക്കോസ്‌പോര്‍ട് എസ് പെട്രോളിനെ ഫോര്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കോസ്‌പോര്‍ട് എസ് ഡീസല്‍ പതിപ്പിന് വില 11.89 ലക്ഷം രൂപയും. കറുപ്പു പ്രതിഫലിക്കുന്ന സ്‌മോക്ക്ഡ് HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഗ്രില്ല്, കറുത്ത മേല്‍ക്കൂര, 17 ഇഞ്ച് സ്‌മോക്ക്ഡ് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും ഇക്കോസ്‌പോര്‍ട് എസിന്റെ പ്രത്യേകതകള്‍.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

അകത്തളത്തില്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മുഖ്യം. 4.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലില്‍ എടുത്തുപറയണം.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഹോണ്ട സിറ്റി

ജാപ്പനീസ് നിര്‍മ്മാതാക്കളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രചാരം കൈയ്യടക്കിയ മോഡല്‍. എത്തിയത് രണ്ടു പതിറ്റാണ്ടു മുമ്പ്. ഏഴു ലക്ഷത്തിലേറെ സിറ്റികള്‍ ഇന്ത്യയില്‍ കമ്പനി വിറ്റുകഴിഞ്ഞു. സിറ്റി VX, ZX വകഭേദങ്ങളിലാണ് സണ്‍റൂഫിനെ ഹോണ്ട ഒരുക്കുന്നത്.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ഹെഡ്‌ലാമ്പ് ഓട്ടോ ഓഫ് ടൈമര്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്റീരിയര്‍ ലാമ്പ് - ഫീച്ചറുകളുടെ ബാഹുല്യമാണ് ഉയര്‍ന്ന സിറ്റി വകഭേദങ്ങളില്‍.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ എന്നിവ സിറ്റിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഹോണ്ട സിറ്റി VX വകഭേദത്തിന് വില 13.09 ലക്ഷം രൂപ. 13.78 ലക്ഷം രൂപയാണ് സിറ്റി ZX വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഹ്യുണ്ടായി വേര്‍ണ

പുത്തന്‍ K2 അടിത്തറയുള്ള വേര്‍ണയെ ഹ്യുണ്ടായി ഇന്ത്യയില്‍ കൊണ്ടുവന്നത് 2017 ഓഗസ്റ്റില്‍. 3.5 ഇഞ്ച് മോണോ TFT - LCD ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, തെന്നിമാറുന്ന സെന്റര്‍ കണ്‍സോള്‍ ആംറെസ്റ്റ് എന്നിവ വേര്‍ണയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

വേര്‍ണ ഡീസല്‍ SX പ്ലസ് (ഓട്ടോമാറ്റിക് മാത്രം), പെട്രോള്‍ SX (O), ഡീസല്‍ SX (O) വകഭേദങ്ങളിലാണ് സണ്‍റൂഫിനെ ഹ്യുണ്ടായി കാഴ്ചവെക്കുന്നത്. യഥാക്രമം 12.95 ലക്ഷം, 12.56 ലക്ഷം, 12.76 ലക്ഷം എന്നിങ്ങനെയാണ് മൂന്നു വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഹ്യുണ്ടായി ക്രെറ്റ

പുത്തന്‍ ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ വന്നിട്ടു ദിവസങ്ങള്‍ പിന്നിട്ടതേയുള്ളു. ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. 17 ഇഞ്ച് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഉയര്‍ന്ന ക്രെറ്റ വകഭേദങ്ങള്‍ അവകാശപ്പെടുന്നുണ്ട്. SX (ഓട്ടോമാറ്റിക് മാത്രം), SX (O) വകഭേദങ്ങളിലാണ് സണ്‍റൂഫ് ഒരുങ്ങുന്നത്.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ക്രെറ്റ SX (ഓട്ടോമാറ്റിക്) പെട്രോള്‍ വകഭേദത്തിന് വില 13.44 ലക്ഷം രൂപ. ഡീസല്‍ SX ന് വില നിശ്ചയിച്ചിട്ടുള്ളത് 14.84 ലക്ഷം രൂപയും. യഥാക്രമം 13.60 ലക്ഷം, 15.04 ലക്ഷം രൂപ എന്നിങ്ങനെയാണ് പെട്രോള്‍ SX (O), ഡീസല്‍ SX (O) മോഡലുകളുടെ എക്‌സ്‌ഷോറൂം വില.

Malayalam
കൂടുതല്‍... #auto tips
English summary
Disadvantages Of Sunroof. Read in Malayalam.
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more