ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

നിരത്തില്‍ ഏതു നിമിഷവും എന്തും സംഭവിക്കാം. കൃത്യമായ അവസരത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടം സാധ്യത കൂടും. ഡിസ്‌ക് ബ്രേക്കുകള്‍ ബൈക്കുകളില്‍ ഒഴിച്ചുകൂടാനാകാത്ത ഫീച്ചറായി മാറാന്‍ കാരണമിതാണ്. നിമിഷനേരം കൊണ്ടു വേഗത കൈവരിക്കുന്നത് പോലെ ഞൊടിയിടയില്‍ നിശ്ചലമാകാനും ബൈക്കുകള്‍ക്ക് പറ്റണം.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

മുമ്പ് ഡ്രം ബ്രേക്കുകളെ ആശ്രയിച്ചായിരുന്നു ബൈക്കുകളുടെ ബ്രേക്കിംഗ് മികവ്. ഇന്നു ഡിസ്‌ക് ബ്രേക്കുകള്‍ ആ സ്ഥാനം കൈയ്യടക്കി. ഡ്രം ബ്രേക്കുകളെക്കാള്‍ മികവു ഡിസ്‌ക് ബ്രേക്കിനുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

അമ്പതു കാലഘട്ടത്തില്‍ റേസ് കാറുകളില്‍ നിന്നാണ് ഡിസ്‌ക് ബ്രേക്കുകളുടെ തുടക്കം. ശേഷം 1962 -ല്‍ ഡിസ്‌ക് ബ്രേക്ക് ആദ്യമായി ബൈക്കില്‍ ഇടംപിടിച്ചു. ലാംബ്രട്ട TV175 സീരീസ് 3 സ്‌കൂട്ടറിലാണ് ഡിസ്‌ക് ബ്രേക്ക് ആദ്യമായി ഒരുങ്ങിയത്.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ബൈക്കിന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കാന്‍ ഹോണ്ട ധൈര്യം കാട്ടിയത് 1975 -ല്‍. ഇരു ടയറുകളില്‍ ഡിസ്‌ക് ബ്രേക്ക് ഒരുങ്ങിയ ലോകത്തിലെ ആദ്യ പ്രൊഡക്ഷന്‍ ബൈക്കെന്ന ഖ്യാതി ഇതോടെ ഹോണ്ട CB750 ഫോര്‍ കൈയ്യടക്കി.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ഡിസ്‌ക് ബ്രേക്കുകളുടെ ചരിത്രം ഇങ്ങനെയങ്കിലും ഇന്ത്യയില്‍ അടുത്തകാലത്താണ് ഡിസ്‌ക് ബ്രേക്കുകള്‍ പ്രചാരം നേടിയത്. എന്നാല്‍ ഇന്നും ഒരുവിഭാഗം ഉപഭോക്താക്കള്‍ ഡിസ്‌ക് ബ്രേക്കും ഡ്രം ബ്രേക്കും തമ്മിലുള്ള വ്യത്യാസത്തില്‍ കുഴങ്ങി നില്‍ക്കുന്നു. മികവു കൂടുതല്‍ ഡിസ്‌ക് ബ്രേക്കിനെന്നു പറയാന്‍ കാരണം —

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

വീലില്‍ ഘടിപ്പിച്ച റോട്ടര്‍/ഡിസ്‌ക്, ഇരുവശത്തും പാഡുകളുള്ള കാലിപര്‍ - ഇവ രണ്ടുമാണ് ഡിസ്‌ക് ബ്രേക്ക് സംവിധാനത്തിന്റെ നിര്‍ണായക ഘടകങ്ങള്‍. ഓയില്‍ റിസര്‍വോയറില്‍ നിന്നുള്ള ഫ്‌ളുയിഡ് ലൈന്‍ ഡിസ്‌ക് ബ്രേക്ക് സംവിധാനം പൂര്‍ണമാക്കും.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ഓയില്‍ റിസര്‍വോയറിന് ബന്ധം ബ്രേക്ക് ലെവറുമായി ഘടിപ്പിച്ച പമ്പുമായി. ബ്രേക്ക് പിടിക്കുമ്പോള്‍ പമ്പ് പ്രവര്‍ത്തിക്കും; കാലിപ്പറുകളിലേക്ക് ഓയില്‍ ഇരച്ചെത്തും. ഈ നടപടി പാഡുകളില്‍ മര്‍ദ്ദം കൂട്ടും. സ്വാഭാവികമായി പാഡും ഡിസ്‌കും തമ്മിലുള്ള ഘര്‍ഷണം വര്‍ധിക്കും. ബൈക്കിന്റെ വേഗത കുറയും.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

വലിയ പാഡുകള്‍ അല്ലെങ്കില്‍ ഇരട്ട ഡിസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ ഡിസ്‌ക് ബ്രേക്കിംഗ് മികവു കൂടും. സൂപ്പര്‍ബൈക്കുകളില്‍ ഇരട്ട ഡിസ്‌ക്കുകളും നാലു പിസ്റ്റണ്‍ കാലിപ്പറുകളും ഒരുങ്ങാന്‍ കാരണമിതാണ്. ഒന്നിലധികം പാഡുകള്‍ ഡിസ്‌കുമായി ബന്ധപ്പെടുന്ന വിധത്തിലാണ് നാലു പിസ്റ്റണ്‍ കാലിപ്പറുകളുടെ രൂപകല്‍പന.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ഡിസ്‌ക് ബ്രേക്ക് ഗുണങ്ങള്‍

നിശ്ചലമാകാനുള്ള കരുത്ത് : ഡ്രം ബ്രേക്കുകളെ അപേക്ഷിച്ച് ഡിസ്‌ക് ബ്രേക്കുകള്‍ പെട്ടെന്നു നില്‍ക്കും. വലിയ പാഡുകള്‍ ഉപയോഗിച്ചു അല്ലെങ്കില്‍ കൂടുതല്‍ പാഡുകള്‍ ഉപയോഗിച്ചു ഡിസ്‌ക് ബ്രേക്ക് മികവു കൂട്ടാന്‍ അവസരമുണ്ട്. ഇരട്ട ഡിസ്‌കും ബ്രേക്കിംഗ് കരുത്തു വര്‍ധിപ്പിക്കും.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ചൂടു തങ്ങി നില്‍ക്കില്ല : ഡിസ്‌ക് ബ്രേക്ക് ഘടന വീലിന് പുറമെ നിലകൊള്ളുന്നതു കൊണ്ടു പാഡുകളില്‍ ചൂടു തങ്ങി നില്‍ക്കില്ല. ഡിസ്‌ക് ബ്രേക്കുകള്‍ ഡ്രം ബ്രേക്കുകളെക്കാള്‍ പെട്ടെന്നു തണുക്കും. വീലിനകത്താണ് ഡ്രം ബ്രേക്കുകള്‍ സ്ഥിതി ചെയ്യുക. അതുകൊണ്ടു ഡ്രം ബ്രേക്കുകളില്‍ ചൂടു തങ്ങിനില്‍ക്കും.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

തകരാര്‍ കുറവ് : ഡ്രം ബ്രേക്ക് സംവിധാനത്തില്‍ സ്പ്രിങ്ങുമായാണ് ബ്രേക്ക് ഷൂസിന്റെ ബന്ധം. ബ്രേക്ക് ഷൂസും വീലും തമ്മിലുള്ള ഘര്‍ഷണം കൂട്ടിയാണ് ഡ്രം ബ്രേക്ക് പ്രവര്‍ത്തിക്കാറ്. ഇക്കാരണത്താല്‍ വീലിനകത്ത് അമിതതാപം സൃഷ്ടിക്കപ്പെടും. കാലക്രമേണ വീലിന് തകരാര്‍ സംഭവിക്കും. ഡിസ്‌ക് ബ്രേക്കില്‍ ഈ കുഴപ്പമില്ല.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ഘടകങ്ങള്‍ക്ക് ചെലവു കുറവ് : ഡിസ്‌കിനും ബ്രേക്ക് പാഡുകള്‍ക്കും ചെലവു താരതമ്യേന കുറവാണ്. എന്നാല്‍ ഡ്രം ബ്രേക്കിലുണ്ടാകുന്ന തകരാര്‍ വീലിന്റെ ആയുസിനെ ബാധിക്കും. വീലിന് തകരാര്‍ സംഭവിച്ചാല്‍ ചെലവു കുതിച്ചുയരും.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ഡിസ്‌ക് ബ്രേക്ക് ദോഷങ്ങള്‍

വീല് കുടുങ്ങും : ആന്റി-ലോക്ക് ബ്രേക്ക് സംവിധാനമില്ലെങ്കില്‍ ഡിസ്‌ക് ബ്രേക്കുകള്‍ പ്രയോഗിച്ചാല്‍ വീല് കുടങ്ങാന്‍ സാധ്യതയേറും. അപ്രതീക്ഷിത ബ്രേക്കിംഗിലാണ് ഇതു സംഭവിക്കാറ്. സ്വാഭാവികമായി ഇതു അപകടഭീഷണി ഉയര്‍ത്തും.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

വില : ഡ്രം ബ്രേക്കിനെ അപേക്ഷിച്ച് ഡിസ്‌ക് ബ്രേക്കുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ വില കൂടുതലാണ്.

ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് — ഗുണങ്ങളും ദോഷങ്ങളും

ബ്രേക്ക് ഫ്‌ളൂയിഡ് പരിപാലനം : ബൈക്ക് ഏറെക്കാലം ഉപയോഗിച്ചില്ലെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡിന്റെ വിസ്‌കോസിറ്റി സ്വഭാവം നഷ്ടപ്പെടും. ഇതു ബ്രേക്കിംഗ് മികവിനെ സാരമായി ബാധിക്കും. അതുകൊണ്ടു സമയാസമയം ബ്രേക്ക് ഫ്‌ളൂയിഡ് നില മുടക്കം വരുത്താതെ പരിശോധിക്കേണ്ടതുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Pros And Cons Of Disc Brakes. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X