ശരിക്കും ഇലക്ട്രിക് കാറുകൾക്ക് ഗിയര്‍ ഉണ്ടോ?

ഇന്ത്യയില്‍ മുന്‍നിര നിര്‍മ്മാതാക്കള്‍ എല്ലാം ഇലക്ട്രിക് കാറുകളിലേക്ക് കണ്ണുവെച്ചു തുടങ്ങി. വൈദ്യുത കാറുകള്‍ നിരത്ത് കീഴടക്കുന്ന ചിത്രത്തിന് ഇനി ഏറെ കാലതാമസം ഉണ്ടാകില്ല. എന്നാല്‍ ഭൂരിപക്ഷ ജനതയ്ക്ക് ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ധാരണ കുറവാണ്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

കേട്ടുകേള്‍വികളിലൂടെ മാത്രമാകും മിക്കവരും ഇലക്ട്രിക് കാറുകളെ അറിഞ്ഞിട്ടുണ്ടാവുക. അതിനാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഗിയര്‍ ഉണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ പലരും പുരികം ചുളിക്കും. ശരിക്കും ഇലക്ട്രിക് കാറുകള്‍ക്ക് ഗിയര്‍ ഉണ്ടോ?

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

ഇന്ത്യന്‍ ജനത ക്ലച്ച് ചവിട്ടി ഗിയര്‍ മാറ്റാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടാകള്‍ ഏറെയായി. ഇന്ധനകാറുകളില്‍ ഗിയര്‍ സംവിധാനം നിര്‍ണായക ഘടകമാണ്. കാറിന്റെ വീലുകളിലേക്ക് എത്തുന്ന കരുത്തിനെ വ്യതിയാനപ്പെടുത്താനാണ് ഗിയര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നത്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

ഗിയര്‍ മാറുമ്പോള്‍ ഷാഫ്റ്റുകളിലെ വലുതും ചെറുതുമായ പല്‍ച്ചക്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടും. ഇതുമുഖേനയാണ് എഞ്ചിന്‍ വേഗതയും കരുത്തും നിയന്ത്രിക്കാന്‍ സാധിക്കുന്നത്. ചെറിയ ഗിയറുകള്‍ കൂടുതല്‍ ടോര്‍ഖ് വീലുകള്‍ക്ക് നല്‍കുമെങ്കിലും വേഗത കുറവായിരിക്കും.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

അതിനാലാണ് നിശ്ചലാവസ്ഥയില്‍ നിന്നും കാര്‍ മുന്നോട്ട് എടുക്കുമ്പോഴും കയറ്റം കയറുമ്പോഴും കുറഞ്ഞ ഗിയര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ഗിയറുകള്‍ക്ക് ടോര്‍ഖ് കുറവാണെങ്കിലും വേഗത കൂടുതലായിരിക്കും.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

മാനുവല്‍ ഗിയര്‍ കാറുകളുടെ പ്രവര്‍ത്തന രീതി ഇതാണ്. എന്നാല്‍ ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ ചിത്രം ഇതല്ല. മിക്ക ഇലക്ട്രിക് കാറുകള്‍ക്കും ഒരു ഗിയര്‍ മാത്രമാണുള്ളത്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

കുറഞ്ഞ വേഗതയില്‍ തന്നെ പരമാവധി ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് സാധിക്കും. ആര്‍പിഎം പൂജ്യത്തില്‍ നിലകൊള്ളുമ്പോള്‍ തന്നെ ഇലക്ട്രിക് മോട്ടോറുകള്‍ പരമാവധി ടോര്‍ഖ് കാഴ്ചവെക്കും.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

അതിനാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഗിയര്‍ബോക്‌സ്, ക്ലച്ച് എന്നിവയുടെ ആവശ്യമില്ല. കൂടുതല്‍ വലുപ്പമാര്‍ന്ന ആര്‍പിഎം റേഞ്ചാണ് ഇന്ധന കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് മോട്ടറുകള്‍ക്ക് ഉള്ളത്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

ഇതേ കാരണം മുന്‍നിര്‍ത്തി അഞ്ചും ആറും ഗിയറുകള്‍ക്ക് പകരം പ്രത്യേക ഗിയര്‍ അനുപാതമാണ് ഇലക്ട്രിക് കാറുകളില്‍ നിര്‍വചിക്കപ്പെടുന്നത്. ആര്‍പിഎം വര്‍ധിക്കുന്നതിന് അനുപാതമായി ഇലക്ട്രിക് കാറില്‍ ടോര്‍ഖ് കുറയുകയും കരുത്ത് വര്‍ധിക്കുകയും ചെയ്യും.

ആക്‌സിലറേഷന് ടോര്‍ഖ് ആവശ്യമാണ്, ഇലക്ട്രിക് മോട്ടോറുകളില്‍ നിശ്ചലാവസ്ഥയില്‍ തന്നെ ആവശ്യമായ ടോര്‍ഖ് ലഭ്യമായി തുടങ്ങും. കാറിന്റെ വേഗതയ്ക്ക് കരുത്ത് ആവശ്യമാണ്, ഉയര്‍ന്ന ആര്‍പിഎമ്മില്‍ ആവശ്യമായ കരുത്തും ഇലക്ട്രിക് മോട്ടോറുകള്‍ ഉത്പാദിപ്പിക്കും.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

അപ്പോള്‍ പിന്നെ ഇലക്ട്രിക് കാറില്‍ കുഴപ്പിക്കുന്ന ഗിയര്‍ സംവിധാനത്തിന്റെ ആവശ്യമുണ്ടോ? ഇന്ധനകാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ ഭാരം ഏറെ കുറവാണ്. ഗിയര്‍ സംവിധാനത്തിന്റെ അഭാവമാണ് ഇലക്ട്രിക് കാറുകളുടെ ഭാരക്കുറവിനും പിന്നില്‍.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

ഇതൊക്കെയാണെങ്കിലും ഒന്നിലേറെ ഗിയറുകള്‍ ഇലക്ട്രിക് കാറുകളില്‍ ചിലപ്പോഴൊക്കെ ഒരുങ്ങാറുണ്ട്. ടെസ്‌ല കാറുകളില്‍ രണ്ട് ഗിയറുകളാണ് ലഭ്യമാകുന്നത്. യഥാര്‍ത്ഥത്തില്‍ ടെസ്‌ല റോഡ്‌സ്റ്ററിനെ രണ്ട് ഗിയറുകള്‍ക്ക് ഒപ്പമാണ് കമ്പനി ആദ്യം രൂപകല്‍പന ചെയ്തത്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

എന്നാല്‍ ലക്ഷ്യമിട്ട ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് ഒരു ഗിയര്‍ കൊണ്ട് കാര്‍ കൈവരിക്കുമെന്ന് കമ്പനി പിന്നാലെ തിരിച്ചറിഞ്ഞു. ശേഷം ഒരു ഗിയറിലാണ് ടെസ്‌ല റോഡ്‌സ്റ്റര്‍ നിരത്തില്‍ ഇറങ്ങിയത്.

ശരിക്കും ഏതിനാണ് ചെലവ് കുറവ് —ഇന്ധന കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ?

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

ശരിക്കും ഏതിനാണ് ചെലവ് കുറവ്, പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, ഇലക്ട്രിക് കാറിനോ? സംശയ നിവാരണത്തിനായി മഹീന്ദ്രയുടെ രണ്ട് മോഡലുകള്‍ മാത്രമാണ് ഇന്ത്യയിൽ നിലവിൽ ലഭ്യമാകുന്നത്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

മഹീന്ദ്രയുടെ തന്നെ വെരിറ്റോ പെട്രോളുമായി ഇ-വെരിറ്റോയെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. 19 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ കമ്പനി നല്‍കുന്ന വാഗ്ദാനം.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

എന്നാല്‍ ഇന്ത്യന്‍ ട്രാഫിക് സാഹചര്യത്തില്‍ ഇത് കുറയും. 100 കിലോമീറ്റര്‍ ദൂരം മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ സഞ്ചരിക്കണമെങ്കില്‍ ഏകദേശം 6 ലിറ്റര്‍ ഇന്ധനം ആവശ്യമാണ്. ലിറ്ററിന് 71 രൂപ നിരക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ 426 രൂപയോളം പെട്രോളിന് ചെലവിടേണ്ടി വരും.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

ഇനി മഹീന്ദ്ര ഇ-വെരിറ്റോയുടെ കാര്യം നോക്കാം. 18 യൂണിറ്റ് വൈദ്യുതിയാണ് ഫുള്‍ ചാര്‍ജ്ജ് ബാറ്ററി ലഭിക്കാന്‍ ഇ-വെരിറ്റോയ്ക്ക് ആവശ്യം. പൂർണ ചാര്‍ജ്ജ് ബാറ്ററിയില്‍ 110 കിലോമീറ്റര്‍ ദൂരപരിധിയാണ് മഹീന്ദ്ര നല്‍കുന്ന വാഗ്ദാനം. ഇവിടെയും ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ 100 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

യൂണിറ്റിന് 5 രൂപയാണ്, ആഭ്യന്തര വൈദ്യുതി ഉപഭോഗ നിരക്കെന്ന് പരിഗണിക്കാം. അപ്പോള്‍ 90 രൂപ ചെലവില്‍ ഇ-വെരിറ്റോയില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. അതായത്, ഇലക്ട്രിക് കാര്‍ സഞ്ചരിക്കുന്നതിന്റെ അഞ്ചിരട്ടി ചെലവിലാണ് പെട്രോള്‍ കാര്‍ സഞ്ചരിക്കുന്നത്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

ഇലക്ട്രിക് കാര്‍ വാങ്ങിയാലോ?

ഇലക്ട്രിക് കാറുകള്‍ക്കുമുണ്ട് ചില ദോഷങ്ങള്‍. നിലവില്‍ ചാര്‍ജ്ജിംഗ് പോയിന്റുകളുടെ ലഭ്യതക്കുറവാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള പ്രധാന വെല്ലുവിളി.ഇലക്ട്രിക് കാറുകളുടെ മെയിന്റനന്‍സ് ചെലവ് കുറവാണെങ്കിലും, ബാറ്ററി ചെലവുകള്‍ ഭീമമാകാം. ഏകദേശം 2.5-3 ലക്ഷം രൂപയോളമാകും ബാറ്ററി മാറ്റുന്നതിനുള്ള ചെലവ്.

ശരിക്കും ഇലക്ട്രിക് കാറിന് ഗിയര്‍ ഉണ്ടോ?

കൂടാതെ എട്ടു മണിക്കൂര്‍ 45 മിനിറ്റാണ് ബാറ്ററി പൂർണമായും ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയം.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Do Electric Cars Have Gears? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X