ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

തിരക്കിട്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുമ്പോള്‍ പലരും മറക്കും ഹാന്‍ഡ്‌ബ്രേക്ക് വിടുവിക്കാന്‍. കുറച്ചുദൂരം ഓടിച്ചു കഴിഞ്ഞായിരിക്കും ഹാന്‍ഡ്ബ്രേക്ക് താഴ്ത്തിയില്ലെന്ന് ഓര്‍ക്കുക. ചിലരാകട്ടെ കാര്‍ നിര്‍ത്തുന്ന അവസരത്തില്‍ ഈ മറവി മുന്നില്‍ കണ്ട് ഹാന്‍ഡ്ബ്രേക്ക് പൂര്‍ണമായും ഉയര്‍ത്തില്ല; മറന്നാലും വലിയ ബുദ്ധിമുട്ടു കൂടാതെ ചക്രങ്ങളെ ചലിപ്പിക്കാന്‍ എഞ്ചിന് സാധിക്കുന്ന വിധത്തിലായിരിക്കും ഇവരുടെ 'ഹാന്‍ഡ്ബ്രേക്കിടല്‍'.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

യഥാര്‍ത്ഥത്തില്‍ ഒരിഞ്ചു പോലും മുന്നോട്ടോ, പിന്നോട്ടോ കാര്‍ നീങ്ങാതിരിക്കാനാണ് ഹാന്‍ഡ്‌ബ്രേക്ക്. പക്ഷെ പലപ്പോഴും ഹാന്‍ഡ്ബ്രേക്കിട്ട് നാം കാറോടിക്കുന്നു. ഇതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കാം —

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിക്കുന്ന ശീലം എന്തായാലും ഗുണകരമല്ല. ഓടിക്കുമ്പോള്‍ കാറിന് കരുത്തു കുറവുണ്ടെന്ന് അനുഭവപ്പെട്ടാല്‍ ആദ്യം പരിശോധിക്കേണ്ടത് ഹാന്‍ഡ്ബ്രേക്കാണ്. ഹാന്‍ഡ്ബ്രേക്കിട്ടാല്‍ കാറിന്റെ വേഗത ഗണ്യമായി കുറയും.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

ഇനി ഇടത്തരം വേഗത്തിലാണ് കാര്‍ ഓടിക്കുന്നതെങ്കില്‍ (ഉദ്ദാഹരണത്തിന് 50 കിലോമീറ്റര്‍ വേഗം) ബ്രേക്ക് പാഡുകള്‍ കരിയുന്ന മണം പെട്ടെന്ന് പുറത്തുവരും.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ ബ്രേക്ക് പെട്ടെന്ന് കേടാകും. ഹാന്‍ഡ്ബ്രേക്ക് ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ റോട്ടറുകളും ബ്രേക്ക് പാഡും തമ്മിലുള്ള ഘര്‍ഷണം വര്‍ധിക്കും. ഹാന്‍ഡ്ബ്രേക്കിട്ട് ഏറെ നേരം കാറോടിച്ചാല്‍ ഘര്‍ഷണം കാരണം ബ്രേക്ക് പാഡുകളില്‍ താപം കൂടും. ഈ ശീലം പതിവെങ്കില്‍ ബ്രേക്ക് പാഡുകള്‍ പെട്ടെന്ന് കരിഞ്ഞുതീരും.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

എന്നാല്‍ ചില അത്യപൂര്‍വ അവസരങ്ങളില്‍ ബ്രേക്ക് ഫ്‌ളൂയിഡുകളിലേക്കും താപം പടരും. താപം കാരണം ബ്രേക്ക് ഫ്‌ളൂയിഡുകള്‍ പെട്ടെന്ന് തിളയ്ക്കും. തത്ഫലമായി ബ്രേക്കുകളില്‍ ഫലപ്രദമായ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രേക്ക് ഫ്‌ളൂയിഡിന് കഴിയാതെ വരും.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാലുള്ള അപകടം

ഹാന്‍ഡ്ബ്രേക്കിട്ട് കുറഞ്ഞ വേഗത്തില്‍ സഞ്ചരിച്ചത് കൊണ്ടു വലിയ അപകടമില്ല. ഇനി കുറച്ചു ദൂരമധികം ഓടിച്ചാലും അപകടം സംഭവിക്കില്ല. അമിതമായി ചൂടായ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ ബ്രേക്ക് പാഡുകളെയാണ് പ്രധാനമായും ബാധിക്കുക. ഈ സന്ദര്‍ഭത്തില്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ ബ്രേക്ക് പാഡുകള്‍ തെന്നിപ്പോകാന്‍ സാധ്യത കൂടും; കാറിന്റെ ബ്രേക്കിംഗ് മികവ് കുറയും.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ — പ്രശ്‌നങ്ങള്‍ ഇങ്ങനെ

തിരക്കേറിയ റോഡില്‍ ബ്രേക്കിംഗ് മികവ് കുറയുന്നത് ആശങ്കാവഹമാണ്. കൃത്യസമയത്ത് ബ്രേക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിനെല്ലാം പുറമെ ഹാന്‍ഡ്‌ബ്രേക്കിട്ട് കാറോടിക്കുമ്പോള്‍ എഞ്ചിന് പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടതായി വരും. ഈ ശീലം പതിവെങ്കില്‍ എഞ്ചിനില്‍ പ്രശ്‌നങ്ങള്‍ പെട്ടെന്ന് തലപൊക്കി തുടങ്ങും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? കാറില്‍ ബ്രേക്കിംഗ് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകാറ് അപൂര്‍വം മാത്രമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കള്ളയാനാകില്ല. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ –

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

ആക്‌സിലറേറ്ററില്‍ നിന്നും കാല് പൂര്‍ണമായും എടുക്കുക

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാലുള്ള പരിഭ്രാന്തി സ്വാഭാവികമാണ്. എന്നാല്‍ ഈ അവസരത്തില്‍ മനഃസാന്നിധ്യം വീണ്ടെടുത്ത് ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും മാറ്റുക. കാറില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യാനും മറക്കരുത് (ആണെങ്കില്‍ മാത്രം). സാധാരണയായി ബ്രേക്ക്, ക്ലച്ച് എന്നിവയില്‍ കാലമര്‍ത്തിയാല്‍ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തനരഹിതമാകും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക

ശേഷം ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ തറയിലേക്ക് പൂര്‍ണമായും താഴ്ന്നു പോകുന്നെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണം. ഈ അവസരത്തില്‍ ബ്രേക്ക് പെഡല്‍ തുടരെ ചവിട്ടി ബ്രേക്കിംഗ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ സാധിക്കും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

ഇനി പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിംഗ് സംവിധാനത്തിനായിരിക്കും പ്രശ്‌നം. ഇതു ഉറപ്പിക്കുന്നതിന് മുമ്പ് ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു പ്രതിബന്ധങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് വിലയിരുത്തുക.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

ബ്രേക്ക് പമ്പു ചെയ്യുക

മുകളില്‍ പറഞ്ഞതു പോലെ ഈ അവസരത്തില്‍ ബ്രേക്ക് തുടര്‍ച്ചയായി പമ്പു ചെയ്തു കൊണ്ടിരിക്കുക. ബ്രേക്കിംഗ് സംവിധാനത്തില്‍ ആവശ്യമായ മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നത് വരെ ഇതു തുടരണം. കാറില്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

കാറില്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

താഴ്ന്ന ഗിയറിലേക്ക് മാറുക

താഴ്ന്ന ഗിയറില്‍ കാറിന്റെ വേഗത കുറയ്ക്കാന്‍ എഞ്ചിനും പിന്തുണ നല്‍കും. എഞ്ചിന്‍ ബ്രേക്കിംഗ് എന്നാണ് ഇതിനുള്ള പേര്. മാനുവല്‍ കാറെങ്കില്‍ ആദ്യം ക്ലച്ചമര്‍ത്തി ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ക്ലച്ചമര്‍ത്തി ഏറ്റവും താഴ്ന്ന ഗിയറിലേക്ക് കാറിനെ കൊണ്ടുവരിക.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. കാറിന്റെ നിയന്ത്രണം ഇതുകാരണം നഷ്ടപ്പെടാം. മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും. എന്നാല്‍ കാര്‍ പൂര്‍ണമായും നില്‍ക്കില്ല. ഈ അവസരത്തിലും കാര്‍ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കും. റിവേഴ്‌സ് ഗിയറിലേക്ക് കടന്ന് വേഗത കുറയ്ക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. ഈ നടപടി ഗിയര്‍ബോക്‌സ് പാടെ തകര്‍ക്കും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

എസി പ്രവര്‍ത്തിപ്പിക്കുക

ബ്രേക്ക് നഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ എസി പ്രവര്‍ത്തിപ്പിച്ചും വേഗത കുറയ്ക്കാന്‍ പറ്റും. പരമാവധി പ്രവര്‍ത്തിക്കുന്ന വിധത്തിലേക്ക് എസി ക്രമീകരിക്കുക; ഒപ്പം ഏറ്റവും കൂടിയ ഫാന്‍ വേഗതയും. ഇതിന് പുറമെ ലൈറ്റ്, ഹീറ്റഡ് റിയര്‍ വിന്‍ഡോ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താം. ഇതും വേഗത കുറയ്ക്കും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍!

ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുക

അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് പ്രയോഗിച്ചാല്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണയാല്‍ വേഗത 20 കിലോമീറ്ററിന് താഴെയെത്തിയതിന് ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Using Handbrake While Driving. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X