ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Staff

കയറ്റം ഇറങ്ങുമ്പോള്‍ ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗിനെ ആശ്രയിക്കാമോ? എഞ്ചിന്‍ ബ്രേക്കിംഗ് മാനുവല്‍ കാറുകള്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന് ബ്രേക്കിംഗ് നല്ല ശീലമാണോ എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗ് എന്നാല്‍

പേര് സൂചിപ്പിക്കുന്നത് പോലെ എഞ്ചിന്‍ ഉപയോഗിച്ച് ബ്രേക്കിംഗ് നിറവേറ്റുന്ന നടപടിയാണ് എഞ്ചിന്‍ ബ്രേക്കിംഗ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ആക്സിലറേറ്റര്‍ പെഡല്‍ ചവിട്ടുമ്പോള്‍ ത്രോട്ടില്‍ വാല്‍വ് തുറക്കാറാണ് പതിവ്.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ വായു എഞ്ചിനിലേക്ക് കടത്തി വിടുകയാണ് ഇവിടെ ലക്ഷ്യം. ഇന്‍ടെയ്ക്ക് സ്ട്രോക്കിനിടെ ഇന്‍ടെയ്ക്ക് വാല്‍വ് തുറക്കും. എഞ്ചിനിലെ ജ്വലനപ്രക്രിയയ്ക്ക് (Combustion) വായു അനിവാര്യമാണ്.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഡ്രൈവിംഗിനിടെ ആക്സിലറേറ്റര്‍ പെഡലില്‍ നിന്നും പെട്ടെന്ന് കാലെടുക്കുമ്പോള്‍ ത്രോട്ടില്‍ വാല്‍വ് അടയും. ഈ വേളയിലും ജ്വലനപ്രക്രിയ്ക്ക് വേണ്ടി കൂടുതല്‍ വായു വലിച്ചെടുക്കുന്നതിന് എഞ്ചിന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പക്ഷെ ത്രോട്ടില്‍ വാല്‍വ് അടഞ്ഞതിനാല്‍ ചെറിയ അളവില്‍ മാത്രമെ വായു എഞ്ചിനിലേക്ക് കടക്കുകയുള്ളു. ഇത് ഇന്‍ടെയ്ക്ക് കുഴലില്‍ വാക്വം (Vacuum) സൃഷ്ടിക്കും.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ജ്വലനപ്രക്രിയ തടസ്സപ്പെടുന്നതോട് കൂടി എഞ്ചിന് കരുത്ത് നഷ്ടപ്പെടും. സ്വാഭാവികമായി കാറിന്റെ വേഗത ഇക്കാരണത്താല്‍ കുറയും; ഇതാണ് എഞ്ചിന്‍ ബ്രേക്കിംഗ്.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗ് ഓട്ടോമാറ്റിക് കാറില്‍

കയറ്റം ഇറങ്ങുമ്പോള്‍ എഞ്ചിന്‍ ബ്രേക്കിംഗിനെ ആശ്രയിക്കുന്നത് ഓട്ടോമാറ്റിക് കാറിന് മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കും. ഈ നടപടി ബ്രേക്കുകളുടെ മര്‍ദ്ദം കുറയ്ക്കും.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

യഥാര്‍ത്ഥത്തില്‍ ഓട്ടോമാറ്റിക് കാറിലുള്ള എഞ്ചിന്‍ ബ്രേക്കിംഗ് ട്രാന്‍സ്മിഷനെ ബാധിക്കില്ല. കാരണം വേഗതയെ അടിസ്ഥാനപ്പെടുത്തിയാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ അനുപാതം മാറ്റാറ്.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കയറ്റം ഇറങ്ങുമ്പോള്‍ കാറിന് വേഗത കൂടുതലെങ്കില്‍ ബ്രേക്ക് ചവിട്ടി വേഗത കുറയ്ക്കണം. വേഗത കുറയുന്ന പക്ഷം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറിന്റെ ഗിയര്‍ അനുപാതം മാറ്റും.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

തുടര്‍ന്ന് ബ്രേക്ക് പെഡലില്‍ നിന്നും കാലെടുത്ത് എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണയാല്‍ കയറ്റം ഇറങ്ങുന്നതാണ് ഓട്ടോമാറ്റിക് കാറില്‍ ഉത്തമമായ രീതി.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇറക്കത്തില്‍ സ്ഥിരതയാര്‍ന്ന വേഗത പുലര്‍ത്തുന്നതിനാല്‍ പൊടുന്നനെ ബ്രേക്ക് ചെയ്യേണ്ട സാഹചര്യം ഓട്ടോമാറ്റിക് കാറില്‍ കുറവായിരിക്കും. തൊട്ടുപിന്നാലെ ആക്‌സിലറേറ്ററിലും കാലമര്‍ത്തേണ്ടതായി വരില്ല.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അതിനാല്‍ ഓട്ടോമാറ്റിക് കാറുകളുടെ ഇന്ധനക്ഷമതയെയും എഞ്ചിന്‍ ബ്രേക്കിംഗ് സ്വാധീനിക്കും. ഓട്ടോമാറ്റിക് കാറിൽ ചെയ്യരുതാത്ത ചില പ്രധാന കാര്യങ്ങൾ കൂടി പരിശോധിക്കാം —

കാർ ഓടുന്നതിനിടെ മോഡ് മാറ്റരുത്

ഓട്ടോമാറ്റിക് കാറിൽ ബ്രേക്ക് ചവിട്ടി നിന്നതിന് ശേഷം മോഡ് മാറ്റുന്നതാണ് ഉചിതമായ നടപടി. ഡ്രൈവിംഗില്‍ നേരിട്ട് മോഡ് മാറ്റുമ്പോൾ ട്രാന്‍സ്മിഷന്‍ സംവിധാനത്തിലുള്ള ഘടകങ്ങളാണ് കാര്‍ നിര്‍ത്താന്‍ ശ്രമിക്കുക. ഈ ശീലം പതിവെങ്കിൽ ഓട്ടോമാറ്റിക് സംവിധാനം അതിവേഗം തകരാറിലാകും.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ന്യൂട്രൽ ഗിയറിൽ ഇറക്കം ഇറങ്ങരുത്

ഇറക്കത്തിൽ ന്യൂട്രലിൽ കടന്നാൽ കാറിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടും. ചെരിവുള്ള പ്രദേശങ്ങളിലൂടെ ഇറങ്ങുമ്പോള്‍ എഞ്ചിനിലേക്കുള്ള ഇന്ധന ഒഴുക്ക് തടയാനുള്ള ഓട്ടോമാറ്റിക് സംവിധാനം ആധുനിക കാറുകളിലുണ്ട്. അതുകൊണ്ടു ഇന്ധന ഉപഭോഗത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എഞ്ചിൻ ഇരമ്പിപ്പിക്കരുത്

ഓടിക്കുന്നതിന് തൊട്ടുമുമ്പ് ന്യൂട്രല്‍ മോഡിലിട്ട് എഞ്ചിൻ ഇരമ്പിപ്പിക്കുന്ന ശീലം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തെ ബാധിക്കും. സ്റ്റാർട്ട് ചെയതതിന് ശേഷം ബ്രേക്ക് പെഡല്‍ ഉപയോഗിച്ച് ഡ്രൈവ് മോഡിലേക്ക് മാറുന്നതാണ് ഉചിതമായ നടപടി.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ന്യൂട്രല്‍

സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ഓട്ടോമാറ്റിക് കാറിനെ ന്യൂട്രലിലേക്ക് മാറ്റേണ്ടതുണ്ടോ? പലര്‍ക്കും സംശയമുണ്ടാകും. ന്യൂട്രലിലേക്ക് മാറിയത് കൊണ്ടു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ സമ്മര്‍ദ്ദം കുറയില്ല. ഡ്രൈവ് ഗിയറില്‍ തന്നെ സിഗ്നലില്‍ തുടരുന്നതാണ് ഓട്ടോമാറ്റിക് കാറുകളില്‍ ശരിയായ നടപടി.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പൂര്‍ണമായും നില്‍ക്കുന്നതിന് മുമ്പ് പാര്‍ക്കിംഗ് മോഡിലേക്ക് മാറുക

പാര്‍ക്ക് മോഡില്‍ ഗിയറുകള്‍ക്ക് മേല്‍ ഒരു പിന്‍ലോക്കാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ക്ക് മോഡില്‍ കാര്‍ നീങ്ങുന്നത് തടയുകയാണ് ഈ പിന്‍ലോക്കിന്റെ ലക്ഷ്യം. എന്നാല്‍ പാര്‍ക്ക് മോഡില്‍ ഡ്രൈവ് ചെയ്യുന്നത് പിന്‍ലോക്കിനെ തകര്‍ക്കും.

ഓട്ടോമാറ്റിക് കാറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് — അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇതു പാര്‍ക്ക് മെക്കാനിസത്തില്‍ വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കും. പാര്‍ക്ക് മോഡിലേക്ക് മാറാന്‍ ആദ്യം ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്തേണ്ടതും അനിവാര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Engine Braking In Automatic Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X