കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

രാവിലെ കാറോടിക്കുന്നതിന് മുമ്പ് കുറച്ചുനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടാല്‍ മാത്രമെ മിക്കവര്‍ക്കും തൃപ്തി ലഭിക്കുകയുള്ളു. ഇതെന്തിനെന്നു ചോദിച്ചാല്‍ എഞ്ചിന്‍ ചൂടാകാന്‍ വേണ്ടിയെന്നു ഉടന്‍ മറുപടിയും ലഭിക്കും. തലമുറകളായി പിന്തുടര്‍ന്നു വരുന്ന ശീലമാണിത്. മഴക്കാലത്ത് ഈ പതിവു കൂടുതല്‍ കാണാം. കാര്‍ ചുമ്മാ സ്റ്റാര്‍ട്ട് ചെയ്തിട്ടാല്‍ എഞ്ചിന്‍ ചൂടാകുമെന്ന് പലരും വിശ്വസിക്കുന്നു.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

എഞ്ചിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് താപം അനിവാര്യമാണ്. എന്നാല്‍ കുറച്ചേറെ നേരം കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടതു കൊണ്ടു എഞ്ചിന്‍ ചൂടാകുമോ? പഴയ കാര്‍ബ്യുറേറ്റര്‍ കാറുകളുടെ കാലത്തെ സങ്കല്‍പമാണ് ഈ എഞ്ചിന്‍ 'ചൂടാക്കല്‍'.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

മുന്‍കാലങ്ങളിൽ കാര്‍ബ്യുറേറ്റര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഒന്നോ രണ്ടോ മിനിറ്റുകള്‍ കഴിയണം കാര്‍ മുന്നോട്ടു നീങ്ങാന്‍. കാരണം പഴയ കാറുകള്‍ ഉപയോഗിച്ചിരുന്നത് മാനുവല്‍ ചോക്ക് കേബിളായിരുന്നു. അതുകൊണ്ടു കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ചോക്ക് വലിക്കണം.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

എന്നാല്‍ മാത്രമെ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കുകയുള്ളു. കൃത്യമായ താപം പഴയ കാര്‍ബ്യുറേറ്റര്‍ കാറുകള്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലം കാറുകളില്‍ അസ്തമിച്ചു. ഇന്നു ആധുനികമാണ് പുതിയ കാറുകളെല്ലാം.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

കാര്‍ബ്യുറേറ്ററിന് പകരം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമാണ് കാറുകളിലുള്ളത്. അതുകൊണ്ടു പഴയ ഓര്‍മ്മയില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്് ചെയ്തു കാത്തുനില്‍ക്കേണ്ട ആവശ്യം പുതിയ കാറുകളിലില്ല.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

കൂളന്റ് താപം അളക്കുന്ന സെന്‍സറുകള്‍, വായു മര്‍ദ്ദം അളക്കുന്ന സെന്‍സറുകള്‍, വായു താപം അളക്കുന്ന സെന്‍സറുകള്‍; എണ്ണിയാലൊടുങ്ങാത്ത സെന്‍സറുകള്‍ പുതിയ കാറുകളില്‍ ഒരുങ്ങുന്നുണ്ട്. എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാറിനകത്തെ കമ്പ്യൂട്ടര്‍ സംവിധാനം (ഇസിയു) ഈ സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങളെ വിലയിരുത്തും.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

ഇതിനെ അടിസ്ഥാനപ്പെടുത്തി കമ്പ്യൂട്ടര്‍ കാറിനെ സജ്ജമാക്കും. അതായത് അനിവാര്യമായ താപത്തിലേക്ക് എഞ്ചിന്‍ സ്വയം കടക്കും. പുറമെ നിന്നുള്ള പിന്തുണ ആവശ്യമില്ല. മാത്രമല്ല, ഓടുന്ന കാറിനെ അപേക്ഷിച്ചു നിശ്ചലമായ കാറില്‍ എഞ്ചിന്‍ താപം പെട്ടെന്ന് ഉയരുമെന്ന ധാരണയും തെറ്റാണ്.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

തണുപ്പു കാലത്ത് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടാല്‍

തണുപ്പു കാലത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്തിടുന്ന പതിവ് എഞ്ചിന്‍ ഓയില്‍ മികവിനെ ബാധിക്കും. ഈ അവസരത്തില്‍ എഞ്ചിന്‍ ഓയിലില്‍ ഇന്ധനം കലരാനുള്ള സാധ്യത കൂടുതലാണ്. എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷനെന്നാണ് (Engine Oil Dilution) ഇതറിയപ്പെടുന്നത്.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം ഇക്കാരണത്താല്‍ കുറയും. തത്ഫലമായി എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കാതെ വരും. സാധാരണ പോലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോകുന്നതാണ് പുതിയ കാറുകളില്‍ ഉത്തമമായ രീതി. അതയാത് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എഞ്ചിന്‍ ചൂടാക്കേണ്ട ആവശ്യം ഇന്നില്ല.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

കാറിൽ കേട്ടറിവില്ലാത്ത അഞ്ചു സുരക്ഷാ സജ്ജീകരണങ്ങൾ

സുരക്ഷയുടെ കാര്യത്തില്‍ ഇന്നത്തെ കാറുകള്‍ ബഹുദൂരം മുന്നിലാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കാറിന് എത്ര കിട്ടുമെന്നതില്‍ നിന്നും മാറി എന്തുമാത്രം സുരക്ഷിതമാണ് കാറെന്ന ചോദ്യം വിപണിയിൽ ഉയർന്നു തുടങ്ങി. കാറുകളുടെ സുരക്ഷ കൂടാനുള്ള കാരണവും ഈ ചോദ്യം തന്നെ. യാത്രക്കാരുടെ സുരക്ഷയ്ക്കായി നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സജ്ജീകരണങ്ങൾ ഇവിടെ പരിശോധിക്കാം —

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

ഷിഫ്റ്റ് ഇന്റര്‍ലോക്ക്

ഇന്നു വരുന്ന മിക്ക ഓട്ടോമാറ്റിക് കാറുകളിലും ഇടംപിടിക്കുന്ന ഫീച്ചറാണിത്. അശ്രദ്ധമായ ഡ്രൈവിംഗ് മോഡ് മാറ്റവും കയറ്റിറക്കങ്ങളില്‍ അപ്രതീക്ഷിതമായി ഉരുണ്ടു പോകുന്നതും ഫിഷ്റ്റ് ഇന്റര്‍ലോക്ക് തടയും. ബ്രേക്ക് പെഡല്‍ ചവിട്ടിയാൽ മാത്രമെ ഡ്രൈവ്, ന്യൂട്രല്‍ മോഡുകളിലേക്ക് കടക്കാന്‍ ഷിഫ്റ്റ് ഇന്റര്‍ലോക്ക് കാറിനെ അനുവദിക്കുകയുള്ളു.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

ആന്റി – പിഞ്ച് പവര്‍ വിന്‍ഡോ

ബട്ടണ്‍ ഉപയോഗിച്ചാണ് പവര്‍ വിന്‍ഡോകള്‍ അടയ്ക്കുന്നതും തുറക്കുന്നതും. എക്‌സ്പ്രസ് ഫംങ്ഷനുള്ളതു കൊണ്ടു വിന്‍ഡോ പൂർണമായും അടയുന്നത് വരെ ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യവും ഇന്നില്ല. എന്നാല്‍ വിന്‍ഡോ അടയുന്ന സമയത്തു എന്തെങ്കിലും തടസങ്ങളുണ്ടായാലോ?

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

ഇവിടെയാണ് ആന്റി-പിഞ്ച് (Anti-Pinch) സംവിധാനം പ്രവര്‍ത്തിക്കുക. വിന്‍ഡോ മോട്ടറില്‍ ഒരുങ്ങിയിട്ടുള്ള സെന്‍സര്‍ തടസമുണ്ടെന്നു തിരിച്ചറിഞ്ഞാലുടൻ വിൻഡോ താഴ്ത്തും.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

ക്രമ്പിള്‍ സോണ്‍

അപകടങ്ങളിൽ കാര്‍ ഘടനയിലേക്കാണ് കൂട്ടിയിടിയുടെ ആഘാതം പൂര്‍ണമായും വന്നെത്താറ്. ഇക്കാര്യം മനസിൽ വെച്ചാണ് കാറിന്റെ മുൻഭാഗം നിർമ്മാതാക്കൾ രൂപകൽപന ചെയ്യുന്നതും. നീളമേറിയ ബോണറ്റുണ്ടെങ്കിൽ കാർ സുരക്ഷിതമാണെന്ന ധാരണ തെറ്റാണ്. രൂപകല്‍പനയും നിര്‍മ്മാണഘടകങ്ങളെയും ആശ്രയിച്ചാണ് ക്രമ്പിള്‍ സോണ്‍ സുരക്ഷ ഉറപ്പ് വരുത്തുക.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

സേഫ്റ്റി കേജ്

കൂട്ടിയിടിയുടെ ആഘാതം പൂര്‍ണമായും ഏറ്റുവാങ്ങാനാണ് ക്രമ്പിള്‍ സോണെങ്കിൽ ക്യാബിനുള്ളിലെ യാത്രക്കാരെ സംരക്ഷിക്കാനാണ് സേഫ്റ്റി കേജ്. ഡോറുകള്‍ക്ക് ഇടയില്‍ നല്‍കുന്ന വീതിയേറിയ ബീമുകള്‍ സേഫ്റ്റി കേജിന്റെ കരുത്ത് വര്‍ധിപ്പിക്കും. ക്രമ്പിള്‍ സോണിലും കരുത്താര്‍ന്ന ഘടകങ്ങള്‍ കൊണ്ടാണ് സേഫ്റ്റി കേജുകള്‍ നിര്‍മ്മിക്കാറ്.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

ഭാരം

കാറിന്റെയും യാത്രക്കാരുടെയും ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടങ്ങളെ തരണം ചെയ്യാന്‍ കാറുകള്‍ എത്രത്തോളം പ്രാപ്തമാണെന്നു ക്രാഷ് ടെസ്റ്റുകൾ വെളിപ്പെടുത്തുക. എന്നാൽ യഥാര്‍ത്ഥ അപകടങ്ങളില്‍ ചിത്രം വ്യത്യസ്തമാകാം.

കാറോടിക്കുന്നതിന് മുമ്പ് എത്രനേരം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടണം?

കാരണം അപകടവേളയില്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന കാറിന്റെ ഭാരവും, വേഗതയും കൂടാം കുറയാം. തത്ഫലമായി ഭാരം കുറഞ്ഞ കാറിനെക്കാളും ഭാരം കൂടിയ കാറുകളാണ് സുരക്ഷ നല്‍കുകയെന്നു പൊതുവെ പറയാം. പക്ഷെ, ഭാരക്കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുമെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
How Long Should You Warm Up Car Before Driving? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X