ഫുള്‍-ഫേസ് ഹെല്‍മെറ്റിന്റെ ഗുണഗണങ്ങള്‍

Posted By:

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹെല്‍മെറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. വളരെ സുപ്രധാനമായ ഒരുവയവത്തെ സംരക്ഷിച്ചു നിറുത്തുവാനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണ് നിര്‍ബന്ധിത ഹെല്‍മെറ്റ്‌വല്‍ക്കരണം. ഈ ഭരണകൂടഭീകരതയുടെ കേരളത്തിലെ ഏജന്റായിരുണ് ഋഷിരാജ് സിംഗ്. നമ്മുടെയെല്ലാം തല വെച്ച് ഭരണകൂടങ്ങളെല്ലാം എന്തെടുക്കാന്‍ പോകുന്നു എന്ന് സന്ദേഹിക്കുന്നവരുണ്ട്. അവരെക്കൂടി ഉന്നം വെക്കുന്നു ഈ ലേഖനം. മുഖം മുഴുവനായും മറയ്ക്കുന്ന 'ഫുള്‍ ഫേസ് ഹെല്‍മെറ്റു'കള്‍ എങ്ങനെ നമ്മെ അപകടങ്ങളില്‍ നിന്ന് കാര്യക്ഷമമായി സംരക്ഷിക്കുന്നു എന്നതാണ് ചോദ്യം.

ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനു മുമ്പ് പ്രധാനപ്പെട്ട ഒരു സംഗതി പറയാനാഗ്രഹിക്കുന്നു. ഹെല്‍മെറ്റ്, മുഖത്തെ പകുതി മറയ്ക്കുന്നതാണെങ്കിലും മഴുവനായും മറയ്ക്കുന്നതാണെങ്കിലും കൃത്യതയോടെ മുറുക്കി അണിഞ്ഞില്ലെങ്കില്‍ അത് തലയ്ക്ക് കാര്യമായ സംരക്ഷണമൊന്നും നല്‍കുന്നില്ല. ആക്‌സിഡണ്ടുകളുടെ വിശദമായ കണക്കുകള്‍ സൂക്ഷിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈക്കപകടങ്ങളില്‍ വലിയ വിഭാഗം പേരും കൊല്ലപ്പെടുന്നത് അശ്രദ്ധമായ ഹെല്‍മെറ്റ് ധാരണം മൂലമാണ്. ശരിയായ വിധത്തില്‍ മുറുക്കിയിട്ടില്ലാത്ത ഹെല്‍മെറ്റ് അപകടസമയത്ത് തലയില്‍ നിന്നും തെറിച്ചുപോകുന്നു. ഇങ്ങനെ മരണപ്പെടുന്നവര്‍ അത്രയും കാലം ഒരു കഴുതയെപ്പോലെ ഹെല്‍മെറ്റ് ചുമക്കുകയായിരുന്നു എന്നത് മരണത്തെക്കാള്‍ വേദനിപ്പിക്കുന്ന ഒരു സത്യമായി മാറുന്നു.

ഇനി നമുക്ക് മുഖം പൂര്‍ണമായി മറയ്ക്കുന്ന ഹെല്‍മെറ്റുകളുടെ ഗുണഗണങ്ങള്‍ പരിശോധിക്കാം. താഴെ ചിത്രത്താളുകളിലേക്കു നീങ്ങുക.

ക്ലിക്കു ചെയ്തു നീങ്ങുക

ക്ലിക്കു ചെയ്തു നീങ്ങുക

ക്ലിക്കു ചെയ്തു നീങ്ങുക

മൂന്നു തരം ഹെല്‍മെറ്റുകള്‍

മൂന്നു തരം ഹെല്‍മെറ്റുകള്‍

മൂന്നു തരം ഹെല്‍മെറ്റുകളാണ് വിപണിയില്‍ പൊതുവില്‍ ലഭിക്കുന്നത്. ഓപ്പണ്‍ ഹെല്‍മെറ്റുകളാണ് അവയിലൊന്ന്. ഫ്‌ലിപ്പ് അപ് അല്ലെങ്കില്‍ മൊഡ്യൂലാര്‍ ഹെല്‍മെറ്റ്, ഫുള്‍ ഫേസ് ഹെല്‍മെറ്റ് എന്നിവയാണ് മറ്റു രണ്ടെണ്ണം. ഇവയോരോന്നിനും അവയുടെതായ ഗുണങ്ങളുണ്ട് എന്നത് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഈ മൂന്നെണ്ണത്തില്‍ ഏറ്റവും മികച്ച ഒരെണ്ണത്തെ തെരഞ്ഞെടുക്കേണ്ടി വരുമ്പോഴോ? നമുക്കൊന്ന് വിശദമായി മനസ്സിലാക്കാം.

ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റുകള്‍

ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റുകള്‍

ഇത്തരം ഹെല്‍മെറ്റുകളുടെ പ്രധാന ഗുണം, നന്നായി കാറ്റേറ്റ് യാത്ര ചെയ്യാമെന്നതാണ്. കൂടാതെ മുഖത്തെ 'എക്‌സ്പ്രഷനുകള്‍' പൊതുജനത്തിന് കാണാന്‍ കഴിയും എന്നത് സ്റ്റൈലന്‍ ജീവിതം ഇഷ്ടപ്പെടുന്നവരെ ഓപ്പണ്‍ ഹെല്‍മെറ്റിലേക്ക് ആകര്‍ഷിക്കുന്നു. ടാറിട്ട റോഡില്‍ മോന്തായം കുത്തി വീഴുന്നതോടെയാണ് ഓപ്പണ്‍ ഹെല്‍മെറ്റിന്റെ ശരിയായ 'ഗുണം' നമ്മള്‍ മനസ്സാലാക്കുക. സ്റ്റൈലന്‍ ജീവിതത്തിന് തിരശ്ശീല വീഴുകയാണിവിടെ!

ഫ്ലിപ് അപ് അല്ലെങ്കില്‍ മൊഡ്യൂലാര്‍ ഹെല്‍മെറ്റ്

ഫ്ലിപ് അപ് അല്ലെങ്കില്‍ മൊഡ്യൂലാര്‍ ഹെല്‍മെറ്റ്

ഫ്ലിപ് അപ് ഹെല്‍മെറ്റുകള്‍ക്ക് വലിയ പ്രചാരമുണ്ടിപ്പോള്‍. സംഗതി സ്‌റ്റൈലിഷാണ്. ഒരു ഫുള്‍ ഫേസ് ഹെല്‍മെറ്റ് നല്‍കുന്നതിന് സമാനമാണ് മൊഡ്യൂലാര്‍ ഹെല്‍മെറ്റ് നല്‍കുന്ന സുരക്ഷയും. ഈ ഹെല്‍മെറ്റിന്റെ പ്രശ്‌നം അത് നല്‍കുന്ന ചില സൗകര്യങ്ങളാണ്. മുഖം മറയ്ക്കുന്ന ഭാഗം ഉയര്‍ത്തി വെക്കാന്‍ സാധിക്കുമെന്നത് കാറ്റിന്റെ ലാളനമേറ്റ് വാഹനമോടിക്കാന്‍ നമ്മെ സഹായിക്കുന്നു. ഈ ലാളനസുഖമനുഭവിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നതെങ്കില്‍ പണി പാളുന്നു.

ഫുള്‍ ഫേസ് ഹെല്‍മെറ്റുകള്‍

ഫുള്‍ ഫേസ് ഹെല്‍മെറ്റുകള്‍

റോഡില്‍ പരമാവധി സുരക്ഷ നല്‍കുന്നത് ഫുള്‍ ഫേസ് ഹെല്‍മെറ്റുകളാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം ഹെല്‍മെറ്റുകള്‍ക്ക് നിരവധി ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പൊടിപടലങ്ങളില്‍ നിന്ന് യാത്രികനെ സംരക്ഷിച്ചു നിറുത്തുന്നു എന്നതില്‍ തുടങ്ങുന്നു അവ. ബൈക്ക് യാത്രികരെ അപകടത്തില്‍ പെടുത്താന്‍ പടച്ചവനുണ്ടാക്കിവിട്ട ചിലതരം കീടങ്ങളുണ്ട്. അവയെ ഫലപ്രദമായി ചെറുക്കുന്നു ഈ ഹെല്‍മെറ്റ്. തലയ്ക്കും കഴുത്തിനും സംരക്ഷണം നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു ഗുണം. നമ്മുടെ റോഡുകളില്‍ പറക്കുന്ന തരം കല്ലുകളെയും കാണാം. വലിയ വാഹനങ്ങളുടെ ടയറുകള്‍ തെറിപ്പിച്ചുവിടുന്ന കല്ലുകള്‍ തട്ടി കണ്ണും പല്ലും നഷ്ടമാകുന്നതില്‍ നിന്ന് ഫുള്‍ ഫേസ് ഹെല്‍മെറ്റ് സംരക്ഷണം നല്‍കുന്നു. മറ്റൊരു പ്രധാനഗുണം, റോഡിലെ ശബ്ദങ്ങളില്‍ നിന്നുള്ള സംരക്ഷണമാണ്. കൃത്യമായി മുറുക്കിയിട്ടുണ്ടെങ്കില്‍ നേരത്തെ പറഞ്ഞ രണ്ട് ഹെല്‍മെറ്റുകളെക്കാള്‍ ഗുണകരമാണ് ഫുള്‍ ഫേസ് ഹെല്‍മെറ്റിന്റെ ഉപയോഗം.

ആഘാതമേല്‍ക്കുന്ന ഇടങ്ങള്‍

ആഘാതമേല്‍ക്കുന്ന ഇടങ്ങള്‍

ബൈക്കപകടങ്ങളില്‍ ഏറ്റവും ആഘാതസാധ്യതയുള്ളത് താടിയെല്ലിനും പരിസരങ്ങള്‍ക്കുമാണ്. ചിത്രത്തില്‍, പ്രധാന ആഘാതമേഖലകള്‍ കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അമേരിക്കയിലെ സ്ഥിതി വിവരക്കണക്കുകളാണ് ഈ ചിത്രത്തിന് ആധാരം. ഇന്ത്യയില്‍ വിശദമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ആഴത്തില്‍ പോകാന്‍ നിര്‍വാഹമില്ല. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. അപകടം സംഭവിച്ചാല്‍ ഇന്ത്യയിലും കാര്യങ്ങള്‍ ഏതാണ്ടിതുപോലെയൊക്കെ ആയിരിക്കും.

ഫുള്‍-ഫേസ് ഹെല്‍മെറ്റിന്റെ ഗുണഗണങ്ങള്‍

ഫുള്‍ ഫേസ് ഹെല്‍മെറ്റുകള്‍ക്ക് ചില ദോഷങ്ങളുമുണ്ട്. ചൂടുകാലങ്ങളില്‍ ഹെല്‍മെറ്റിനകം തരക്കേടില്ലാത്ത ചൂടനുഭവപ്പെടുന്നു. തണുത്ത കാലാവസ്ഥയിലാണെങ്കില്‍ ഹെല്‍മെറ്റ് വൈസറില്‍ പുകമൂടുന്നു. ഷേവിംഗ് ഫോം ഉപയോഗിച്ചോ ഷാപൂ ഉപയോഗിച്ചോ വൈസറിനുള്ളില്‍ തുടയ്ക്കുന്നത് ഗുണം ചെയ്യും.

ഒടുക്കത്തെ വാക്ക്!

ഒടുക്കത്തെ വാക്ക്!

എന്തൊക്കം ഒഴികഴിവു പറഞ്ഞാലും ഒടുവിലത്തെ വിജയി ജീവിതം തന്നെയാണ്. മരണം സുനിശ്ചിതമാണെങ്കില്‍ക്കൂടി അത് മനപ്പൂര്‍വം നേരത്തെയാക്കുന്നത് മനുഷ്യന്റെ പരാജയമാണ്. അതിജീവനത്തെയാണ് മനുഷ്യര്‍ എന്നും ബഹുമാനിക്കുന്നത്. ശ്രദ്ധയോടെ, ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിക്കുക; അത് നിങ്ങളെ ജീവിതത്തോട് അടുപ്പിച്ചു നിര്‍ത്തുന്നു.

English summary
In this article we will bring to you the advantages of a full-face helmet in comparison to the other styles available.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark