കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

Written By:

കാര്‍ ബാറ്ററി കേടായാല്‍ ആദ്യം സംശയിക്കേണ്ടത് നമ്മുടെ ഡ്രൈവിംഗ് ശീലങ്ങളെയാണ്. നിര്‍മ്മാണ തകരാര്‍ കാരണം കാറില്‍ ബാറ്ററി കേടാകാറ് അപൂര്‍വം മാത്രം.

പുതിയ കാറുകളില്‍ പോലും ബാറ്ററി പെട്ടെന്ന് കേടാകുന്നതായി പലരും പരിഭവം പറയും. ഇതിന് കാരണം പരിശോധിച്ചാലോ, തെറ്റായ ഡ്രൈവിംഗ് ശീലങ്ങളായിരിക്കും പ്രതിസ്ഥാനത്ത്.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

ചാര്‍ജ്ജ് ഇറങ്ങി തീരുന്നതും ബാറ്ററിയില്‍ ക്ലാവ് പിടിക്കുന്നതുമായ സംഭവങ്ങള്‍ ഇന്ന് മിക്ക കാറുകളിലും പതിവാണ്. പരിപാലനം കൃത്യമല്ലെങ്കില്‍ ബാറ്ററി എളുപ്പം കേടാകും. ബാറ്ററി കേടായാല്‍ കാര്‍ പ്രവര്‍ത്തിക്കില്ല.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

അതുകൊണ്ടു ബാറ്ററിയുടെ ആരോഗ്യം കാറിനെ സംബന്ധിച്ചു നിര്‍ണായകമാണ്. കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍ —

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

നിര്‍ത്തിയിട്ട കാറില്‍ ഏറെനേരം ലൈറ്റ് തെളിച്ചിടുക

മിക്കവര്‍ക്കുമുണ്ട് ഈ ശീലം. നിര്‍ത്തിയിട്ട കാറില്‍ ലൈറ്റ്, റേഡിയോ, സ്റ്റീരിയോ, മുതലായവ പ്രവര്‍ത്തിപ്പിക്കാന്‍ പലര്‍ക്കും താത്പര്യമാണ്. കാര്‍ നിര്‍ത്തിയിട്ട വേളയില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

എന്നാല്‍ ഈ ശീലങ്ങള്‍ ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജ് പെട്ടെന്ന് കുറയ്ക്കും. കാര്‍ നിര്‍ത്തിയിടുന്ന വേളയില്‍ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രി മുഴുവന്‍ കാറില്‍ കുത്തിയിട്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന ശീലം ബാറ്ററി കേടാക്കും.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

ചെറിയ ദൂരം മാത്രം സഞ്ചരിക്കുക

എന്നും ചെറിയ ദൂരം മാത്രമാണ് കാറോടുന്നതെങ്കില്‍ ബാറ്ററി കേടാകാനുള്ള സാധ്യത കൂടുതലാണ്. പൂര്‍ണമായും ചാര്‍ജ്ജ് നേടാനുള്ള അവസരം ബാറ്ററിക്ക് ലഭിക്കില്ലെന്നാതണ് ഇവിടെ കാരണം.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

ഇതു ബാറ്ററിയുടെ ആയുസ് കുറയ്ക്കും. ഇടയ്ക്കിടെ കാറിലുള്ള ദീര്‍ഘദൂര സഞ്ചാരം ബാറ്ററിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടാതെ വരുമ്പോള്‍ ബാറ്ററിയുടെ അടിത്തട്ടില്‍ ഇലക്ട്രോലൈറ്റ് (വൈദ്യുത വിശ്ലേഷണത്തിനു വഴങ്ങുന്ന ദ്രാവകം) അടിഞ്ഞു കൂടും.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

സ്വാഭാവികമായി ബാറ്ററിയുടെ മേല്‍ഭാഗത്ത് അമ്ലസാന്നിധ്യമുണ്ടാകില്ല (Lack Of Acid). ഇതു ബാറ്ററി ദ്രവിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

ഇളകുന്ന ബാറ്ററി

സ്ഥാനചലനം സംഭവിച്ചാലും ബാറ്ററി കേടാകും. ശരിയാംവിധം ഉറപ്പിച്ചില്ലെങ്കില്‍ ബാറ്ററി ഇളകും. പിന്നാലെ സമതലമല്ലാത്ത നിരത്തിലൂടെ കാറോടുമ്പോള്‍ ബാറ്ററി കൂടുതല്‍ ഇളകും; വിറയ്ക്കും.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

സ്വാഭാവികമായി ബാറ്ററിയുടെ ഉള്ളിലുള്ള ഘടകങ്ങളെ ഇതു ബാധിക്കും. അതുകൊണ്ടു ബാറ്ററി യഥാക്രമം ഉറപ്പിച്ചിട്ടുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഹെഡ്‌ലാമ്പുകള്‍ തെളിയ്ക്കുക

മിക്കവര്‍ക്കുമുള്ള ശീലമാണിത്. ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഹെഡ്‌ലാമ്പുകള്‍ തെളിയ്ക്കുമ്പോള്‍ ബാറ്ററിക്ക് കൂടുതല്‍ ചുമടെടുക്കേണ്ടി വരും. ഉടനടി ബാറ്ററി തകരാര്‍ സംഭവിക്കില്ലെങ്കിലും ശീലം പതിവെങ്കില്‍ ബാറ്ററിയുടെ ആയുസ് ഗണ്യമായി കുറയും.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

കൃത്യമല്ലാത്ത പരിപാലനം

സര്‍വീസ് വേളയില്‍ ബാറ്ററി പരിശോധിക്കാന്‍ ഒരിക്കലും മറക്കരുത്. ബാറ്ററിയില്‍ ജലത്തിന്റെ അളവ് പര്യാപ്തമാണോയെന്ന് വിലയിരുത്തണം. ഉയര്‍ന്ന താപത്തില്‍ ജലത്തിന്റെ അളവ് കുറയും.

കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

ഇതു കൃത്യമായി പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കണം. ജലത്തിന്റെ അളവ് കൃത്യമായി പാലിച്ചാല്‍ തന്നെ ബാറ്ററിയ്ക്ക് ഭേദപ്പെട്ട ആയുസ് ലഭിക്കും.

കൂടുതല്‍... #auto tips
English summary
Habits That Destroy Car Battery. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark