ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

എഞ്ചിന്‍ വേഗത ചക്രങ്ങളിലേക്ക് തടസങ്ങളില്ലാതെ എത്തിക്കാനാണ് ഗിയര്‍. കൃത്യമായ ഗിയറിലാണ് കാര്‍ ഓടുന്നതെങ്കില്‍ എഞ്ചിന്‍ മികവ് വര്‍ധിക്കും. ഡ്രൈവിംഗില്‍ കാറിന് മേല്‍ കൂടുതല്‍ നിയന്ത്രണം നേടാനും ഗിയര്‍ സഹായിക്കും. മറ്റേതു ഘടകങ്ങളെയും പോലെ ഗിയറിനുമുണ്ട് ഒരു നിശ്ചിത ആയുസ്.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

സാധാരണയായി പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെയാണ് ഗിയര്‍ബോക്‌സുകളുടെ ആയുസ്. എന്നാല്‍ കൃത്യമല്ലാത്ത പരിചരണവും തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും ഗിയര്‍ബോക്‌സിന്റെ ആയുസ് വെട്ടിക്കുറയ്ക്കും. ഗിയര്‍ബോക്‌സ് കേടാക്കുന്ന ഡ്രൈവിംഗ് ശീലങ്ങള്‍ —

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

കൃത്യമല്ലാത്ത കൂളിംഗ് സംവിധാനം

താപമാണ് കാര്‍ ഗിയര്‍ബോക്‌സിന്റെ പ്രധാന ശത്രു. അതുകൊണ്ടു കൂളിംഗ് സംവിധാനം കൃത്യമല്ലെങ്കില്‍ ഗിയര്‍ബോക്‌സിന് ആയുസ് ആയുസ് അധികമുണ്ടാകില്ല. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്ലെങ്കിലും കാറില്‍ കൂളിംഗ് സംവിധാനം പരിശോധിക്കണം.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

ആവശ്യമെങ്കില്‍ കൂളന്റ് നില, റേഡിയേറ്റര്‍ ക്യാപ് സമ്മര്‍ദ്ദം, തെര്‍മോസ്റ്റാറ്റ് സാഹചര്യം എന്നിവ വിലയിരുത്തണം. റേഡിയേറ്ററിലുള്ള ആന്റി-ഫ്രീസ് (Anti-Freeze) മാറ്റാനും മറക്കരുത്.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

ഇതിന് പുറമെ ബെല്‍റ്റുകള്‍ക്കും (Belts) കുഴലുകള്‍ക്കും (Hoses) കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഉറപ്പുവരുത്തണം.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

കുഴിയില്‍ പൂണ്ടുപോയാല്‍ ടയറിട്ട് കറക്കുക

പലരിലും കണ്ടു വരുന്ന ശീലമാണിത്. ചെളിയില്‍ അല്ലെങ്കില്‍ മണലില്‍ കാര്‍ പൂണ്ടുപോകുന്ന അവസരത്തില്‍ ടയറിട്ട് കറക്കി പുറത്തു കടക്കാനാണ് ഭൂരിപക്ഷം ആളുകളും ശ്രമിക്കാറ്.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

ബ്രേക്ക് പെഡലില്‍ നിന്നും കാലെടുത്ത് ആക്‌സിലറേറ്റര്‍ പൂര്‍ണമായും ചവിട്ടിയാല്‍ കാര്‍ കുഴിയില്‍ നിന്നും പുറത്തുചാടാറാണ് പതിവ്. സംഭവം ശരിയാണ്; ഈ തന്ത്രം മിക്കപ്പോഴും ഫലിക്കും.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

എന്നാല്‍ കുഴിയില്‍ കിടന്ന് ടയറിട്ട് കറക്കുന്ന നടപടി അമിതമായ താപം ഗിയര്‍ബോക്‌സില്‍ സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് പെട്ടെന്ന് ചൂടാകും. ക്ലച്ചും ഗിയര്‍ബോക്‌സ് സീലുകളും കേടുവരുത്താന്‍ ഇതു വഴിതെളിക്കും.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

അമിതഭാരം കയറ്റുക

ഓരോ കാറിലും കയറ്റാവുന്ന ഭാരത്തെ കുറിച്ച് നിര്‍മ്മാതാക്കള്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ഭാരം കയറ്റുമ്പോള്‍ എഞ്ചിനില്‍ താപം വര്‍ധിക്കും. ഗിയര്‍ബോക്‌സിന് കൂടുതല്‍ ചുമടെടുക്കേണ്ടതായി വരും. ഈ അവസരത്തില്‍ ക്ലച്ചാണ് ആദ്യം ചൂടാവുക. തൊട്ടു പിന്നാലെ ഗിയര്‍ബോക്‌സിലും അമിത താപം സൃഷ്ടിക്കപ്പെടും.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

കുറഞ്ഞ ഗിയര്‍ ഓയില്‍

കൃത്യമായ ഇടവേളകളില്‍ കാറിലെ ഗിയര്‍ ഓയില്‍ നില പരിശോധിച്ചു വിലയിരുത്തണം. ഗിയര്‍ബോക്‌സ് ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷനും കൂളിംഗും ഉറപ്പുവരുത്താന്‍ ഗിയര്‍ ഓയില്‍ നിര്‍ണായകമാണ്.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

കുറഞ്ഞ ഗിയര്‍ ഓയില്‍ നില ഗിയര്‍ബോക്‌സിന്റെ ആയുസിനെ ബാധിക്കും. ഇതിന് പുറമെ ഏറെക്കാലം ഗിയര്‍ ഓയില്‍ മാറ്റാതെ ഉപയോഗിച്ചാല്‍ ചെളിയും പൊടിയും അടങ്ങുന്ന മാലിന്യം ഗിയര്‍ബോക്‌സില്‍ അടിഞ്ഞു കൂടും.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

ഗിയര്‍ബോക്‌സ് തുരുമ്പിക്കുന്നതിലേക്കും ഇതു നയിക്കും. കൂടാതെ നിലവാരം കുറഞ്ഞ ഗിയര്‍ ഓയില്‍ ഉപയോഗിക്കുന്നതും ഗിയര്‍ബോക്‌സിന്റെ ആയുസിനെ സ്വാധീനിക്കും.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

എഞ്ചിന്‍ ചൂടാകാതെയുള്ള ഡ്രൈവിംഗ്

രാവിലെ കാര്‍ നേരെ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ നടപടി തെറ്റാണ്. അനുയോജ്യമായ താപത്തില്‍ എഞ്ചിന്‍ ഘടകങ്ങള്‍ എത്തിയതിന് ശേഷം മാത്രമെ കാറോടിച്ച് പോകാവു.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഒന്നോ, രണ്ടോ മിനുട്ട് കാത്തു നിന്നാല്‍ മാത്രമാണ് എഞ്ചിനില്‍ താപം ക്രമപ്പെടുക. ഇതു കൂടാതെ ഓയില്‍ ചൂടായാല്‍ മാത്രമാണ് ഗിയര്‍ബോക്‌സ് ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷനും ലഭിക്കുക.

ഗിയര്‍ബോക്‌സ് കേടാക്കുന്ന ആറു ഡ്രൈവിംഗ് ശീലങ്ങള്‍

രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പെട്ടെന്ന് ഓടിച്ചു പോകുന്ന ശീലം ഗിയര്‍ബോക്‌സിന്റെ ആയുസ് കുറയ്ക്കും.

കഠിനമായ ബ്രേക്കിംഗ്

അനാവശ്യമായി കാറില്‍ കഠിനമായി ബ്രേക്ക് പ്രയോഗിക്കരുത്. ഇൗ നടപടിയും ഗിയര്‍ബോക്‌സ് ഘടകങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും; താപം വര്‍ധിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Habits That Destroy Car Transmission. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X