വീട്ടുസാധനങ്ങള്‍ കൊണ്ട് കാര്‍ വൃത്തിയാക്കാം

Posted By:

കാര്‍ വൃത്തിയായി സൂക്ഷിക്കുവാന്‍ നമുക്കുള്ള ആഗ്രഹം കൊണ്ടു ്മാത്രം കാര്യം നടക്കില്ല. ഏത് ആവശ്യവും ആവശ്യമായി പരിഗണിക്കപ്പെടുന്നത് അതിനാവശ്യമായ പണം ചെലവാക്കാനുള്ളപ്പോഴാണല്ലോ. കാറിന്റെ ഇഎംഐ മാസാമാസം അടച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് വിലയേറിയ കാര്‍ വാഷും അപ്‌ഹോള്‍സ്റ്ററി ക്ലീനറുമെല്ലാം വാങ്ങാന്‍ താല്‍പര്യം തോന്നാതിരിക്കുക സ്വാഭാവികം. എന്നാല്‍, ഇത്തരം സാധനങ്ങളെല്ലാം വീട്ടില്‍ നമ്മളുപയോഗിക്കുന്ന ചില വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കാമെന്നാണെങ്കിലോ? ഡസിന്റ് ഇറ്റ് സൗണ്ട് ലൈക്ക് എ കിടിലന്‍ ഐഡിയ?

കാര്‍ വൃത്തിയാക്കാന്‍ വീട്ടുസാമാനങ്ങള്‍ കൊണ്ട് നിര്‍മിക്കാവുന്ന ഗുണനിലവാരമുള്ള ചില സോലൂഷനുകളും മറ്റും എങ്ങനെ നിര്‍മിക്കാമെന്നാണ് താഴെ വിവരിക്കാന്‍ പോകുന്നത്. ചിലതെല്ലാം നിങ്ങള്‍ നേരത്തെ തന്നെ അറിഞ്ഞതായിരിക്കാം. ചിലത് തികച്ചും പുതിയതുമാകാം. ചിലപ്പോള്‍ പുതിയ ചില ആശയങ്ങള്‍ നിങ്ങളുടെ പക്കലുമുണ്ടാകാം. ഉണ്ടെങ്കില്‍ അത് കൈയില്‍ വെച്ചോണ്ടിരിക്കാതെ താഴെ കമന്റ് ചെയ്ത് ഒരു പരോപകാരി എന്ന പേര് സമ്പാദിക്കുക.

How To Clean Your Car Using Household Items

കാര്‍ വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. പുറംഭാഗം വൃത്തിയാക്കില്ലെങ്കില്‍ തുരന്തോ എക്‌സ്പ്രസ് കടന്നു പോകുന്ന സ്‌റ്റേഷന്‍ പരിസരം പോലെ സുഗന്ധപൂരിതമായിത്തീരും റോഡുകള്‍. അകം വൃത്തിയാക്കിയില്ലെങ്കില്‍ സ്‌കാബിസ്, വരട്ടുചൊറി തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാനും അതിടയാക്കും. രണ്ടായാലും സംഗതി അത്രകണ്ട് ആശാസ്യമല്ല.

ഹെയര്‍ കണ്ടീഷണര്‍

ഹെയര്‍ കണ്ടീഷണര്‍

മുടി കണ്ടീഷന്‍ ചെയ്യാനുപയോഗിക്കുന്ന ഈ വസ്തുകൊണ്ട് കാറിന്റെ എക്‌സ്റ്റീരിയറിനെ വെട്ടിത്തിളങ്ങുന്ന ഒന്നാക്കി മാറ്റാം. ഒരു ജഗ്ഗ് വെള്ളത്തില്‍ 5 ടീസ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍ ചേര്‍ത്ത് നന്നായി കലക്കുക. ഇത് കാറിന്റെ ബോഡിയില്‍ ഒഴിച്ച് നനുത്ത കോട്ടണ്‍ തുണി കൊണ്ട് തുടച്ചെടുക്കുക. കണ്ണടിച്ചുപോകുന്ന മട്ടില്‍ കാര്‍ വെട്ടിത്തിളങ്ങുന്നതായി കാണുവാന്‍ കഴിയും.

കോള

കോള

കോളകള്‍ നമ്മളുപയോഗിച്ചു വരുന്ന രീതി തന്നെ തെറ്റാണ്. ശരിയായ ഉപയോഗ രീതി താഴെ വിവരിക്കുന്നു:

മുന്നിലെയും പിന്നിലെയും വിന്‍ഡ്ഷീല്‍ഡുകള്‍ കഴുകുവാന്‍ ഈ സൊലൂഷന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു ചെറിയ ബോട്ടില്‍ കോള വാങ്ങി വെറുതെ വിന്‍ഡ്ഷീല്‍ഡില്‍ ഒഴിക്കുക. നനുത്ത കോട്ടണ്‍ തുണികൊണ്ട് പതുക്കെ ഉരയ്ക്കുക. പിന്നീടിത് പത്രക്കടലാസു കൊണ്ട് തുടച്ചെടുക്കുക. വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കാന്‍ കോള കിടിലന്‍ സാധനമാണ് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും.

വോഡ്ക

വോഡ്ക

വോഡ്ക ഒരു വിവിധോപയോഗ സാധനമാണ്. വൈപ്പറിന്റെ റിസര്‍വോയര്‍ ടാങ്കില്‍ വോഡ്കയ്ക്ക് സീരിയസ്സായി ചിലത് ചെയ്യാന്‍ കഴിയും. നാല് കപ്പ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ലിക്യുഡ് ഡിറ്റര്‍ജന്റും മൂന്ന് കപ്പ് വോഡ്കയും (ഏത് ബ്രാന്‍ഡായാലും കുഴപ്പമില്ല) മിക്‌സ് ചെയ്യുക. ഇത് വൈപ്പര്‍ റിസര്‍വോയര്‍ ബോട്ടിലില്‍ ഒഴിക്കുക. വിന്‍ഡിഷീല്‍ഡ് തെളിച്ചമുള്ളതാക്കി മാറ്റാന്‍ ഈ ദ്രാവകത്തിനുള്ള ശേഷി ഒന്നു വേറെത്തന്നെയാണ്.

വിന്‍ഡോ ക്ലീനര്‍

വിന്‍ഡോ ക്ലീനര്‍

വീട്ടില്‍ നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ള വിന്‍ഡോ ക്ലീനര്‍ കാറിന്റെ ഹെഡ്‌ലാമ്പുകള്‍, റിയര്‍ലാമ്പുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. പത്രക്കലാസു കൊണ്ടു വേണം തുടച്ചെടുക്കുവാന്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ ദ്രാവകം കാറിന്റെ വിന്‍ഡോകളില്‍ പ്രയോഗിക്കരുത്.

ബേബി വൈപ്‌സ്

ബേബി വൈപ്‌സ്

വളരെ നനുത്തതാകയാല്‍ ബേബി വൈപ്‌സ് ഉപയോഗിച്ച് വിന്‍ഡോകള്‍ തുടയ്ക്കാവുന്നതാണ്. സ്‌ക്രാച്ച് വീഴുകയില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം.

അമോണിയം പൗഡര്‍

അമോണിയം പൗഡര്‍

വീട്ടിലുപയോഗിക്കുന്ന അമോണിയം പൗഡര്‍ വൈപ്പര്‍ ബ്ലേഡ് വൃത്തിയാക്കാന്‍ ഒരു കിടിലന്‍ സാധനമാണ്. കാല്‍ കപ്പ് ഹൗസ്‌ഹോള്‍ഡ് അമോണിയം ഒരു കപ്പ് വെള്ളത്തില്‍ കലക്കുക. ഒരു കോട്ടണ്‍ തുണിയില്‍ മുക്കി വൈപ്പര്‍ ബ്ലേഡ് തുടയ്ക്കാവുന്നതാണ്.

How To Clean Your Car Using Household Items

അമോണിയം പൗഡര്‍ കലക്കിയ ദ്രാവകം വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. വളരെ നനുത്ത കോട്ടണ്‍ തുണി ഉപയോഗിച്ച് ചെയ്യുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു കപ്പ് വെള്ളത്തില്‍ ഡിഷ് വാഷ് ലിക്യുഡ് കാല്‍ കപ്പ്, ബേക്കിംഗ് സോഡ കാല്‍ കപ്പ് എന്ന അളവില്‍ കലക്കുക. ചൂടുള്ളതോ തണുപ്പിച്ചതോ ആയ വെള്ളത്തില്‍ ഈ പണി ചെയ്യരുത്. ഇതൊരു റെഡിമെയ്ഡ് കാര്‍ ക്ലീനറാണ്. കാര്‍ കഴുകുന്ന സന്ദര്‍ഭങ്ങളില്‍ തയ്യാറാക്കി വെച്ച ഈ ദ്രാവകം രണ്ട് കപ്പ് വെള്ളത്തില്‍ കലക്കി ഉപയോഗിക്കുക.

വിനാഗിരി

വിനാഗിരി

അപ്‌ഹോല്‍സ്റ്ററി ക്ലീനറുകള്‍ക്കും മറ്റും മുടിഞ്ഞ വിലയാണ് വിപണിയില്‍. ഇവിടെ വിനാഗിരി നമ്മുടെ രക്ഷയ്‌ക്കെത്തുന്നു. ഒരു ബക്കറ്റ് വെള്ളത്തില്‍ അര ബോട്ടില്‍ വിനാഗിരി ഉപയോഗിക്കാം. ഇതില്‍ സ്‌പോഞ്ച് മുക്കി സീറ്റുകള്‍ തുടയ്ക്കാം. കാര്‍ ഗാരേജിന് പുറത്ത് നിറുത്തിയിരിക്കണം. സീറ്റുകള്‍ തുടച്ചു കഴിഞ്ഞാല്‍ ഡോറുകളെല്ലാം ഒരു അരമണിക്കൂര്‍ നേരത്തേക്ക് തുറന്നിടുക. ഉള്ളിലെ വിനാഗിരിമണം പോയിക്കിട്ടും.

English summary
Here you can read about how to clean your car using household items.
Story first published: Friday, September 6, 2013, 17:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark