ഹെഡ്‌ലാമ്പുകള്‍ക്ക് മങ്ങല്‍ ഉണ്ടോ? ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് തിളക്കം തിരികെ നേടാം

Written By:

രാത്രി യാത്രകളില്‍ കാറുകളുടെ വെളിച്ചം കുറവുണ്ടെന്ന പരാതി നിങ്ങള്‍ക്ക് ഉണ്ടോ? പുതുമ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കാര്‍ ഉടമസ്ഥര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഹെഡ്‌ലാമ്പുകളുടെ മങ്ങല്‍.

സുരക്ഷിതമായ യാത്രകള്‍ക്ക് കൃത്യതയാര്‍ന്ന, വ്യക്തമാര്‍ന്ന ഹെഡ്‌ലാമ്പുകള്‍ അനിവാര്യമാണ്. ഹെഡ്‌ലാമ്പുകള്‍ വൃത്തിയാക്കാന്‍ സര്‍വ്വീസ് സെന്ററുകളിലേക്ക് കടന്നാല്‍ നല്ല ഒരു തുക ചെലവാകും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ഹെഡ്‌ലാമ്പുകളെ സ്വന്തമായി വൃത്തിയാക്കാമോ എന്നത് ഇന്ന് പലർക്കുമുള്ള സംശയമാണ്. 

സാധ്യമാണ്! ഒരു ടൂത്ത് പേസ്റ്റിന്റെ മാത്രം സഹായത്തോടെ തിളങ്ങുന്ന ഹെഡ്‌ലാമ്പുകളെ നിങ്ങള്‍ക്ക് വീണ്ടെടുക്കാം.

ടൂത്ത് പേസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും സംശയിക്കുന്നുണ്ടാകാം. 

എന്നാല്‍ തിളക്കമാര്‍ന്ന ഹെഡ്‌ലാമ്പുകളെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വീണ്ടെടുക്കാം.

എങ്ങനെ ഹെഡ്‌ലാമ്പുകളുടെ തിളക്കം തിരികെ കൊണ്ട് വരാം?

 

കുറഞ്ഞ ചെലവില്‍ ഹെഡ്‌ലാമ്പുകളെ വൃത്തിയാക്കാന്‍ ആദ്യം വേണ്ടത്-

  • ഒരു ടൂത്ത് പേസ്റ്റ്
  • സോപ്പ്
  • കീറത്തുണി
  • കഴുകുന്നതിനായുള്ള വെള്ളം

ആദ്യം ചെയ്യേണ്ടത്-

വെള്ളവും സോപ്പും ഉപയോഗിച്ച് ഹെഡ്‌ലാമ്പുകളെ നന്നായി കഴുകുക.

തുടര്‍ന്ന് സ്‌പോഞ്ച്/ കീറത്തുണി ഉപയോഗിച്ച് കഴുകിയ ഹെഡ് ലാമ്പുകളെ തുടച്ച് വൃത്തിയാക്കുക.

കീറത്തുണിയില്‍ ഇനി ഒരല്‍പം ടൂത്ത് പേസ്റ്റ് പുരട്ടുക. തുടർന്ന് ഹെഡ്‌ലാമ്പിന് മേല്‍ ശക്തമായി തുടയ്ക്കുക.

എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് തുടയ്ക്കാം. ഏകദേശം അഞ്ച് മിനുട്ടോളം ഇത്തരത്തില്‍ തുടയ്ക്കുക. 

എത്രപെട്ടെന്നാണ് കറ അല്ലെങ്കില്‍ അഴുക്ക് പോകുന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാന്‍ സാധിക്കും.

ഇനി കഴുകാം-

വൃത്തിയായി തുടച്ചെടുത്ത ഹെഡ്‌ലാമ്പുകളെ ഇനി വെള്ളം ഉപയോഗിച്ച് കഴുകാം.

കഴുകിയ ശേഷം വീണ്ടും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ടാമതും സമാനമായ രീതിയില്‍ തുടയ്ക്കുക.

ഇത്തരത്തില്‍ മങ്ങിയ ഹെഡ്‌ലാമ്പുകളുടെ തിളക്കം തിരിച്ച് കൊണ്ട് വരാന്‍ സാധിക്കും.

ഒരല്‍പം കാര്‍ വാക്‌സ് വൃത്തിയുള്ള തുണിയില്‍ പുരട്ടി ഹെഡ്‌ലാമ്പുകളില്‍ പ്രയോഗിച്ചാല്‍, മങ്ങല്‍ സംഭവിക്കുന്നത് ഒരു പരിധി വരെ തടയാം.

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

സ്വാഭാവികമായും ഉയരാവുന്ന സംശയമാണിത്. ടൂത്ത് പേസ്റ്റ് എങ്ങനെയാണ് ഹെഡ്‌ലാമ്പുകളുടെ തിളക്കം വര്‍ധിപ്പിക്കുന്നതെന്ന്.

പല്ലിന്റെ ഇനാമല്‍ വൃത്തിയാക്കുന്നതിന് സമാനമായാണ് ഹെഡ്‌ലാമ്പുകളുടെ കറയും വൃത്തിയാക്കപ്പെടുന്നത്.

ടൂത്ത്‌പേസ്റ്റിലെ ജെല്‍, വൈറ്റനിംഗ് ഘടകങ്ങള്‍ ഹെഡ്‌ലാമ്പുകളുടെ പ്രതലം വൃത്തിയും മിനുസവും ഉള്ളതാക്കി മാറ്റുന്നു. തത്ഫലമായി നിങ്ങളുടെ ഹെഡ്‌ലാമ്പുകളുടെ തിളക്കവും വര്‍ധിക്കുന്നു.

Picture credit: instructables

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
How to clean headlamps with toothpaste. Read in Malayalam.
Story first published: Monday, April 17, 2017, 16:35 [IST]
Please Wait while comments are loading...

Latest Photos