കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

'ഈ പറക്കും തളിക' എന്ന സിനിമയില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതം തന്നെ മാറ്റിയത് ഒരു എലിയായിരുന്നു. ആ കഥാപാത്രത്തിന്റെ പാസ്‌പോര്‍ട്ട് കരണ്ടതിനെ തുടര്‍ന്ന് എലിയോട് തീരാപ്പകയുമായിട്ടാണ് അയാളുടെ നടപ്പ്. ഗിയര്‍ ലിവറുമായി എലിയെ അടിക്കാന്‍ പോയ രംഗങ്ങള്‍ നമ്മളെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

നിങ്ങളില്‍ പലരുടെ വാഹനങ്ങളിലും കയറി എലികള്‍ ഇങ്ങനെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടാകും. വയറിങ് സംവിധാനങ്ങള്‍ എലി കരണ്ട സംഭവങ്ങള്‍ നാം കേള്‍ക്കാറുണ്ട്. നിങ്ങളുടെ കാറില്‍ എലികളുടെ ശല്യം കൂടുതലാണോ?. എങ്കില്‍ ഒരു എലി പോലും നിങ്ങളുടെ കാറിനകത്തേക്ക് വരാത്ത രീതിയില്‍ അവയെ എങ്ങനെ അകറ്റി നിര്‍ത്താം എന്നതിനെക്കുറിച്ചുള്ള ടിപ്പുകളാണ് ഈ ലേഖനത്തില്‍ വിവരിക്കാന്‍ പോകുന്നത്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

രാത്രി നാം വണ്ടിയില്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങി പോയാല്‍ എലിക്കൂട്ടം കുടുംബത്തോടൊപ്പം വന്ന് ഉല്ലസിക്കും. എലികള്‍ക്ക് കാര്‍ കാബിന്റെയും ഹുഡിന്റെയുമൊക്കെ അടിയില്‍ അത്യാവശ്യം ചൂടുകിട്ടുന്ന സ്ഥലങ്ങളില്‍ കൂടാനാണ് ഇഷ്ടം. വാഹനത്തിനുള്ളില്‍ കയറിയാല്‍ ചുമ്മാതങ്ങ് നിന്ന് പോകുകയല്ല അവര്‍ ചെയ്യുന്നത്. വാഹനത്തിന്റെ സുപ്രധാന ഭാഗങ്ങളും ഘടകങ്ങളും അവര്‍ നശിപ്പിക്കുന്നു. വയര്‍, പ്ലാസ്റ്റിക് പാനല്‍, മെയിന്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ കേടുവരുത്തും.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

എലിയെ തങ്ങളുടെ ശത്രുവായി കാണുന്നത് കൊണ്ട് പ്രയോജനമില്ല. പകരം എലിയെപ്പോലുള്ള മറ്റ് മൃഗങ്ങളെ നമ്മുടെ വാഹനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യേണ്ടത്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

1. വാഹന പാര്‍ക്കിംഗ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക

വാഹനം പുറത്ത് പാര്‍ക്ക് ചെയ്യുമ്പോഴാണ് സാധാരണയായി ഈ പ്രശ്‌നം ഉണ്ടാകുന്നത്. എലി മാത്രമല്ല, ചിലപ്പോള്‍ പാമ്പും അണ്ണാനും വരെ കാറില്‍ കയറും. ഇവ ഒഴിവാക്കുന്നതിന് സുരക്ഷിതമായ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുക മാത്രമാണ് പോംവഴി. എലികള്‍ക്ക് പുല്ലുകളും സസ്യങ്ങളുമാണ് ഇഷ്ടം. പുല്ലുകളും മരങ്ങള്‍ നിറഞ്ഞ പ്രദേശത്തോ മറ്റോ വാഹനം പാര്‍ക്ക് ചെയ്താല്‍ എലികള്‍ കയറിക്കൂടാന്‍ സാധ്യത കൂടുതലാണ്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

2. കാറിന്റെ വിന്‍ഡോയും സണ്‍ റൂഫും അടയ്ക്കാന്‍ മറക്കരുത്

കാറിന്റെ വിന്‍ഡോയും സണ്‍ റൂഫും അടയ്ക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ എലി, പാമ്പ്, അണ്ണാന്‍ തുടങ്ങിയ ക്ഷണിക്കപ്പെടാത്ത അതിഥികള്‍ കാറിന്റെ ക്യാബിനിലേക്ക് പ്രവേശിക്കും. കാറിന്റെ വിന്‍ഡോയും സണ്‍റൂഫും വാതിലുകളും അശ്രദ്ധമായി തുറന്ന് വച്ചാല്‍ അവര്‍ക്ക് എളുപ്പത്തില്‍ കാറില്‍ പ്രവേശിക്കാനാകും. അകത്തു കടന്നതിനെ പുറത്തു കളയുക അത്ര എളുപ്പമല്ല. അതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഈ കാര്‍ ഭാഗങ്ങള്‍ അടക്കേണ്ടത് അത്യാവശ്യമാകുന്നത്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

3. മാലിന്യങ്ങളും ഭക്ഷ്യവസ്തുക്കളും നീക്കം ചെയ്യുക

വാഹനത്തിനകത്ത് മാലിന്യങ്ങളോ ഭക്ഷണസാധനങ്ങളോ ഉണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യണം. കാരണം ഇവ മണത്തറിഞ്ഞ് എലി ഉള്‍പ്പെടെ കാറിനുള്ളിലേക്ക് പ്രവേശിക്കാം. ഇത് എലി, ഉറുമ്പ് തുടങ്ങിയ ഇഴജന്തുക്കളുടെ വരെ ശല്യം വര്‍ദ്ധിപ്പിക്കും. അതുകൊണ്ടാണ് കാറിനുള്ളിലെ ഭക്ഷണ സാധനങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നത്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

4. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുക

എലികളെയും ചിതലുകളെയും അകറ്റാനുള്ള സുഗന്ധദ്രവ്യങ്ങളും എണ്ണകളും വിപണിയില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ഇവ വാങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ എളുപ്പത്തില്‍ ലഭിക്കുന്ന കുരുമുളകും ഗ്രാമ്പൂ എണ്ണയും ഉപയോഗിക്കാം. ഈ സുഗന്ധതൈലം ദീര്‍ഘനേരം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് കോട്ടണ്‍ ബോളുകള്‍ എണ്ണയില്‍ മുക്കി കാര്‍ ക്യാബിനിലും മറ്റ് സ്ഥലങ്ങളിലും സൂക്ഷിക്കാം. പ്രത്യേകിച്ച്, എലികള്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇത് സ്ഥാപിക്കാം. ഇവ ആഴ്ചകളോളം എലികളെ വാഹനത്തിന് പുറത്ത് നിര്‍ത്തും. കുരുമുളക്, ഗ്രാമ്പൂ എന്നിവയുടെ മണം അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

5. വാഹനത്തിന് ചുറ്റും മരപ്പൊടി വിതറാം

വാഹനത്തിന് ചുറ്റും ഫിനോള്‍, ഡീറ്റെയില്‍ ഓയില്‍ മുതലായവ നിര്‍ത്താതെ സ്‌പ്രേ ചെയ്യാം. ഇത് എലികളെ മാത്രമല്ല, കൊതുകുകള്‍, ഈച്ചകള്‍, പാറ്റകള്‍, വിഷപ്പാമ്പുകള്‍ എന്നിവയെയും തടയാം. ദേവദാരു മരത്തിന്റെ ചീളുകളും മരപ്പൊടിയും എലികളെ അകറ്റും. ദേവദാരു വ്യത്യസ്ത ഇനങ്ങളുണ്ട്. പക്ഷേ, അവയെല്ലാം എലി നിയന്ത്രണത്തില്‍ ഒരുപോലെ ഫലപ്രദമല്ല. എലികളെ ഒഴിവാക്കാന്‍ വെസ്റ്റേണ്‍ റെഡ് ദേവദാരു എടുക്കുന്നതാണ് നല്ലത്.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

6. എലിയെ അകറ്റുന്ന ടേപ്പ്

എലിയെ അകറ്റുന്ന പശ ടേപ്പുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്. ഇവ കാറിന് ചുറ്റും വെച്ചാല്‍ എലികള്‍ കാറില്‍ കയറുന്നത് തടയാം. എലികളെ മാത്രമല്ല, അണ്ണാന്‍, പാമ്പ് തുടങ്ങിയ മൃഗങ്ങളെയും ഇതിലൂടെ തടയാനാകുമെന്നത് ശ്രദ്ധേയമാണ്. ഹോണ്ട പുറത്തിറക്കുന്ന ഇത്തരം ടേപ്പുകള്‍ ഹോണ്ട ഡീലര്‍മാരില്‍ നിന്നും ഓണ്‍ലൈനായും വാങ്ങാം.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

7. നോയ്‌സ് റിപ്പല്ലറുകള്‍

എലികളെയും കൊതുകിനെയും തുരത്താനുള്ള നോയ്‌സ് റിപ്പല്ലറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഈ ഉപകരണങ്ങളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദം എലികളെ തുരത്തുന്നതില്‍ ഫലവത്തായതായി പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതും വാഹനങ്ങള്‍ക്ക് സമീപം ഉപയോഗിക്കാമെന്ന് തോന്നുന്നു.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

8. എലിക്കെണി

ഇത് വളരെ പഴക്കം ചെന്ന രീതിയായി തോന്നാം. എന്നാല്‍ എലികളെ പിടിക്കാന്‍ പുരാതന കാലം മുതല്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മാര്‍ഗമാണ് എലിക്കെണി. ഇതിലൂടെ എലിയെ എളുപ്പം പിടിക്കാം. കൂടാതെ നമ്മുടെ വാഹനങ്ങള്‍ സംരക്ഷിക്കാനും കഴിയും. വാഹന നിര്‍മ്മാതാക്കള്‍ സോയ അധിഷ്ഠിത വയര്‍ കവറുകള്‍ ഉപയോഗിച്ചതിനാലാണ് എലികള്‍ക്ക് വണ്ടികളോട് പ്രിയമെന്നാണ് ചിലര്‍ പറയുന്നത്. ഈ വിഷയത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു.

കാറില്‍ എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ... പിന്നെ ആ വഴിക്ക് വരില്ല

എലികള്‍ വണ്ടിക്ക് ഉണ്ടാക്കുന്ന കേടുപാടുകള്‍ വളരെ ചെലവേറിയതായിരിക്കും. ചില അറ്റകുറ്റപ്പണികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെങ്കിലും പലതും വാറന്റിയുടെ പരിധിയില്‍ ഉള്‍പെടില്ല. അതുപോലെ തന്നെ എലികള്‍ രോഗവാഹകരായതിനാല്‍ തന്നെ അവയുടെ വാസം നമ്മുടെ ആരോഗ്യത്തിനും ദോഷകരമാണ്. അതിനാല്‍ എലികളെ തുരത്തി നമ്മുടെ കാറുകളെ സംരക്ഷിക്കാന്‍ മുകളില്‍ പറഞ്ഞ പൊടിക്കെകള്‍ പരീക്ഷിക്കാം. എലിയെ വാഹനങ്ങളില്‍ നിന്ന് തുരത്താനായി മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും സുരക്ഷിതമായും ശ്രദ്ധയോടെയും കൈകാര്യം ചെയ്യണം.

Most Read Articles

Malayalam
English summary
How to keep rats away from your car here are the 8 tips in malayalam
Story first published: Friday, September 23, 2022, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X